പ്രേമിച്ചു നടക്കുകയല്ല, ഇനി കാര്യങ്ങള്‍ ഒഫിഷലാക്കുകയാണ്. ദിയയുടെയും അശ്വിന്റെയും കാര്യത്തില്‍ വീട്ടുകാര്‍ ഇടപെട്ടു. പുതിയ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരപുത്രി സിനിമകള്‍ ഒന്നും ചെയ്തിട്ടില്ല എങ്കിലും കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണ എന്ന ഓസി സോഷ്യല്‍ മീഡിയയില്‍ ഏറെ പരിചിതയാണ്. റീല്‍ വീഡിയോകളിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും
പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന താരപുത്രി, ആ നിലയില്‍ തന്നെ ആരാധകരെ ഉണ്ടാക്കി വച്ചിട്ടുണ്ട്. ഇപ്പോള്‍ ദിയയുടെ ഏറ്റവും വലിയ വിശേഷം അശ്വിനുമായുള്ള വിവാഹം തന്നെയാണ്. പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തിയതില്‍ പിന്നെ ഇരുവരും ഒന്നിച്ച് പങ്കുവച്ച ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരെ എന്റര്‍ടൈന്‍ ചെയ്യിപ്പിയ്ക്കുന്നത് തന്നെയായിരുന്നു.
ദിയയുടെ പ്രണയത്തിന് വീട്ടുകാരുടെ സപ്പോര്‍ട്ടില്ല എന്ന വാര്‍ത്തയൊക്കെ തുടക്കത്തില്‍ വന്നുവെങ്കിലും, എന്റെ ഇഷ്ടങ്ങള്‍ക്കാണ് അവരെന്നും പ്രാധാന്യം നല്‍കുന്നത് എന്ന് ദിയ അപ്പോഴേ പറഞ്ഞിട്ടുണ്ട്. സെപ്റ്റംബറില്‍ വിവാഹം ഉണ്ടാവും എന്നും ഇരുവരും അറിയിച്ചിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ അമ്മ സിന്ധു കൃഷ്ണയും ഓസിയുടെ കല്യാണം സെപ്റ്റംബറിലാണ് എന്ന് സ്ഥിരീകരിച്ചു.
ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം ഓഫിഷ്യലി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് എന്ന വിവരമാണ് പുറത്ത് വരുന്നത്. ഇരുവൂട്ടുകാരും കൂടിയിരുന്ന് സംസാരിച്ചു, കല്യാണം ഉറപ്പിച്ചു. അതിന്റെ ചിത്രമാണ് ഏറ്റവുമൊടുവില്‍ ദിയ പങ്കുവച്ചത്. ഒരു അണ്‍ഒഫിഷ്യല്‍ പെണ്ണുകാണല്‍ എന്ന് പറഞ്ഞ് വ്‌ളോഗും ദിയ പങ്കുവച്ചിട്ടുണ്ട്. ഡേറ്റും കാര്യങ്ങളും എല്ലാം നേരത്തെ ഫിക്‌സ് ചെയ്തതാണ്.
എന്നിരുന്നാലും എല്ലാവരും ഒന്നിച്ചിരുന്ന് അതെല്ലാം ഒന്ന് ഫൈനലൈസ് ചെയ്യുന്നതിന് വേണ്ടിയാമ് കൂടിച്ചേല്‍.
മാത്രമല്ല, അശ്വിന്റെ കുടുംബം ആദ്യമായാണ് തന്റെ വീട്ടിലേക്ക് വരുന്നത് എന്ന ടെന്‍ഷനും വീഡിയോയില്‍ ദിയ പങ്കുവയ്ക്കുന്നുണ്ട്. മഴയും വെള്ളക്കെട്ടും കാരണം വരാനുള്ളവര്‍ എത്താന്‍ അല്പം താമസിച്ചു. അതിനിടയില്‍ ദിയ മറ്റ് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ഞങ്ങളെ സംബന്ധിച്ച്
എന്‍ഗേജ്‌മെന്റ് കഴിഞ്ഞതാണ്. അശ്വിന്‍ പ്രപ്പോസ് ചെയ്തപ്പോള്‍ എന്റെ വിരലില്‍ മോതിരം ഇട്ടിട്ടുണ്ട്. ഇനി അതിനായി ഒരു ചടങ്ങ് വേറെത്തന്നെ വച്ച് കാശ് ചെലവിടാനില്ല. ഇനി നേരെ കല്യാണമാണ്. അങ്ങനെയൊക്കെ പാടുണ്ടോ എന്ന് ചോദിക്കുന്നവരോട്, ഇങ്ങനെയൊക്കെയാണ് എന്നാണ് ദിയയുടെ മറുപടി. പിന്നെ കല്യാണത്തിന് മുന്‍പ് ഹണിമൂണിന് പോയോ എന്നൊക്കെ ചോദിച്ച് കമന്റിടുന്നവരുണ്ട്.
നിങ്ങളുടെ അശ്ലീല കമന്റുകള്‍ എന്റെ രോമത്തില്‍ പോലും ബാധിയ്ക്കില്ല. എന്നിരുന്നാലും, അശ്വിന്റെ കുടുംബത്തിന് അതൊരു മോശമാകേണ്ട എന്ന് കരുതിയാണ് അത്തരം കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നത്. പിന്നെ ഹണിമൂണിന് പോയോ എന്ന് ചോദിച്ചാല്‍ പോയി. ഇനിയും അതിന്റെ വീഡിയോകള്‍ എല്ലാം വരാനിരിക്കുന്നതേയുള്ളൂ. വിവാഹം ചെയ്യാന്‍ പോകുന്ന ആളെ കുറിച്ച്
എനിക്ക് കൂടുതല്‍ മനസ്സിലാക്കണം. പരസ്പരം അറിഞ്ഞ് വിവാഹം ചെയ്യുന്നതല്ലേ നല്ലത്. അങ്ങനെ പോയെങ്കില്‍ എന്താണ് തെറ്റ്. എന്താണ് എന്റെ ശരി അതിനനുസരിച്ച് മാത്രമേ ഞാന്‍ മുന്നോട്ട് പോകുകയുള്ളൂ എന്നാണ് ദിയ പറയുന്നത് കല്യാണം സെപ്റ്റംബറില്‍ തന്നെയാണ്. ഡേറ്റ് പുറത്തുവിട്ടിട്ടില്ല. തന്റെ ആ ബിഗ് ഡേയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ദിയ നേരത്തെ തുടങ്ങി കഴിഞ്ഞു.
സുഹൃത്തിന് ബര്‍ത്ത്‌ഡേ ആശംസ അറിയിക്കുന്ന പോസ്റ്റില്‍ അക്കാര്യം താരപുത്രി സൂചിപ്പിച്ചിരുന്നു. മൂത്ത മകള്‍ അഹാനയ്ക്ക് മുന്നെ ദിയയുടെ വിവാഹം നടത്തുന്നതില്‍, സോഷ്യല്‍ മീഡിയയില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും ദിയയോ കുടുംബമോ അതിനോട് പ്രതികരിച്ചിട്ടില്ല. അഹാനയ്ക്ക് ഇപ്പോള്‍ കരിയറിലാണ് ശ്രദ്ധ. അഭിനയം മാത്രമല്ല, സംവിധാനത്തിലും അഹാനയ്ക്ക് താത്പര്യമുണ്ട്.