Special Report
വിവാദ മോഡലും നടിയുമായിരുന്ന പൂനം പാണ്ഡെ അന്തരിച്ചു… ചികിത്സയിൽ ഇരിക്കവെയാണ് മരണം
നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. 32 വയസ്സായിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചതെന്ന് പൂനത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍, നടിയുടെ മാനേജര്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.
”ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാന്‍സറിനു കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്ക് അവരുടെ സ്‌നേഹവും കരുതലും എന്താണെന്ന് അറിയാം.” എന്ന കുറിപ്പോടെയാണ് പൂനത്തിന്റെ മരണ വാര്‍ത്ത അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ മാനേജര്‍ കുറിച്ചു.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് പൂനം പാണ്ഡെ ജനിച്ചത്. മോഡലിങ്ങിലൂടെയാണ് താരം സിനിമയിലെത്തുന്നത്. 2013 ല്‍ നഷാ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം. ലോക്ക് അപ്പ് എന്ന റിയാലിറ്റി ഷോയിലാണ് പൂനം ഏറ്റവുമൊടുവില്‍ കാണികള്‍ക്ക് മുമ്പിലെത്തിയത്. കന്നഡ, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.