Connect with us

Special Report

വിവാഹത്തിന് മുന്നേ വേർപിരിഞ്ഞതായി സൂചന.. പരസ്പരം ചിത്രങ്ങളെല്ലാം നീക്കം ചെയ്ത് ഷൈനും തനുവും.. കാരണം അന്വേഷിച്ച് സോഷ്യൽ മീഡിയ

Published

on


മലയാളത്തില്‍ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുന്‍നിര നായകന്മാര്‍ക്കൊപ്പവും എത്തിയത്. പിന്നീട് നായകനായും സഹനടനായും വില്ലന്‍
വേഷങ്ങളിലുമൊക്കെ നിരവധി വേഷങ്ങളിലാണ്

ഷൈന്‍ തിളങ്ങിയത്. സിനിമയ്ക്ക് അകത്ത് അഭിനയം കൊണ്ട് വിസ്മയിപ്പിക്കുമ്പോള്‍ പുറത്ത് പലപ്പോഴും വിവാദങ്ങളും രസകരമായ ചില പ്രതികരണങ്ങളുമാണ് ഷൈന്‍ ടോം ചാക്കോയെ ശ്രദ്ധേയനാക്കുന്നത്. അഭിമുഖത്തിലും മറ്റും അദ്ദേഹം ഇടപെടുന്ന രീതിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും സിനിമയിലെ അഭിനയത്തിന്റെ കാര്യത്തില്‍ ആര്‍ക്കും

രണ്ട് അഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല. അടുത്തിടെ നടന്‍ വീണ്ടും വിവാഹിതനാകാന്‍ പോകുന്നുവെന്ന വിവരം പുറത്തെത്തിയത്. പൊതുവേദിയില്‍ പ്രതിശ്രുത വധുവിനൊപ്പം പ്രത്യക്ഷപ്പെട്ടത് മുതലാണ് ഷൈനിന്റെ പ്രണയകഥ വീണ്ടും ചര്‍ച്ചയായത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ തനുവും ഷൈനും പലപ്പോഴും പരസ്പരമുള്ള പ്രണയം പോസ്റ്റുകളായി പങ്കിടുന്നത്

പതിവായിരുന്നു. അടുത്തിടെയാണ് തനുവും ഒപ്പമുള്ള വിവാഹനിശ്ചയം ഷൈന്‍ തീരുമാനിച്ചത്. വിവാഹം ഉടനെ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇരുവരുടെയും പുതിയ പോസ്റ്റുകളും, ചിത്രങ്ങളുമാണ് ഇരുവരും തമ്മില്‍ പിണക്കത്തിലാണോ എന്ന സംശയത്തില്‍ ആരാധരെ എത്തിച്ചത്. സ്റ്റാര്‍ കപ്പിള്‍ തുടര്‍ച്ചയായി ഒരുമിച്ച് എത്തിയില്ലെങ്കിലോ, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍

പരസ്പരം അണ്‍ ഫോളോ ചെയ്താലോ ഒക്കെയും സംശയങ്ങളാണ് പിന്നെ ആരാധകര്‍ക്ക്. അത്തരത്തിലാണ് ഷൈനും തനുവും പുതിയ ചര്‍ച്ചകള്‍ക്ക് കാരണമായത്. ഷൈനിന്റെ പ്രൊഫൈലില്‍ നിന്നും തനുവിന്റെ എല്ലാ ചിത്രങ്ങളും അപ്രത്യക്ഷമായിട്ടുണ്ട്. മാത്രവുമല്ല തനുവിന്റെ പ്രൊഫൈലിലും ഷൈനിന്റെ ഒറ്റ ചിത്രം ഇല്ലാത്തതും ആരാധകര്‍ക്ക് സംശയങ്ങള്‍ കൂട്ടി.

എന്നാല്‍ തങ്ങള്‍ ഇരുവരും വേര്‍പിരിഞ്ഞോ എന്നൊന്നും ഇരുവരും സ്ഥിരീകരിച്ചിട്ടുമില്ല. പതുവുപോലെ സോഷ്യല്‍ മീഡിയയുടെ സംശയം മാത്രമാണ് ഇതെന്നും ആരാധകര്‍ പറയുന്നുണ്ട്. കല്യാണം കഴിച്ച് ജീവിക്കാന്‍ താല്‍പര്യമില്ലാത്ത ഒരാള്‍ ആണ് താനെന്ന് ഇടക്ക് ഒരിക്കല്‍ ഷൈന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തനു വന്നതോടെ എല്ലാം മാറിയെന്നും താരം പറയുകയുണ്ടായി. ഷൈന്‍ പങ്കെടുക്കുന്ന

എല്ലാ പരിപാടികളിലും തനൂജയും ഒപ്പം ഉണ്ടാകാറുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഷൈന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഈ കഴിഞ്ഞ ജനുവരി ഒന്നാം തീയതി ആയിരുന്നു ഷൈന്‍ ടോം ചാക്കോയുടെയും തനൂജയുടെയും വിവാഹ നിശ്ചയം നടന്നത്. ജസ്റ്റ് എന്‍ഗേജ്ഡ് എന്ന ക്യാപ്ഷനോട് വിവാഹനിശ്ചയ ചിത്രങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചത്.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company