വിവാഹശേഷമുള്ള ആദ്യ ചിത്രങ്ങൾ.. മീര വാസുദേവനും ഭര്‍ത്താവും ഹാപ്പി, കളിയാക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കുമുള്ള മറുപടിയുമായി വിപിൻ

in Special Report

നടി മീര വാസുദേവന്റെ വിവാഹ വാര്‍ത്ത പുറത്തു വന്നപ്പോള്‍ ആശംസ അറിയിച്ച കൂട്ടത്തില്‍ നിരവധി നെഗറ്റീവ് കമന്റുകളും ഉണ്ടായിരുന്നു. എന്നാല്‍ അതിനോടൊന്നും പ്രതികരിക്കാത്ത മീര, ജീവിതത്തിന്റെ ഹാപ്പിനസ്സിനെ കുറിച്ച് പോസിറ്റീവ് ക്വാട്‌സുകള്‍ പങ്കുവച്ചുകൊണ്ടേയിരുന്നു. ഇപ്പോഴിതാ എല്ലാ നെഗറ്റീവുകള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ്


ഭര്‍ത്താവ് വിപിന്‍. ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു മീര വാസുദേവന്റെയും വിപിന്‍ പുതിയങ്കത്തിന്റെയും വിവാഹം. വിവാഹ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പങ്കുവച്ചുകൊണ്ട് മീര വാസുദേവന്‍ തന്നെയാണ് സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. കുടുംബവിളക്കിന്റെ ഛായാഗ്രഹകനായ വിപിനും മീരയും തമ്മില്‍ 2019 മുതലുള്ള പരിചയമാണ്. പിന്നീടത് പ്രണയമായി.

വീട്ടുകാരുടെ സമ്മതത്തോടെ, മീരയുടെ മകന്റെ സാന്നിധ്യത്തില്‍ വിവാഹവും കഴിഞ്ഞു. എന്നാല്‍ വിവാഹത്തെ തുടര്‍ന്ന് നിരവധി നെഗറ്റീവ് കമന്റുകളും കളിയാക്കലുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. മീരയുടെ മൂന്നാമത്തെ വിവാഹമാണിത് എന്നതും, വിപിന് മീരയെക്കാള്‍ പ്രായം കുറവാണ് എന്നതുമായിരുന്നു അതിനുള്ള പ്രധാന കാരണം.

എന്നാല്‍ ഒരു നെഗറ്റീവ് കമന്റുകളോടും പ്രതികരിക്കാന്‍ മീര തയ്യാറായില്ല. അതേ സമയം, ജീവിതം എങ്ങനെയൊക്കെ സന്തോഷത്തോടെ ജീവിക്കാം എന്നതിനെ കുറിച്ചൊക്കെ പറയുന്ന പല പോസിറ്റീവ് ക്വാട്‌സുകളും നടി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചുകൊണ്ടേയിരുന്നു. ഇപ്പോഴിതാ കളിയാക്കിയവര്‍ക്കും വിമര്‍ശിച്ചവര്‍ക്കുമൊക്കെ മറുപടി നല്‍കി

എത്തിയിരിക്കുകയാണ് വിപിന്‍. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെ സന്തോഷത്തോടെയുള്ള ജീവിതത്തിന് ഒരു കോട്ടവും സംഭവിയ്ക്കുന്നില്ല എന്ന് കാണിക്കുന്ന, മനോഹരമായ ചിത്രങ്ങളാണ് വിപിന്‍ പങ്കുവച്ചിരിയ്ക്കുന്നത്. മീരയെ ചേര്‍ത്തു പിടിച്ച് സ്‌നേഹ ചുംബന നല്‍കുന്ന ഫോട്ടോ, മീരയുടെ മകന്‍ അരിഹയെയും ടാഗ് ചെയ്തുകൊണ്ടാണ് പങ്കുവച്ചത്.