വേഗം ഗർഭിണിയാവണമെന്ന് പറഞ്ഞപ്പോൾ മമ്മി കല്യാണം കഴിക്കാൻ പറഞ്ഞു- ഷംന കാസിം

ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയും ഷംന കാസിമും വിവാഹിതയായത് കഴിഞ്ഞ വർഷമാണ്. വർഷങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 2022 ജൂൺ 12നായിരുന്നു ഇവരുടെ നിക്കാഹ്. സിനിമകളുമായി തിരക്കിലായിരുന്ന സമയത്തായിരുന്നതിനാൽ മറ്റ് ചടങ്ങുകളൊന്നും അന്ന് നടത്തിയിരുന്നില്ല. ഒക്ടോബറിലായിരുന്നു വിവാഹ ചടങ്ങ് നടത്തിയത്.


ഇവരുടെ ജീവിതത്തിലേക്ക് അടുത്തിടെ കുഞ്ഞും എത്തിയിരുന്നു ഇന്നും ഞാൻ സിനിമാ ഇൻഡസ്ട്രിയിൽ ഇരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം സംവിധായകൻ മിഷ്‌കിൻ ആണെന്ന് പറയുകയാണ് ഷംന കാസിം. എല്ലായിപ്പോഴും അഭിനയിക്കണമെന്ന ആത്മവിശ്വാസം നൽകിയത് അദ്ദേഹമാണ്. നീ മെലിഞ്ഞിരുന്നാലും തടിച്ച്‌ ഇരുന്നാലും ഇനി കല്യാണം കഴിച്ച്‌ പോയാലുമൊക്കെ അഭിനയിക്കണം.

കാരണം നീയെന്നും ഒരു നടിയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എപ്പോഴും നായിക വേഷം ചെയ്യാതെ ക്യാരക്ടർ റോളുകൾ കൂടി ചെയ്യണമെന്ന് പറഞ്ഞ് തന്നതും മിഷ്‌കിൻ ആണ്. ഇനി സിനിമ വേണ്ട, ഡാൻസ് മാത്രം മതി എന്നൊക്കെയുള്ള തീരുമാനങ്ങൾ ഞാൻ പലപ്പോഴും എടുത്തിട്ടുണ്ട്. സിനിമയിൽ വന്ന സമയത്ത് ഞാൻ കുറച്ച്‌ ഇടവേളകൾ എടുത്തിരുന്നു.

അഭിനയിക്കുന്ന സിനിമകളൊന്നും എനിക്ക് വർക്ക് ആവുന്നത് പോലെ തോന്നിയിരുന്നില്ല. എത്രയൊക്കെ സിനിമകൾ ചെയ്താലും ഒരു നടിയ്ക്ക് വേണ്ടത് ഹിറ്റാണ്. നമ്മൾ വളരെ പ്രതീക്ഷയോടെ ചെയ്ത സിനിമകളൊന്നും ഹിറ്റാവുന്നുമില്ല. അതോടെ ഞാൻ വളരെ വിഷമത്തിലായി. ഇനി സിനിമ പോലും വേണ്ടെന്ന് തീരുമാനിച്ചു. എന്നാൽ ആ ചിന്തകളൊക്കെ മാറ്റിയെടുത്തത്

സവരക്കത്തി എന്ന ചിത്രമാണ്. ആ സിനിമയിലൂടെ എനിക്കൊരു കുടുംബത്തെ തന്നെ കിട്ടി. സത്യത്തിൽ മുൻനിരയിൽ നിൽക്കുന്ന പല നടിമാരും അതുപോലൊരു വേഷം ചെയ്യുമായിരുന്നില്ല. രണ്ട് കുട്ടികളുടെയും അമ്മയും ഗർഭിണിയായ സ്ത്രീയായിട്ടുമൊക്കെയാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്. സത്യത്തിൽ ആ സമയത്ത് എത്രയും വേഗം ഗർഭിണിയാകണമെന്നായിരുന്നു


എന്റെ ആഗ്രഹമെന്ന് ഷംന പറയുന്നു. ആ സിനിമ കഴിഞ്ഞ ഉടനെ എനിക്കും ഗർഭിണിയാവണമെന്ന് ഞാനന്റെ മമ്മിയോട് പറഞ്ഞിരുന്നു. എന്നോട് വേഗം കല്യാണം കഴിക്കാനാണ് മമ്മി മറുപടി പറഞ്ഞത്. ഇപ്പോൾ ഗർഭകാലമൊക്കെ കഴിഞ്ഞപ്പോൾ എനിക്ക് എല്ലാം അനുഭവിക്കാൻ സാധിച്ചു. എന്നാൽ ആ ചിത്രീകരണത്തിനിടെ വയറൊക്കെ കെട്ടിവെച്ച്‌ നടക്കുമ്പോൾ


വേറൊരു ഫീലാണ് തോന്നിയിരുന്നത്. ഇരുപ്പത്തിയഞ്ച് ദിവസമാണ് അങ്ങനെ അഭിനയിച്ചത്. ശേഷം ഈ പടം ഇത്ര വേഗം തീരേണ്ടതില്ലായിരുന്നു എന്ന് തോന്നി പോയി. ആ പടത്തിന്റെ ഷൂട്ടിങ്ങ് തീർന്നു, നാളെ മുതൽ അഭിനയിക്കാനില്ലെന്ന് തോന്നിയ വേറൊരു സിനിമയും ലൊക്കേഷനും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും ഷംന പറയുന്നു.