മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് “വൈശാലി”. 1988ൽ പുറത്തിറങ്ങിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എംടി വാസുദേവൻ നായർ ആയിരുന്നു. മലയാള സിനിമ അന്നു വരെ കണ്ടിട്ടില്ലാത്ത ഒരു ദൃശ്യവിസ്മയം തന്നെയായിരുന്നു “വൈശാലി”.സിനിമ ഇറങ്ങിയിട്ട് 30 വർഷങ്ങൾ പിന്നിടുമ്പോഴും ഇന്നും “വൈശാലി” എന്ന സിനിമയും വൈശാലിയിൽ എത്തിയ താരങ്ങളും മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്നു. ഋഷ്യശൃംഗനായി സഞ്ജയ് മിത്രയും വൈശാലിയായി സുവർണ്ണ ആനന്ദും മികച്ച
പ്രകടനം ആയിരുന്നു കാഴ്ച വച്ചത്. സിനിമയിൽ നായകനും നായികയുമായി അഭിനയിച്ച സഞ്ജയും
സുവർണ്ണയും പിന്നീട് ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ഇന്റിമേറ്റ് രംഗങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു ഭരതന്റെ “വൈശാലി”. ഈ സിനിമയുടെ ചിത്രീകരണത്തിന് ആയിരുന്നു സഞ്ജയും സുവർണ്ണയും ആദ്യമായി കണ്ടുമുട്ടുന്നത്. കൗമാരപ്രായവും സിനിമയിലെ അടുത്തിടപഴകുന്ന രംഗങ്ങളും എല്ലാം അവരെ പ്രണയത്തിലേക്ക് നയിക്കുകയായിരുന്നു. ആ പ്രണയ ബന്ധം പിന്നീട് വിവാഹത്തിൽ എത്തുകയും ചെയ്തു. വെറും 16
വയസ്സായിരുന്നു വൈശാലിയിൽ അഭിനയിക്കുമ്പോൾ സുവർണ്ണയുടെ പ്രായം. ആറാം വയസ്സിൽ
അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം ആണ് സുവർണ്ണ. സഞ്ജയ്ക്ക് അന്ന് 22 വയസ് ആയിരുന്നു പ്രായം.
“വൈശാലി” എന്ന ചിത്രമാണ് ഇവരെ ഒന്നിപ്പിച്ചത് എന്നതിൽ തർക്കമില്ല. ചിത്രത്തിൽ ആദ്യം തന്നെ അഭിനയിച്ചത് ചുംബനരംഗമായിരുന്നു. പക്വതയില്ലാത്ത ആ പ്രായത്തിൽ ചുംബിക്കുന്നതിനെ കുറിച്ച് ഇരുവർക്കും വലിയ അറിവില്ലായിരുന്നു. അതുകൊണ്ടു തന്നെ അഞ്ചോളം ടേക്കുകൾ എടുത്തതിനു ശേഷം ആയിരുന്നു ആ രംഗം ശരിയായി അഭിനയിക്കാൻ അവർക്ക് കഴിഞ്ഞത്. ആ രംഗം തന്നെയാണ് ഇവരുടെ പ്രണയബന്ധത്തിന്
അടിസ്ഥാനമായത്. “വൈശാലി” എന്ന ചിത്രത്തിൽ നിന്നാരംഭിച്ച സൗഹൃദം പിന്നീട് പത്തു വർഷം നീണ്ട പ്രണയമായി മാറുകയായിരുന്നു. പിന്നീട് 1996ൽ ഇവർ വിവാഹിതരായി. എന്നാൽ പ്രണയം പോലെ
സുന്ദരമായിരുന്നില്ല ആ വിവാഹ ജീവിതം. 2007ൽ ഇരുവരും വേർപിരിഞ്ഞു. ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ഒത്തുപോകാൻ പ്രയാസമുള്ളതുകൊണ്ടാണ് വിവാഹമോചനം നേടുന്നത് എന്ന് ഇരുവരും തുറന്നു പറഞ്ഞിട്ടുണ്ട്. ഇവർക്ക് രണ്ട് ആൺമക്കൾ ആണുള്ളത്. കുട്ടികൾ സുവർണ്ണയോടൊപ്പം ഡൽഹിയിൽ ആണ് താമസിക്കുന്നത്. വിവാഹമോചനത്തിനു ശേഷം സഞ്ജയും സുവർണ്ണയും മറ്റു വിവാഹം
കഴിച്ചു സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ്. ഇരുവരും ബന്ധം വേർപ്പെടുത്തിയെങ്കിലും വളരെ നല്ല സൗഹൃദമാണ് ഇപ്പോഴും കാത്തുസൂക്ഷിക്കുന്നത്. വിവാഹമോചനം നേടിയെങ്കിലും താൻ സഞ്ജയുടെ കുട്ടികളുടെ അമ്മയാണെന്നും തങ്ങളുടെ സൗഹൃദത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും സുവർണ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിവാഹമോചനത്തിന് ശേഷം ഇരുവരും ഒരുമിച്ച് അഭിമുഖങ്ങളിൽ എത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. വിവാഹമോചനം നേടുവാൻ വേണ്ടി പരസ്പരം പങ്കാളികളെ കരിവാരി തേക്കുന്ന ഒരു സമൂഹത്തിൽ വേർപിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരാം എന്ന സന്ദേശമാണ് ഇവർ മറ്റുള്ളവർക്ക് നൽകുന്നത്.