Special Report
വ്യഭിചരിക്കാൻ പോയ ഒരാളുടെ ലിംഗത്തിൽ നിന്നുമാണ് അശുദ്ധാത്മാവിനെ പാസ്റ്റർ തട്ടി കളയുന്നത് !.. ഇനി എന്തൊക്കെ കാണണം,,
മതത്തെ സംബന്ധിക്കുന്ന തരത്തിലുള്ള പല പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഒരു വ്യക്തിയുടെ ലിംഗത്തിൽ നിന്നും അശുദ്ധാത്മാവിനെ ആട്ടിപ്പുറത്താക്കുന്ന ഒരു പെന്തക്കോസ്ത് പാസ്റ്ററുടെ തമാശയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വ്യഭിചരിക്കാൻ പോയ ഒരാളുടെ ലിംഗത്തിൽ നിന്നുമാണ് അശുദ്ധാത്മാവിനെ തട്ടി കളയുന്നത്. ഈ പണിക്ക് പോകുന്നവരെ പാസ്സ്‌റ്ററുടെ മുൻപിൽ കൊണ്ട് ചെന്ന് നിർത്തി ഒന്ന് കൈ വെച്ച് പ്രാർത്ഥിച്ചാൽ അവൻ ഇനി ജന്മത്തിൽ വ്യഭിചരിക്കാൻ പോയിട്ട് ഒന്നു മുള്ളാൻ പോലും എഴുന്നേൽക്കില്ല എന്നാണ് ആളുകൾ കമന്റ് ചെയ്യുന്നത്.
ഇത്തരത്തിലുള്ള അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന നിരവധി പാസ്റ്റർമാർ ഉണ്ട് എന്നും ചിലർ പറയുന്നുണ്ട്. ഒരു ദൈവദാസൻ പാസ്റ്റർ പിടിയിലായ വാർത്തകൾ ശ്രദ്ധ നേടിയിരുന്നു. ആശുപത്രിയിൽ കട്ടിലിൽ കിടപ്പുരോഗി ആയി കിടന്ന യുവതികറരിക്കിൽ ചെന്ന കൈവച്ച് പ്രാർത്ഥിക്കുകയാണ് അയാൾ ചെയ്തത്. ഇപ്പോൾ അയാൾ റിമാൻഡിൽ ആണ്. ചിലർ ഉടായിപ്പ് ബലാത്സംഗ വീരന്മാരാണ്. ചിലർ വളരെ മാന്യമായി ദൈവവേല ചെയ്യുന്നവരും. അങ്ങനെയുള്ളവർക്കിടയിലെ വില്ലന്മാർ പോലും ഇവരാണ് എന്നാണ് പറയുന്നത്. ലിംഗത്തിൽ നിന്നും അശുദ്ധാത്മാവിനെ തട്ടിമാറ്റുന്ന ഈ ഒരു വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി. നിരവധി ആളുകളാണ് ഇതിന് രസകരമായ തരത്തിലുള്ള കമന്റുകളുമായി എത്തുന്നത്.
ഇത്തരത്തിലുള്ള പാസ്റ്റർമാരുടെ രീതികൾ ഒക്കെ പൂർണമായും മാറ്റണമെന്നും ഇത്തരം അന്ധവിശ്വാസങ്ങൾ ആളുകളിലേക്ക് അടിച്ചേൽപ്പിക്കുന്നത് ശരിയല്ലന്ന് ഒക്കെയാണ് കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത്. ഇത് കാണുന്ന വളർന്നു വരുന്ന ഒരു തലമുറയുണ്ട്. അവർ പലപ്പോഴും ഇത്തരം കാര്യങ്ങൾ കണ്ടുകൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടാവും. ഇത്തരം വിശ്വാസങ്ങൾ വരുന്ന തലമുറയിലേക്ക് കൂടി അടിച്ചു ഉറപ്പിക്കാനാണ് ചില ആളുകൾ ശ്രമിക്കുന്നത്. ദയവുചെയ്ത് അതിനു മുതിരരുത് എന്നാണ് പലരും പറയുന്നത്. എങ്ങനെയും ഈ ഒരു രീതി മാറ്റണമെന്നും ഇത്തരത്തിലുള്ള ഉടായിപ്പ് കാണിക്കുന്നവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്ന് ഒക്കെയാണ് നിരവധി ആളുകൾ കമന്റുകൾ ആയി പറയുന്നത്. ഇതിനോടകം തന്നെ ഈ കമന്റുകൾ എല്ലാം വലിയതോതിൽ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.