Special Report
ശരീരത്തെ വെറുത്തുകൊണ്ടാണ് ചെറുപ്പം മുതൽ വളര്‍ന്നത്- വിദ്യാ ബാലൻ
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് വിദ്യ ബാലൻ. നിരവധി ചിത്രങ്ങളിലൂടെ ഹിന്ദിയിലെ മുൻനിര നായികമാരിൽ ഒരാളാണ് നടി മാറി. സിൽക്ക് സ്മിതയുടെ ജീവിതം പറഞ്ഞ് ദ ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും
നടിയെ തേടിയെത്തി. പിന്നീട് നിരവധി സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളാണ് വിദ്യയെ തേടിയെത്തിയത്. എന്നാൽ കരിയറിൽ തളങ്ങുന്നത് വരെ നടിയുടെ യാത്ര അത്ര എളുപ്പം ആയിരുന്നില്ല. കരിയറിന്റെ ആരംഭത്തിൽ പല തവണ പരിഹാസങ്ങൾക്കും
അപമാനങ്ങൾക്കും താൻ ഇരയായിട്ടുണ്ടെന്ന് നടി തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ തന്റെ ശരീരത്തെക്കുറിച്ച് വിദ്യ പറഞ്ഞത് ശ്രദ്ധേയമാകുകയാണ്. എന്റെ ശരീരഭാരത്തെക്കുറിച്ചുള്ള അമ്മയുടെ ആശങ്കകള്‍ നേരത്തെതന്നെ
ഡയറ്റിങ്ങിലേക്കും വ്യായാമം ചെയ്യുന്നതിലേക്കും എന്നെ കൊണ്ടെത്തിച്ചു. അത് ശരീരവുമായി എനിക്കുള്ള ബന്ധത്തെ സ്വാധീനിച്ചു. ഞാനൊരു തടിച്ച പെണ്‍കുട്ടിയാകുമെന്ന ഭയം അമ്മയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലുതാകുമ്പോള്‍
വണ്ണം വയ്ക്കാതിരിക്കാൻ അമ്മ പലതും ചെയ്യുമായിരുന്നു. ശരീരഭാരത്തിന്റെ പേരില്‍ അമ്മ അനുഭവിച്ചത് പോലുള്ള പ്രശ്നങ്ങള്‍ എനിക്കും നേരിടേണ്ടി വരുമോ എന്ന് അമ്മ ഭയന്നു. മാതാപിതാക്കള്‍ എപ്പോഴും മക്കളെ ഓര്‍ത്ത് വിഷമിക്കുന്നവരാണ്.
അത് ഇന്ന് എനിക്ക് മനസിലാകുന്നുണ്ട്. എന്നാല്‍ അന്ന് അമ്മയോട് എനിക്ക് വല്ലാത്ത ദേഷ്യമായിരുന്നു.
എന്നെക്കൊണ്ട് എന്തിനാണ് ഇത്രയും വ്യായാമം ചെയ്യിക്കുന്നത് എന്തിനാണ് എന്നെ ഇപ്പോഴേ ഡയറ്റ് ചെയ്യിക്കുന്നത് എന്നെല്ലാം ഞാൻ ചിന്തിച്ചു.
ചിലപ്പോള്‍ എന്നെ ഓര്‍ത്ത് വിഷമിച്ചതുകൊണ്ടാകാം. എന്റെ ശരീരത്തെ വെറുത്തുകൊണ്ടാണ് ഞാൻ വളര്‍ന്നത്. ചെറുപ്പം മുതലേ എനിക്ക് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്നത്തെ നിലയില്‍ എന്നെ സ്വയം അംഗീകരിക്കാൻ ഒരുപാട് സമയമെടുത്തു വിദ്യ പറഞ്ഞു.