ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ വൃത്തിക്കേട്ട കമന്റ്, വാ അടപ്പിക്കുന്ന മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു തടിതപ്പി കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട് എങ്കിലും അതെല്ലാം തന്നെ വലിയ പരാജയങ്ങൾ ആയിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ

തെന്നിന്ത്യൻ സിനിമയിലേക്ക് ചുവട് മാറ്റാൻ ഒഴുകുകയാണ് ഇവർ. ദേവര എന്ന ജൂനിയർ എൻടിആർ സിനിമയിൽ ഇവർ ആണ് നായികയായി എത്തുന്നത്.ഇവരുടെ ഏറ്റവും പുതിയ ചിത്രമാണ് മിസ്റ്റർ ആൻഡ് മിസ്സിസ് മാഹി. ഇപ്പോൾ ഈ സിനിമയുടെ പ്രചാരണ

പരിപാടികളിൽ ആണ് താരം. ഇന്നാണ് സിനിമ റിലീസ് ആയത്. സിനിമയുടെ ഒരു ബിഹൈൻഡ് ദി സീൻ വീഡിയോ ആണ് ഇപ്പോൾ താരം പുറത്ത് വിട്ടിരിക്കുന്നത്. ഇത് വലിയ രീതിയിൽ ട്രോൾ ആയി മാറിയിരിക്കുകയാണ്. ക്രിക്കറ്റ് കളിക്കുന്ന ഔട്ടിൽ ആണ്

താരം എത്തുന്നത്. ബാറ്റും ബൗളും ഒക്കെയായി ഒരു കൂട്ടം സുഹൃത്തുക്കളും ഉണ്ട്. അതേസമയം ഇവരെ അഭിനന്ദിക്കുന്നതിന് പകരം നിരവധി ആളുകൾ ആണ് ട്രോൾ ചെയ്തുകൊണ്ട് എത്തുന്നത്. ഇത് വെറും നാടകമാണ് എന്നും ഇവർ ടെന്നീസ് ബോൾ കൊണ്ടാണ്

ക്രിക്കറ്റ് കളിക്കുന്നത് എന്നുമാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. അതേസമയം ഒരാളുടെ കമൻറ് നടിയെ വലിയ രീതിയിൽ വിഷമിപ്പിച്ചിരിക്കുകയാണ്. താരം ഇതിന് നൽകുന്ന മറുപടി ഇങ്ങനെയാണ് – തൻറെ കൈ-കണ്ണ് കോഡിനേഷനും ടൈമിങ്ങും മെച്ചപ്പെടുത്തുവാൻ

വേണ്ടിയാണ് ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത്. ക്രിക്കറ്റ് ബോൾ ഉപയോഗിക്കാതെ ടെന്നീസ് ബോൾ ഉപയോഗിക്കുന്നത് പരിക്കുകൾ ഒന്നും പറ്റാതിരിക്കാൻ ആണ്, പ്രത്യേകിച്ച് കൈക്കും വിരലിനും. അതേസമയം നടി ഇങ്ങനെ പറഞ്ഞതോടെ ആദ്യം കമന്റ് ഇട്ട വ്യക്തി സോറി


പറഞ്ഞുകൊണ്ട് രംഗത്തെത്തി. അതേസമയം നിരവധി ശ്രീദേവി ഫാൻസ് ആണ് ഇപ്പോൾ നടിയുടെ കമൻറ് ബോക്സിൽ വന്നുകൊണ്ടിരിക്കുന്നത്. മിസ്റ്റർ ഇന്ത്യ എന്ന സിനിമയിൽ ശ്രീദേവി കാണിച്ച സീനിനെ ഓർമിപ്പിച്ചുകൊണ്ട് ആണ് ഇപ്പോൾ ജാൻവി കളിക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്.