Connect with us

Special Report

സംരക്ഷിക്കപ്പെടേണ്ട വ്യക്തി ചെയ്ത ക്രൂരത; സ്വന്തം ബോഡി ഗാർഡിൽ നിന്നുള്ള മോശം അനുഭവം വെളിപ്പെടുത്തി അവിക.. ഇതുപോലെ ആർക്കും ഇനി വരരുതേ എന്നാ പ്രാർഥന

Published

on

ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് അവിക ഗോര്‍. തന്റെ പന്ത്രണ്ടാം വയസിലാണ് അവിക അഭിനയത്തിലേക്ക് എത്തുന്നത്. സൂപ്പര്‍ ഹിറ്റായി മാറിയ ബാലിക വധു എന്ന പരമ്പരയിലൂടെയാണ് അവിക താരമായി മാറുന്നത്. സമാനതകളില്ലാത്ത വിജയമായിരുന്നു പരമ്പര നേടിയത്. അവികയും ടെലിവിഷന്‍ രംഗത്തെ സൂപ്പര്‍ താരമായി മാറി. പിന്നീട് മുതിര്‍ന്നപ്പോഴും അവികയെ തേടി പരമ്പരകളെത്തി.


ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഭയപ്പെടുത്തുന്നൊരു ഓര്‍മ്മ പങ്കുവെക്കുകയാണ് അവിക. തന്നെ ഒരാള്‍ തെറ്റായ രീതിയില്‍ സ്പര്‍ശിച്ചതിനെക്കുറിച്ചാണ് അവികയുടെ വെളിപ്പെടുത്തല്‍. തന്നെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള തന്റെ ബോഡി ഗാര്‍ഡ് തന്നെയാണ് തന്നോട് മോശമായി പെരുമാറിയതന്നൊണ് അവിക പറയുന്നത്. ഹോട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

ഒരു പരിപാടിക്കിടെയായിരുന്നു സംഭവം. ബോഡി ഗാര്‍ഡ് തന്നെ പിന്നില്‍ നിന്നും മോശമായി രീതിയില്‍ സ്പര്‍ശിച്ചു. രണ്ട് തവണ അത് സംഭവിച്ചു. രണ്ടാം തവണ മാത്രമാണ് തനിക്ക് പ്രതികരിക്കാനായതെന്നാണ് അവിക പറയുന്നത്. ”ഞാന്‍ അയാളെ നോക്കി. എന്താണിതെന്ന് ചോദിച്ചു. അയാള്‍ മാപ്പ് പറഞ്ഞു. അതിന് ശേഷം ഞാനെന്ത് ചെയ്‌തെന്നോ, ഞാന്‍ അത് വെറുതെ വിട്ടു. മറ്റൊരാളില്‍ എന്ത് ഇംപ്ക്ടാണിത് ഉണ്ടാക്കുന്നതെന്ന്

അവര്‍ മറക്കുന്നു” അവിക പറയുന്നു. അതേസമയം തനിക്ക് ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പ്രതികരിക്കാനുള്ള ധൈര്യമില്ലെന്നാണ് അവിക പറയുന്നത്. ”തിരിഞ്ഞ് നിന്ന് ഒരെണ്ണം കൊടുക്കാനുള്ള ധൈര്യം ഉണ്ടായിരുന്നുവെങ്കില്‍ ഇതിനോടകം ഞാന്‍ ഒരുപാട് പേരെ തല്ലിയിട്ടുണ്ടാകും. ഇപ്പോള്‍ എനിക്കതിന് സാധിക്കുമെന്നാണ് തോന്നുന്നത്. എന്നാല്‍ അതിനുള്ളൊരു സാഹചര്യം വരാതിരിക്കട്ടെ എന്ന് കരുതുന്നു”

എന്നാണ് അവിക പറയുന്നത്. പിന്നാലെ ബാലിക വധുവിന്റെ സെറ്റില്‍ ബാല താരം എന്ന നിലയിലെ തന്റെ അനുഭവങ്ങളും താരം പങ്കുവെക്കുന്നുണ്ട്. ബാലിക വധുവിന്റെ ചിത്രീകരണത്തിനിടെയാണ് താന്‍ ആര്‍ത്തവത്തെക്കുറിച്ച് മനസിലാക്കുന്നതെന്നാണ് താരം പറയുന്നത്. ”ഒരു സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പായി അമ്മ എനിക്ക് ആര്‍ത്തവത്തെക്കുറിച്ച് പറഞ്ഞു തന്നു. ഇത് നിന്റെ യഥാര്‍ത്ഥ ജീവിതത്തിലും സംഭവിക്കുമെന്ന്

പറഞ്ഞു. ബാലിക വധു കാരണം ഞാന്‍ പലതും നേരത്തെ തന്നെ പഠിച്ചിരുന്നു” എന്നാണ് താരം പറയുന്നത്. സീരിയലിന് പുറമെ സിനിമകളിലും അവിക അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമകളിലും അവിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2013 ല്‍ പുറത്തിറങ്ങിയ ഉയ്യാല ജംപാലയായിരുന്നു അവികയുടെ അരങ്ങേറ്റ തെലുങ്ക് ചിത്രം. നിരവധി ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയ്ക്കും തെലുങ്കിനും പുറമെ കന്നഡ

സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും എഴുത്തിലുമെല്ലാം അവിക ഇടം കണ്ടെത്തിയിട്ടുണ്ട്. ഉമാപതിയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബ്ലഡി ഇഷ്ഖ് ആണ് പുതിയ സിനിമ. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ മത്സരാര്‍ത്ഥിയായും അവിക എത്തിയിട്ടുണ്ട്. വെബ് സീരീസ് ലോകത്തും അവിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company