പെട്ടെന്ന് പേരും പ്രശസ്തിയും സമ്പത്തും ഒക്കെ നേടാൻ സിനിമയേക്കാൾ മികച്ച ഒരിടം ഇല്ലെന്നു തന്നെ പറയാം. അതുപോലെ തന്നെ കാട്ടുതീപോലെ പടർന്നു പിടിക്കുന്ന ചില ഗോസിപ്പുകളും സിനിമയെക്കാൾ മറ്റൊന്നും ഇല്ല എന്നതാണ് സത്യം. സിനിമ മേഖലയെക്കുറിച്ചുള്ള ചില ഞെട്ടിക്കുന്ന വിവരങ്ങൾ ഒക്കെ തന്നെ ചില സമയങ്ങളിൽ പുറത്ത് വരികയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് മറ്റൊരു നടിയുടെ അനുഭവമാണ്. നടി മാഹി ഗിൽ പറയുന്ന അനുഭവങ്ങളാണ് ശ്രദ്ധ നേടുന്നത്.
ബോളിവുഡിലെ തന്നെ പത്ത് ബ്രേക്കിംഗ് സിനിമകളിലെ നായികയായിരുന്നു മാഹി. തനിക്കൊരു സംവിധായകനിൽ നിന്നും നേരിടേണ്ടി വന്ന തികച്ചും മോശമായ ഒരു അനുഭവത്തെക്കുറിച്ച് ആയിരുന്നു മാഹി തുറന്നുപറയുന്നത്. ഇത്തരത്തിൽ പല താരങ്ങളും ചില തുറന്നു പറച്ചിലുകളും ആയി രംഗത്ത് വന്നിരുന്നു. ഒരിക്കൽ ഒരു സംവിധായകൻ തന്നോട് ആവശ്യപ്പെട്ടത് ഒരു നൈറ്റി അണിഞ്ഞു കൊണ്ട് വരുവാൻ ആയിരുന്നു. നീ ചുരിദാർ ധരിച്ചു വന്നാൽ ഒരാളും നിന്നെ സിനിമയിൽ അഭിനയിപ്പിക്കില്ല.
ഒരുപാട് സംവിധായകരിൽ നിന്നും തനിക്ക് പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. മറ്റൊരു സംവിധായകൻ പറഞ്ഞത് അടിവസ്ത്രം ഇല്ലാതെ നിശാവസ്ത്രം ധരിച്ചുകൊണ്ട് വരാനായിരുന്നു. താൻ ഒരു പുതിയ ആളാണ്. അതുകൊണ്ടു തന്നെ തനിക്ക് നല്ലതും ചീത്തയും ഒക്കെ അറിയാനും പ്രയാസമായിരുന്നു. ഞാൻ ശരിക്കും അപ്പോൾ ചിന്തിച്ചിട്ടുണ്ട് ഒരുപക്ഷേ സൽവാർ ഇട്ടു പോയാൽ തനിക്ക് വേഷം ലഭിക്കില്ല എന്നുപോലും ചിന്തിച്ചു.
പലരും നമുക്ക് ഉപദേശം നൽകാൻ തുടങ്ങും. ശരിയായ ആളുകളെ കണ്ടുമുട്ടുക എന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. ശരിക്കും ചിലപ്പോൾ നമുക്ക് മാനസിക പ്രശ്നങ്ങൾ പോലും ഉണ്ടാകുന്ന ഒരു അവസ്ഥ വന്നേക്കാം. ഇതിനൊക്കെ ശേഷം ആരെയാണ് കണ്ടത് എങ്ങനെയാണ് കാണേണ്ടത് നമുക്ക് അറിയാതെ ആകും. ഞാൻ ആളുകളെ അവരുടെ ഓഫീസിൽ പോയി കാണുന്നത് തന്നെ നിർത്തിയ ഒരു സമയമുണ്ടായിരുന്നു. എന്നാൽ നമുക്ക് പണവും വേണം എന്ന് താരം പറയുന്നു.
സിനിമ മോഹത്തിൻ ഇടയിൽ ചിറകറ്റ് പോകുന്ന പല താരങ്ങളുണ്ട്. സിനിമ പലപ്പോഴും വേദന നിറയ്ക്കുന്ന ചില അനുഭവങ്ങൾ കൂടിയാണ് സമ്മാനിക്കുന്നത്. ഒട്ടുമിക്ക നായികമാരും പലപ്പോഴും പല തരത്തിലുമുള്ള കാസ്റ്റിംഗ് കൗച്ച് നേരിട്ടിട്ട് ഉള്ളവരായിരിക്കും എന്ന് ചിലർ തുറന്നു പറയും. എങ്കിലും ചിലർ അത് തുറന്നു പറയാൻ പോലും തയ്യാറാവാത്തവരാണ്. എന്നാൽ ഇപ്പോൾ സ്ത്രീകൾ പ്രതികരിക്കാൻ തുടങ്ങിയതോടെ ഇത്തരം കാര്യങ്ങളിലും ചെറിയ നിയന്ത്രണങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട് എന്നും അറിയുന്നു.