സണ്ണിയ്‌ക്കൊപ്പം വരാത്തത് എന്തേ.. വേർപിരിഞ്ഞോയെന്ന് ചോദ്യം, എന്റ എഡന്റിറ്റി വേണമെന്ന് നിർബന്ധമാണ്, ഡാൻസറായിട്ട് അറിയാനാണ് ആ​ഗ്രഹമെന്ന് രഞ്ജിനി കുഞ്ചു

in Special Report

സെക്കന്റ് ഷോ എന്ന സിനിമയിലൂടെ അഭിനയലോകത്തേയ്ക്ക് എത്തി യുവാക്കളുടെ ഇടയിൽ ഹരമായി മാറിയ താരമാണ് സണ്ണി വെയ്ൻ. മലയാള സിനിമാ ജീവിതത്തിൽ ഒരു പിടി നല്ല ചിത്രങ്ങളുടെ ടൈറ്റിൽ കാർഡിൽ ഇടം പിടിക്കാൻ സണ്ണി വെയ്നിനു കഴിഞ്ഞു. സണ്ണി വെയ്‌നിനെ പോലെ തന്നെ താരത്തിന്റെ ഭാര്യ രഞ്ജിനി
കുഞ്ചുവിനും ആരാധകരേറെയാണ്. സമൂഹമാദ്ധ്യമങ്ങളിൽ നൃത്ത

വീഡിയോയുമായി രഞ്ജിനി എത്താറുണ്ട്. ഇപ്പോഴിതാ വേദികളിലും പൊതു പരിപാടികളിലും സണ്ണി വെയ്‌നിനൊപ്പം എത്താത്തന് കാരണം പറഞ്ഞെത്തിയിരിക്കുകയാണ് രഞ്ജിനി. സണ്ണി വെയ്‌നിന്റെ ഭാര്യയെന്നതിനപ്പുറം തന്നെ ഒരു ഡാൻസർ എന്ന നിലയിൽ തിരിച്ചറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്ന് രഞ്ജിനി പറയുന്നു. താരങ്ങളുടെ ഭാര്യമാരെയും

ഭർത്താക്കാൻമാരെയുമൊക്കെ പങ്കാളികൾക്കൊപ്പം വേദികളിൽ കാണാറുണ്ടെങ്കിലും രഞ്ജിനിയും സണ്ണി വെയ്‌നും മിക്കപ്പോഴും ഒറ്റയ്ക്കാണ് വരാറുള്ളതെന്നും സാമൂഹ്യ മാധ്യമങ്ങളിലും പെർഫോമൻസിന്റെ വീഡിയോകൾ മാത്രമാണ് കാണാറുള്ളത് എന്നും അവതാരകൻ പറഞ്ഞു. ഇതിന് പ്രധാന കാരണം തിരക്കാണെന്ന് രഞ്ജിനി കുഞ്ചു പറയുന്നു. രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ


‘ഞങ്ങൾ രണ്ടാളും ഓടി നടന്ന ജോലി ചെയ്യുന്ന ആൾക്കാരാണ്. നേരത്തെ സൂചിപ്പിച്ച ടാഗ്‌ലൈൻ തന്റെ കരിയറിനെ ബാധിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അതാണ് അങ്ങനെയൊരു എക്‌പോഷർ കൊടുക്കാത്തത്. വിശേഷ അവസരങ്ങളിലൊക്കെ ഞാൻ ഇടാറുണ്ട്. പരമാവധി ഞാൻ ഒഴിവാക്കുന്നതിന്റെ പ്രധാന കാരണം നേരത്തെ സൂചിപ്പിച്ചതു പോലെ കറങ്ങിത്തിരിച്ച് ആ ടാഗ്‌ലൈനിലാണ് വരുക.

സിനിമയാണ് എന്നതിനാലാകും അതിന് കാരണം. ഞാൻ നേരിട്ടും അല്ലാതെയും ഇഷ്ടം പോലെ തുടക്കത്തിൽ അത്തരം കമന്റുകൾ കേട്ടിട്ടുണ്ട്. ഒന്നരവർഷമായിട്ട് അങ്ങനെ സംഭവം കേൾക്കുന്നത് കുറവാണ് എന്ന് തോന്നുന്നു. ഞാൻ ഇങ്ങനെ കുറച്ചൊന്നു തടയുന്നതുകൊണ്ടാകാം, ബോധപൂർവവും തിരക്കും ആയതിനാലാണ് അത്. എല്ലാവരും കഠിനാദ്ധ്വാനം ചെയ്യുന്ന ആൾക്കാരാണ്.

ഡി ഫോർ ഡാൻസും കല്യാണവും കഴിഞ്ഞപ്പോൾ ഇന്നയാളുടെ വൈഫ് ആണ് എന്ന് ഹൈപ്പ് വന്നു. എന്റെ മാതാപിതാക്കൾ ആകാശവാണി ആർടിസ്റ്റുകളാണ്. അമ്മ ടി എച്ച് ലളിത വയലനിസ്റ്റ് എന്ന നിലയിലാണ്. ഒരിക്കലും എൻ ഹരിയുടെ ഭാര്യയായിട്ടല്ല അറിയിപ്പെടുന്നത്, തിരിച്ചും അങ്ങനെ അല്ല. എന്റ എഡന്റിറ്റി വേണമെന്ന് നിർബന്ധമാണ്. ആളും വലിയ പിന്തുണ നൽകാറുണ്ട്. എന്റെ ഐഡന്റിറ്റി സൂക്ഷിക്കണമെന്നാണ് നിർദ്ദേശിക്കാറുള്ളത്’ രഞ്ജിനി കുഞ്ചു പറഞ്ഞു.