Special Report
സഹമത്സരാർത്ഥികളോട് ശാപവാക്കുകൾ പറഞ്ഞട്ടില്ലെന്ന് ജാൻമോണി, തെളിവുകൾ നിരത്തി മോഹൻലാൽ, അത് ഏതായാലും നന്നായെന്ന് സോഷ്യൽ മീഡിയ
ബിഗ് ബോസ് മലയാളം സീസൺ 6 ഒരുമാസം പിന്നിട്ടിരിക്കുകയാണ്. സംഭവ ബഹുലമായ രംഗങ്ങളാണ് കുറച്ച് ദിവസമായി ബിഗ് ബോസിൽ അരങ്ങേറുന്നത്. ശനിയാഴ്ച എപ്പിസോഡിൽ തെറി വാക്കുകൾ കൂടുതലായി ഉപയോഗിക്കുന്നുവെന്ന് മത്സരാർഥികൾ അഭിപ്രായപ്പെട്ട ഗബ്രിയും ജിൻ റോയും സ്പോട്ട് എവിക്ഷനിലൂടെ
പുറത്താക്കപ്പെടുമെന്ന സൂചന നൽകിയിരുന്നു. എന്നാൽ താക്കീത് നൽകി അവരെ തിരികെ പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ വാക്കുകളുടെ മോശം ഉപയോഗത്തിൽ ഇന്നത്തെ എപ്പിസോഡിലും മോഹൻലാൽ ഒരാളെ പേരെടുത്ത് വിമർശിക്കുന്നുണ്ട്. ജാൻ മോണി ദാസ് ആണ് അത്. ശനിയാഴ്ച
എപ്പിസോഡിൽ ത്തന്നെ മോഹൻ ലാൽ ഇക്കാര്യത്തിൽ സൂചന നൽകിയിരുന്നു. ഒടുവിൽ പുറത്തിറങ്ങിയിരിക്കുന്ന പുതിയ പ്രൊമോയിൽ ജാൻ മോണിയെ ചോദ്യം ചെയ്യുന്ന മോഹൻലാലിനെ കാണാം.
പൊട്ടിത്തെറിക്കുന്ന സമയത്ത് ജാൻമോണിയുടെ ഭാഷാപ്രയോഗത്തെക്കുറിച്ച് ശ്രീരേഖ, ജാസ്മിൻ, അർജുൻ
എന്നിവർ സംസാരിക്കുന്നത് പ്രൊമോയിൽ ഉണ്ട്. ഇവർ പറയുന്നത് ശരിയാണോയെന്ന മോഹൻലാലിൻറെ ചോദ്യത്തിന് താൻ അങ്ങനെ പറയാറില്ലെന്നാണ് ജാൻമോണിയുടെ മറുപടി. എന്നാൽ ഒരു വീഡിയോ കാണിക്കാമെന്ന മുഖവുരയോടെ മോഹൻലാൽ വേദിയിൽ ജാൻമോണിയുടെ വീഡിയോ പ്ലേ ചെയ്യുകയായിരുന്നു.