Connect with us

Special Report

സാനിയയുമായുള്ള സംസാരത്തിനിടെ അമളി പിണഞ്ഞ് നവ്യ നായർ.. ഇതെന്റെ അനിയനാ, അല്ല സോറി എന്റെ മോനാ, വീഡിയോ വൈറൽ

Published

on

ഗോകുൽ സുരേഷ്- അനാർക്കലി മരിക്കാർ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ‘ഗഗനചാരി’ എന്ന ചിത്രത്തിന്റെ സ്പെഷ്യൽ ഷോയ്ക്ക് നവ്യ എത്തിയത് മകനും അമ്മയ്ക്കുമൊപ്പമാണ്.ഷോ കഴിഞ്ഞ് സാനിയ ഇയ്യപ്പനുമായി സംസാരിക്കുന്നതിനിടയിൽ മകനെ പരിചയപ്പെടുത്തുന്നതിനിടയിൽ നവ്യയ്ക്ക്

ഒരു അമളി പിണഞ്ഞു. ഇതെന്റെ അനിയനാ എന്നായിരുന്നു നവ്യ മകനെ സാനിയയ്ക്ക് പരിചയപ്പെടുത്തിയത്. അബദ്ധം പറ്റിയെന്നു കണ്ടപ്പാടെ തിരുത്തുകയും ചെയ്തു, ” അല്ല സോറി മോനാ”. നവ്യയുടെ വെപ്രാളം
കണ്ട് സാനിയ ചിരിക്കുന്നതും വീഡിയോയിൽ കാണാം. മലയാളികൾ നെഞ്ചിലേറ്റിയ

പ്രിയ നടിയാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണിയായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരം വലിയൊരു ബ്രേക്കിനു ശേഷം വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ്. ഒപ്പം ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ് താരം.

‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’യിൽ അഭിനയിക്കുകയാണ് നവ്യ ഇപ്പോൾ. സൗബിൻ ഷാഹിർ ആണ് നായകൻ. ഒരു രാത്രിയില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് പാതിരാത്രി പുരോഗമിക്കുന്നത്. ബെന്‍സി

പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസറാണ് ചിത്രത്തിന്റെ നിർമ്മാണം. ‘ഇലവീഴാ പൂഞ്ചിറ’ എന്ന ചിത്രത്തിന് ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ‘പാതിരാത്രി’. സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.