സായി പല്ലവിയുടെ ക്യൂട്ട്നെസ്സ് അത് വേറെ തന്നെയാണ്.. ആരാധകരുടെ കണ് തള്ളി പോവുന്ന വീഡിയോ.. മലർമിസ്സ് ഒരു ഐറ്റം തന്നെയാണ്..

in Special Report


പ്രേമത്തിലെ മലർ മിസ് എന്ന കഥാപാത്രത്തിന് കിട്ടിയ അത്രയും മൈലേജ് മറ്റേതെങ്കിലും പുതുമുഖ നായികയ്ക്ക് കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്. സായി പല്ലവി എന്ന നടിക്ക് കിട്ടിയ ഏറ്റവും നല്ല വേഷം. സായി പല്ലവിയുടെ പിറന്നാളിന് ആശംസകളുമായി ‘തണ്ടേൽ’ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒരു വീഡിയോ
പങ്കുവെച്ചിരുന്നു.

വീഡിയോയുടെ തുടക്കത്തിൽ തന്നെ മലർമിസ് എന്ന് പറഞ്ഞുകൊണ്ടുള്ള പ്രേമത്തിലെ ഇൻട്രൊഡക്ഷൻ സീൻ കാണിക്കുന്നുണ്ട്. വളരെ നൊസ്റ്റാൾജിക്കായാണ് ആ രംഗം വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പിന്നാലെ സായി പല്ലവി അഭിനയിച്ച എല്ലാ സിനിമകളിലെയും ഡയലോഗുകളും പാട്ടുകളും ഒക്കെ കൂട്ടിച്ചേർത്ത് മികച്ച ഒരു ട്രിബ്യൂട്ടാണ് നൽകിയിരിക്കുന്നത്.


അതുകഴിഞ്ഞ് വരുന്നത് കുറെ ബ്ലൂപ്പർ വീഡിയോകളാണ്. ആക്ഷൻ പറഞ്ഞു കഴിഞ്ഞുള്ള സായി പല്ലവിയെ നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ട് പക്ഷേ കട്ട് കഴിഞ്ഞിട്ടുള്ള സായി പല്ലവി ഇങ്ങനെയാണ് എന്ന ക്യപാഷനോടെയാണ് ഈ വീഡിയോയുടെ പകുതി മുതൽ ബ്ലൂപ്പർ കാണിച്ചിരിക്കുന്നത്. വളരെ ചൈൽഡിഷായി, ചിയർ ഫുൾ ആയി സെറ്റിൽ മുഴുവൻ ഓടി നടക്കുന്ന സായി പല്ലവിയെയാണ് ബ്ലൂപ്പർ വീഡിയോയിൽ കാണാൻ കഴിയുക.