Connect with us

Special Report

സിംഗിളാണ് സിംഗിളാണ് എന്ന് പറഞ്ഞിട്ട് അവസാനം കെട്ട് കഴിഞ്ഞു; ആശംസകളുമായി മുന്‍ ലോക സുന്ദരി!

Published

on










ഇത് യൂട്യൂബ് സൂപ്പര്‍ സ്റ്റാറുകളുടെ കാലമാണല്ലോ. ഇന്ന് മലയാളത്തില്‍ അറിയപ്പെടുന്ന യൂട്യൂബ് വ്‌ളോഗര്‍ ആണ് അര്‍ജ്യുന്‍ എന്ന് അര്‍ജുന്‍ സുന്ദരേശന്‍. റോസ്റ്റിങ് വീഡിയോയിലൂടെയാണ് അര്‍ജുന്‍ യൂട്യൂബില്‍ ഒരു മില്യണിലധികം ഫോളോവേഴ്‌സിനെ നേടിയത്. താന്‍ സിംഗിളാണെന്ന് പല വീഡിയോകളിവും ആവര്‍ത്തിച്ച് പറഞ്ഞിരുന്ന അര്‍ജുന്‍ പെട്ടന്നൊരു ദിവസം താന്‍ പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തിയത് ആരാധികമാര്‍ക്ക് ഷോക്കിങ് ന്യൂസ് ആയിരുന്നു. ‘റൈറ്റ് പേഴ്‌സണ്‍ അറ്റ് റൈറ്റ് ടൈം’ എന്ന് കുറിച്ചുകൊണ്ടാണ് പ്രണയ കാര്യം അര്‍ജുന്‍ പരസ്യമാക്കിയത്.




കാമുകി ആരാണെന്ന കാര്യത്തില്‍ ആദ്യം ഒരു സസ്‌പെന്‍സ് ഇട്ടുവെങ്കിലും, പിന്നീട് അതും വെളിപ്പെടുത്തി. അണ്‍ഫിള്‍ട്ടേഡ് ബൈ അപര്‍ണ എന്ന യൂട്യൂബ് ചാനല്‍ ഷോയിലൂടെ പരിചിതയായ അപര്‍ണ പ്രേം രാജാണ് കാമുകി. ‘നീയെന്നില്‍ ചിരിയുണര്‍ത്തുന്നതു പോലെ മറ്റാര്‍ക്കും സാധിച്ചിട്ടില്ല’ എന്ന് അപര്‍ണയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇപ്പോള്‍ വിവാഹം കഴിഞ്ഞു എന്ന സന്തോഷ വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ പങ്കുവച്ചിരിയ്ക്കുന്നത്. ‘So we did this today’ എന്ന ക്യാപ്ഷനോടെയാണ് അര്‍ജുന്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചത്. അത് മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. വളരെ ലളിതമായിരുന്നു ചടങ്ങുകള്‍. ഇരു വീട്ടുകാരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.




മുന്‍ ലോക സുന്ദരി പാര്‍വ്വതി ഓമനക്കുട്ടന്‍ അടക്കം നിരവധി ആളുകളാണ് ആശംസകളുമായി കമന്റില്‍ എത്തിയത്. ‘എന്റെ പ്രിയപ്പെട്ട അപര്‍ണ പ്രേം രാജിന് ആശംസകള്‍’ എന്ന് പറഞ്ഞാണ് പാര്‍വ്വതി ഓമനക്കുട്ടന്റെ കമന്റ്. നന്ദി അറിയിച്ച് വധു അപര്‍ണ കമന്റില്‍ എത്തി. വിവാഹത്തില്‍ പങ്കെടുത്തതിന്റെ സന്തോഷം അറിയിച്ചാണ് അവതാരകയും യൂട്യൂബറുമായ അപര്‍ണ തോമസ് കമന്റ് ബോക്‌സിലെത്തിയത്. ആര്യ ബഡായി, മീത്ത് മിറി, സാധിക വേണുഗോപാല്‍, ശ്രുതി രജിനികാന്ത്, ജുനൈസ് വിപി, ഷിയാസ് കരീം, അനിയന്‍ മിഥുന്‍ എന്നിങ്ങനെ പോകുന്നു ആശംസകള്‍ അറിയിച്ചവരുടെ ലിസ്റ്റ്.






Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company