പുകവലിക്കുന്നതിനിടയിൽ ദേശീയ ഗാനത്തോടും പതാകയോടും അനാദരവ് കാണിക്കുന്ന പെൺകുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൊൽക്കത്തയിൽ നിന്നുള്ള രണ്ട് പെൺകുട്ടികളുടെ വീഡിയോയാണ്.
സൈബർ ഇടങ്ങളിൽ പ്രചരിക്കുന്നത്. ദേശീയഗാനത്തെ പരിഹസിച്ചും സിഗരറ്റുമായി താരതമ്യപ്പെടുത്തിയുമാണ് പെൺകുട്ടികൾ ഫേസ്ബുക്കിൽ വീഡിയോ അപ്ലോഡ് ചെയ്തത്. സിഗരറ്റ് പിടിച്ച് പെൺകുട്ടികൾ ദേശീയ ഗാനം ആലപിക്കുന്നതും.
തെറ്റായ വരികൾ ഉപയോഗിക്കുന്നതുമാണ് വൈറലായ വീഡിയോ. ഇരുവർക്കും സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സംഭവം വിവാദമായതോടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് ഇവർ.
എന്നാൽ ഇരുവർക്കുമെതിരെ കർശന നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. പെൺകുട്ടികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് അത്രായ് ഹാൽദർ ലാൽബസാർ.
സൈബർ സെല്ലിലും ബാരക്പൂർ കമ്മീഷണറേറ്റിലും പരാതി നൽകി. പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. പെൺകുട്ടികൾ പ്രായപൂർത്തിയാകാത്തവരാണെന്നാണ് റിപ്പോർട്ട്.