ഇന്ത്യൻ സിനിമയിൽ അതും സൗത്ത് ഇന്ത്യൻ സിനിമയിൽ ബോൾഡ് സീനുകളും ലിപ് ലോക്ക് സീനുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളെയായിട്ടുള്ളു. അതുകൊണ്ട് തന്നെ താരസുന്ദരിമാർ അത്തരം റോളുകളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഉൾക്കൊള്ളാൻ ചിലപ്പോഴൊക്കെ പ്രേക്ഷകർക്ക് സാധിക്കാറില്ല. മാത്രമല്ല താൻ അത്തരം റോളുകൾ ചെയ്യില്ലെന്ന് പറഞ്ഞവർ പോലും പിന്നീട് ആ ശപഥം അവസാനിപ്പിച്ചിട്ടുമുണ്ട്.
അത്തരത്തിൽ സിനിമയിൽ എത്തിയ കാലത്ത് എടുത്ത ശപഥങ്ങൾ പിന്നീട് ഉപേക്ഷിച്ച ചില നടിമാരെ പരിചയപ്പെടാം… 18 വർഷമായി തമന്ന ഭാട്ടിയ സിനിമയിൽ സജീവമാണ്. മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുമുണ്ട്. ജയിലറാണ് ഏറ്റവും അവസാനം തമന്നയ്ക്ക് ലഭിച്ച ഹിറ്റ്. ഒരു സമയത്ത് ചുംബന രംഗങ്ങളിൽ നിന്നും ബോൾഡ് സീനുകളിൽ നിന്നും ഐറ്റം സോങ്സിൽ നിന്നും മാറി നിന്ന
താരം പിന്നീട് ശപഥങ്ങളെല്ലാം കാറ്റിൽ പറത്തി മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. ലസ്റ്റ് സ്റ്റോറീസ്, ജീ കർദ തുടങ്ങിയ ചിത്രങ്ങളിലെ തമന്നയുടെ ബോൾഡ് പ്രകടനം ബോളിവുഡിൽ വരെ സെൻസേഷനായിരുന്നു. ബോളിവുഡിലെ മുൻനിര നായികമാരുടെ ലിസ്റ്റിൽ തമന്നയ്ക്കും ഒരു സ്ഥാനമുണ്ട്. മറ്റൊരാൾ തെന്നിന്ത്യയുടെ സ്വന്തം സാമന്തയാണ്. പുഷ്പയുടെ റിലീസിനുശേഷം ഇന്ത്യയൊട്ടാകെ സാമന്തയ്ക്ക്
ആരാധകരുണ്ട്. നിലവിൽ ഏറ്റവും താരമൂല്യമുള്ള നടിയാണ്. ലിപ് ലോക്ക് സീനുകളിലും ബോൾഡ് സീനുകളിലും സാമന്ത കൂടുതലായി അഭിനയിച്ച് തുടങ്ങിയത് വിവാഹമോചനത്തിന് ശേഷമാണ്. ദി ഫാമിലി മെൻ സീരീസിലും ബോൾഡ് സീനുകൾ സാമന്ത ചെയ്തിട്ടുണ്ട്. പുഷ്പയിലെ ഐറ്റം സോങിലെ സാമന്തയുടെ പ്രകടനം തെന്നിന്ത്യൻ ആരാധകർക്ക് ഒരു ഷോക്കായിരുന്നു. പുഷ്പ പാൻ ഇന്ത്യൻ
സിനിമയായിരുന്നതുകൊണ്ട് തന്നെ സാമന്തയ്ക്ക് ബോളിവുഡിൽ സീറ്റ് ഉറപ്പിക്കാനുള്ള വഴിയും പുഷ്പയിലൂടെ തുറന്ന് കിട്ടി. മലയാളത്തിലൂടെ സിനിമയിലേക്ക് എത്തുകയും പിന്നീട് അന്യഭാഷകളിലേക്ക് ചേക്കേറി തെന്നിന്ത്യയിൽ മുൻനിര നടിയായി മാറുകയും ചെയ്ത താരമാണ് കീർത്തി സുരേഷ്. നേനു ശൈലജ, നേനു ലോക്കൽ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് കീർത്തി തെലുങ്ക് പ്രേക്ഷകർക്ക് സുപരിചിതയായത്.
ലോക്ക്ഡൗണിന് മുമ്പ് താരം ചെയ്ത സിനിമകളിൽ എക്സ്പോസിങ് സീനുകൾ കുറവായിരുന്നു. സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനൊപ്പം സർക്കാരു വാരി പാട്ടയിൽ ഗ്ലാമറസായി താരം പാട്ട് സീൻ ചെയ്തു. മാത്രമല്ല മഹാനടിക്ക് ശേഷം ശരീരഭാരം കുറച്ച നടി ഫോട്ടോഷൂട്ടിലൂടെയും ആരാധകരെ സമ്പാദിക്കുന്നുണ്ട്. ബോളിവുഡിൽ നിന്നും കീർത്തി അവസരങ്ങൾ വരുന്നുണ്ട്. സാന്റൽവുഡ് താരം രശ്മിക മന്ദാന ഇന്ന് നാഷണൽ ക്രഷാണ്.
വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ലിപ് ലോക്ക് രംഗങ്ങളിലൂടെ ടോളിവുഡിനെ അത്ഭുതപ്പെടുത്തിയ താരം ബോളിവുഡിൽ ആനിമൽ സിനിമയിൽ രൺബീറിനൊപ്പമുള്ള ബോൾഡ് സീനുകൾ ചെയ്ത് വീണ്ടും ആരാധകരെ അത്ഭുതപ്പെടുത്തി. ആനിമലിലെ കഥാപാത്രത്തിന് വേണ്ടി സിനിമയിൽ എത്തിയപ്പോൾ താൻ വെച്ചിരുന്ന റൂളുകൾ ബ്രേക്ക് ചെയ്താണ് രശ്മിക അഭിനയിച്ചത്. അതേസമയം അഭിനയിക്കാൻ അറിയില്ലെന്നുള്ള
വിമർശനം ആനിമൽ റിലീസിന് ശേഷം താരത്തിന് കേൾക്കേണ്ടി വന്നിട്ടില്ല. കാരണം ഗീതഞ്ജലിയായി താരം അത്ഭുതപ്പെടുത്തിയെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. പ്രേമത്തിലെ മേരിയായി വന്ന് ആരാധകരെ സമ്പാദിച്ച അനുപമ പരമേശ്വറും ലിപ് ലോക്ക് സീനുകൾ ചെയ്ത് തുടങ്ങിയത് തെലുങ്കിൽ അഭിനയിച്ച് തുടങ്ങിയശേഷമാണ്. തന്റെ സിനിമകൾ കാര്യമായി വിജയിക്കാതെ വന്നതോടെയാണ് ബോൾഡ്
സീനുകൾ ചെയ്യാനും താരം തയ്യാറായി തുടങ്ങിയതെന്നാണ് ടോളിവുഡിൽ നിന്നും വരുന്ന റിപ്പോർട്ട്. റൗഡി ബോയ്‌സ് എന്ന തെലുങ്ക് ചിത്രത്തിലെ അനുപമയുടെ ലിപ് ലോക്ക് ഏറെ ചർച്ച ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്ത ഒന്നാണ്. ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ചിത്രത്തിലെ നടിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുറുപ്പാണ് മലയാളത്തിൽ അവസാനമായി അനുപമ ചെയ്ത സിനിമ.