സിനിമയിൽ എനിക്കുവന്ന നല്ല വേഷങ്ങൾ ഇല്ലാതാക്കിയത് മമ്മൂക്കയാണെന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി ! നടി ഉഷ പറയുന്നു

in Special Report

ഒരുപിടി ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഉഷ. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഉഷ, ബാലചന്ദ്രമേനോന്റെ കണ്ടതും കേട്ടതും എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയാകുന്നത്. എന്നാൽ പിന്നീട് കൂടുതലും നായകന്റെ സഹോദരി, നായികയുടെ കൂട്ടുകാരി തുടങ്ങിയ വേഷങ്ങളിലാണ് ഉഷ എത്തിയത്. കിരീടത്തിലെ


മോഹൻലാലിന്റെ സഹോദരി വേഷമാണ് ഇതിൽ ഏറെ ശ്രദ്ധനേടിയത്. കഴിഞ്ഞ മുപ്പത് വർഷത്തോളമായി സിനിമയിൽ സജീവമാണ് താരം. നിരവധി പരമ്പരകളിലും ഉഷ അഭിനയിച്ചിട്ടുണ്ട്. അതേസമയം തനിക്ക് സിനിമ താത്പര്യം ഉണ്ടായിരുന്നില്ലെന്നാണ് ഉഷ പറയുന്നത്. സിനിമാ താരം ആകാൻ കൊതിച്ച തന്റെ പിതാവിന്റെ ആഗ്രഹമാണ് തന്നെ നടിയാക്കിയത് എന്നാണ് ഉഷ പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ

സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഉഷ ഇക്കാര്യം പറഞ്ഞത്. തന്റെ യഥാർത്ഥ പേര് മാറ്റിയതിനെ കുറിച്ചും നടി സമരിച്ചു. വാപ്പയുടെ ആഗ്രഹം കൊണ്ടാണ് താൻ സിനിമയിലെത്തിയതെന്ന് ഉഷ പറയുന്നു. ‘വാപ്പിയ്ക്ക് അഭിനയിക്കാൻ ഇഷ്ടമായിരുന്നു, പക്ഷെ അത് നടന്നില്ല. അതുകൊണ്ട് തന്നെ എന്നെ എങ്ങിനെയെങ്കിലും സിനിമയിലെത്തിക്കാൻ പുള്ളി ശ്രമിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ബന്ധുവായ

ലത്തീഫിക്ക വഴി നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ ‘ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ’ എന്ന ഗാനരംഗത്തിൽ എത്തുന്നത്. അതൊരു ഹിറ്റ് സിനിമയും ഹിറ്റ്‌ പാട്ടുമായി മാറി’, ‘പതിനൊന്നു വയസൊക്കെയുള്ളപ്പോഴാണ് അത്. അതിനു ശേഷവും എന്നെ സിനിമയിലെത്തിക്കാൻ വാപ്പ ശ്രമിക്കുന്നുണ്ടായിരുന്നു, എനിക്ക് അധികം താത്പര്യമുണ്ടായിരുന്നില്ല. അതിനിടെ ബാലചന്ദ്രൻ സാറിന്റെ

വിവാഹിതരെ ഇതിലെ എന്ന സിനിമയുടെ ഓഡിഷന് പോയി. അന്ന് പക്ഷെ സാറിന്റെ നായികവാൻ അതും ഭാര്യ വേഷം ചെയ്യാനുള്ള വയസും സൈസും ഉണ്ടായിരുന്നില്ല. ഒരു ഒന്നുരണ്ടു വർഷം കൂടി കഴിഞ്ഞാൽ ഞാൻ തന്നെ ഇൻട്രൊഡ്യൂസ് ചെയ്യാമെന്ന് സാർ പറഞ്ഞു’, ഉഷ ഓർമിച്ചു. ‘അതിനു ശേഷം കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ നാടോടി നൃത്തത്തിൽ എനിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. പത്രത്തിൽ അന്ന് എന്റെ


ഫോട്ടോയും റൈറ്റപ്പും വന്നു. അത് കണ്ടിട്ട് ബാലചന്ദ്രൻ സാർ വിളിച്ചു. തുടർന്നാണ് കണ്ടതും കേട്ടതും എന്ന സിനിമയിൽ നായികയാക്കുന്നത്. ബാലചന്ദ്രമേനോൻ സാർ എല്ലാ നായികമാരുടെയും പേരുകൾ മാറ്റിയാണ് അവരെ സിനിമയിൽ ഇൻട്രൊഡ്യൂസ് ചെയ്യാറുള്ളത്. സാർ എന്റെ വാപ്പിയോടും പറഞ്ഞു എന്റെ ഹസീന ഹനീഫ് എന്നുള്ള പേര് മാറ്റണമെന്ന് പറഞ്ഞു’, ‘വാപ്പിയ്ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. വാപ്പി പറഞ്ഞത്

ഞാൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പേരാണ് ഇട്ടിരിക്കുന്നതെന്ന്. പക്ഷെ സർ നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റൊരു പേര് സെലക്ട് ചെയ്യൂ എന്ന് പറഞ്ഞു. വേണ്ടാ സർ തന്നെ സെലക്ട് ചെയ്യാൻ ഞങ്ങൾ പറഞ്ഞപ്പോൾ സാർ ഇട്ട പേരാണ് ഉഷ. എന്തുകൊണ്ടാണ് പേര് മാറ്റിയത് എന്ന് അറിയില്ല, പക്ഷെ സർ എല്ലാവരുടെയും പേര് മാറ്റിയിട്ടുണ്ട്. സിനിമ കഴിഞ്ഞപ്പോൾ പലരും ഉഷ എന്നുള്ളത് ഒരു കോമൺ പേരല്ലേ ഹസീന തന്നെയാകും


നല്ലതെന്ന് പറഞ്ഞു. പക്ഷെ അത് സാറിനോട് കാണിക്കുന്ന നീതികേടാവും എന്നുള്ളത് കൊണ്ട് വേണ്ടാന്നു വച്ചു’, ‘നാട്ടിലും അടുത്ത പരിചയം ഉള്ളവരും ഹസീന എന്നാണ് വിളിക്കുന്നത്. രണ്ടു സഹോദരന്മാരും സിനിമയിൽ തന്നെയാണ്, ഒരാൾ പ്രൊഡ്യൂസർ ആണ്, ഒരാൾ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു. വീട്ടിൽ വിളിക്കുന്ന മറ്റൊരു പേര് അച്ചപ്പു എന്നാണ്. ഉർവശിയും വാണി വിശ്വനാഥുമൊക്കെ എന്നെ

അച്ചപ്പു എന്നാണ് വിളിക്കുന്നത്. അമ്മയുടെ പേര് അച്ചച്ച എന്നായിരുന്നു. അച്ചച്ചയുടെ മോൾ അച്ചപ്പു എന്ന രീതിയിൽ ഇട്ട പേരാണ് അത്. ഉഷ ഹസീന എന്നൊക്കെ ചേർത്ത് വിളിക്കുന്നവരുമുണ്ട്’, ഉഷ പറഞ്ഞു. അതേസമയം, ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കുങ്കുമച്ചെപ്പ് എന്ന പരമ്പരയിലാണ് ഉഷ ഇപ്പോൾ അഭിനയിക്കുന്നത്. അടിയന്തരാവസ്ഥ കാലത്തെ പ്രണയം ആയിരുന്നു അവസാനം അഭിനയിച്ച സിനിമ.