‘സിനിമയിൽ മാർക്കറ്റില്ല… ഹിറ്റ് പടമില്ല എന്നിട്ടും സമ്പാദിക്കുന്നത് കോടികൾ, ആൻഡ്രിയയുടെ വീട് പരിശോധിക്കണം’

in Special Report

രാജീവ്‌ രവി-ഫഹദ് ഫാസിൽ ടീമിന്റെ അന്നയും റസൂലും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അന്നയായെത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ആന്‍ഡ്രിയ ജെറമിയ. നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളിലൂടെ പ്രേക്ഷരുടെ പ്രിയ താരമായി മാറിയ താരം വില്ലൻ വേഷങ്ങളിലും തിളങ്ങാറുണ്ട്. നടി എന്നതിലുപരിയായി


പാട്ടെഴുത്തുകാരിയായും ഗായികയായും ആരാധകരുടെ ഹൃദയത്തിൽ ആൻഡ്രിയ സ്ഥാനമുറപ്പിച്ചു. അന്നയും റസൂലും എന്ന മലയാള ചിത്രത്തിൽ മാത്രമല്ല ലണ്ടൻ ബ്രിഡ്ജ്, ലോഹം, തോപ്പിൽ ജോപ്പൻ എന്നീ മലയാള സിനിമകളിലും ആൻഡ്രിയ അഭിനയിച്ചിട്ടുണ്ട്. വിശ്വരൂപ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരം

അരങ്ങേറിയിട്ടുണ്ടായി. 2005ൽ കണ്ട നാൾ മുതൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറിയത്. ആ സിനിമ അധികം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് പച്ചൈക്കിളി മുത്തുച്ചരം എന്ന സിനിമയിൽ
അഭിനയിച്ചതോടെ ആൻഡ്രിയയ്ക്ക് ആരാധകർ ഉണ്ടാവുകയായിരുന്നു. അഭിനയം ആയിരുന്നില്ല തുടക്കത്തിൽ

ആൻഡ്രിയയുടെ ലക്ഷ്യം. പിന്നണി ​ഗാനാലാപനത്തിനായാണ് സിനിമയിലേക്ക് എത്തിയത് തന്നെ. അന്യൻ എന്ന വിക്രം സിനിമയിലെ കണ്ണും കണ്ണും നോക്കിയാൽ എന്ന ​ഗാനം ആലപിച്ചാണ് ആൻഡ്രിയ പിന്നണി ​ഗാനരം​ഗത്തേക്ക് ചുവടുവെച്ചത്. അവിടെ നിന്ന് അങ്ങോട്ട് ഹിറ്റായ ഒരുപിടി നല്ല തമിഴ് സിനിമ ​ഗാനങ്ങൾആലപിച്ചിട്ടുണ്ട് ആൻഡ്രിയ. തമിഴ് സിനിമയിൽ നായികയായി മാത്രമല്ല സഹനടിയായും താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ അടുത്ത കാലത്തായി ആൻ‌ഡ്രിയ ചെയ്യുന്ന സിനിമകളെല്ലാം പരാജയമാവുകയാണ്. അതുമാത്രമല്ല തെന്നിന്ത്യയിൽ ആൻഡ്രിയയുടെ മാർക്കറ്റും കുറഞ്ഞു. അരൺമനൈ 3ക്ക് ശേഷം നടിയുടെ ഒരു


സിനിമയും വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. നടിയുടെ സിനിമാ അവസരങ്ങളും കുറഞ്ഞു. 2017ൽ
ആൻഡ്രിയയുടെ ചില സ്വകാര്യ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ലീക്കായിരുന്നു. ​ഗായിക സുചിത്രയുടെ
സോഷ്യൽമീഡിയ പേജിലൂടെ സൂചിലിക്സ് എന്ന പേരിലാണ് സം​ഗീത സംവിധായകൻ അനിരുദ്ധ്


രവിചന്ദറിനൊപ്പമുള്ള ആൻഡ്രിയയുടെ സ്വകാര്യ ചിത്രങ്ങൾ ലീക്കായത്. അന്ന് വലിയ വിവാദമായിരുന്നു. അതിനുശേഷം ആൻ‌ഡ്രിയയുടെ കരിയറിലും നിരവധി പ്രതിസന്ധികളുണ്ടായി. സിനിമാ അവസരങ്ങൾ
കുറഞ്ഞുവരികയാണെങ്കിലും സ്റ്റേജ് ഷോകളിലൂടെയും മറ്റും കോടികളാണ് ആൻഡ്രിയ സമ്പാദിക്കുന്നത്.


അതേസമയം ഇപ്പോഴിതാ ആൻഡ്രിയയെ കുറിച്ച് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ‌ നടത്തിയിരിക്കുകയാണ് ​ഗായിക സുചിത്ര. നല്ലൊരു ഹിറ്റ് പടം പോലുമില്ലാത്ത നായികയാണ് ആൻഡ്രിയയെന്നും എന്നിട്ടും സമ്പാദിക്കുന്നത് കോടികളാണെന്നും നടിയുടെ വീട് പരിശോധിക്കണമെന്നുമാണ് സുചിത്ര


പറയുന്നത്. ധനുഷ്, ഐശ്വര്യ രജിനികാന്ത്, വിജയ്, തൃഷ എന്നിവരുൾപ്പെടെയുള്ള സെലിബ്രിറ്റികളെക്കുറിച്ച്
സംസാരിക്കുന്നതിനിടെയാണ് ആൻഡ്രിയയെക്കുറിച്ചും സുചിത്ര സംസാരിച്ചത്. നടൻ കാർത്തിക്ക് കുമാറിന്റെ ഭാര്യയായിരുന്ന സമയത്ത് ആൻഡ്രിയ അടക്കമുള്ളവർ പങ്കെടുക്കുന്ന പ്രൈവെറ്റ് പാർ‌ട്ടികളിൽ സുചിത്ര


പങ്കെടുത്തിട്ടുണ്ട്. അവിടെ വെച്ചാണ് പല തമിഴ് താരങ്ങളുടെയും പൊതുസമൂഹം അറിയാത്ത ജീവിതം
സുചിത്ര മനസിലാക്കിയതത്രെ. നിങ്ങൾ വിചാരിക്കുന്നതിലും 200 അല്ലെങ്കിൽ 300 ഇരട്ടി സമ്പത്ത് ആൻഡ്രിയയ്ക്കുണ്ടെന്നും 200 പീസ് വജ്രാഭരണങ്ങൾ താരത്തിന്റെ പക്കലുണ്ടെന്നും സുചിത്ര വെളിപ്പെടുത്തി.

ആൻഡ്രിയയുടെ വീട്ടിൽ പരിശോധന നടത്തിയാൽ എല്ലവരുടെയും സംശയം മാറുമെന്നും നടിയുമായി ബന്ധമുള്ള പലരും കുടുങ്ങുമെന്നും സുചിത്ര പറഞ്ഞു. ആൻഡ്രിയയ്ക്ക് മിനി കൂപ്പർ കാറുണ്ടെന്നും
സിനിമകൾ പോലും ഇല്ലാത്ത നടിക്ക് ഇതെല്ലാം എങ്ങനെ ലഭിച്ചുവെന്നും സുചിത്ര ചോദിക്കുന്നു. ലക്ഷ്വറി

ലൈഫാണ് ആൻഡ്രിയയുടേതെന്നും സുചിത്ര പറഞ്ഞു. ഏറെ നാളുകൾ താൻ ആൻഡ്രിയയുമായി പ്രണയത്തിലായിരുന്നുവെന്നത് അനിരുദ്ധും സമ്മതിച്ചിട്ടുണ്ട്. ഇരുവരും ആ പ്രണയ ബന്ധം തകർന്നശേഷം അവിവാഹിതരായി തുടരുകയാണ്. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും ‍ഡിമാന്റുള്ള സം​ഗീത സംവിധായകനാണ് അനിരുദ്ധ്.