Connect with us

Special Report

സിനിമയുടെ ഇത്തരം കാര്യങ്ങളിലേക്ക് ഒരുപാട് ചിന്തിച്ചാല്‍ പണിയെടുക്കാതെ വീട്ടിലിരിക്കാന്‍ തോന്നും; അത്രയും റിസ്‌കാണ് ; രജിഷ വിജയൻ

Published

on

മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് രജിഷ വിജയൻ. ആദ്യചിത്രത്തിലൂടെ തന്നെ സംസ്ഥാനപുരസ്കാരം കരസ്ഥമാക്കിയ നായിക. അടുത്തിടെ ധനുഷ് ചിത്രം കർണനിൽ അഭിനയിച്ചുകൊണ്ട് തമിഴിൽ രജിഷ അരങ്ങേറ്റം കുറിച്ചിരുന്നു.

ഇപ്പോഴിതാ, തെലുങ്കിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം. കഥ കേട്ട് സിനിമ ചെയ്യാമെന്ന തീരുമാനം ചൂതാട്ടം പോലെയാണ്. ഒത്താല്‍ ഒത്തു എന്നാണ് രജിഷ പറയുന്നത്. സിനിമയുടെ ജനപ്രീതി പ്രവചിക്കാന്‍ കഴിയില്ല.

കഥ നന്നായാല്‍ മാത്രം സിനിമ നന്നാകണമെന്നില്ല എന്നാണ് രജിഷ അഭിപ്രായപ്പെടുന്നത്. തിരക്കഥ, സഭാഷണം പശ്ചാത്തല സംഗീതം, സഹതാരങ്ങള്‍, റിലീസ് സമയത്തെ കാലാവസ്ഥ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ നന്നായി വരുമ്പോള്‍ മാത്രമേ സിനിമയും

കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുകയുള്ളുവെന്നാണ് രജിഷ പറയുന്നത്. സിനിമയുടെ ഇത്തരം കാര്യങ്ങളിലേക്ക് ഒരുപാട് ചിന്തിച്ചാല്‍ പണിയെടുക്കാതെ വീട്ടിലിരിക്കാന്‍ തോന്നും. അത്രയും റിസ്‌കാണെന്നും താരം പറയുന്നു. കഥ കേള്‍ക്കുമ്പോള്‍ പുതുമയും

കഥാപാത്രത്തില്‍ വ്യത്യസ്തതയും മാതമേ താന്‍ ഇപ്പോള്‍ നോക്കാറുള്ളൂവെന്നും ബാക്കിയെല്ലാം ഭാഗ്യം പോലെ കടന്നു വരുന്ന ഘടകങ്ങളാണെന്നാണ് രജിഷ പറയുന്നത്. സിനിമാ സെറ്റില്‍ താന്‍ പാലിക്കുന്ന ഡിസിപ്ലിനെക്കുറിച്ചും രജിഷ സംസാരിക്കുന്നുണ്ട്.

പഠനകാലത്ത് രാത്രി എത്ര വേണമെങ്കിലും ഞാന്‍ പഠിക്കാനാരിക്കും. പക്ഷെ രാവിലെ എഴുന്നേല്‍ക്കുന്ന കാര്യത്തില്‍ മടിച്ചിയായിരുന്നു. എന്നാല്‍ ഷൂട്ടിങ് തുടങ്ങിയാല്‍ രാവിലെ നാല് മണിയ്ക്ക് എഴുന്നേറ്റ് റെഡിയാകും. ചെയ്യുന്ന കാര്യത്തിലുള്ള ഇഷ്ടമാകാം കാരണം

എന്നാണ് രജിഷ പറയുന്നത്. നമ്മള്‍ കാരണം ആരും കാത്തിരുന്ന് മുഷിയരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും രജിഷ പറയുന്നു. അതുപോലെ വര്‍ക്കൗട്ട് ഉള്‍പ്പടെ കഥാപാത്രത്തിന് വേണ്ടിയുള്ള ന്നൊരുക്കങ്ങളിലും മടി കാണിക്കാറില്ലെന്നും പണിയൊന്നുമില്ലാതെ

വെറുതെ ഇരിക്കുമ്പോഴാണ് മടിയെന്നും രജിഷ പറയുന്നത്. വൈകിയെത്തുന്ന മറ്റ് താരങ്ങളെ കാണുമ്പോള്‍ ദേഷ്യം തോന്നാറുണ്ടോ എന്ന ചോദ്യത്തിനും രജിഷ മറുപടി നല്‍കുന്നുണ്ട്. സിനിമ ഒരു കൂട്ടം കലാകാരന്മാരുടെ പ്രയത്‌നത്തിന്റെ സൃഷ്ടിയാണ് സെറ്റിലെ

ഏതെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ചിത്രീകരണം വൈകും. സമയമാറ്റം നിര്‍മ്മാതാവിന് വലിയ നഷ്ടമുണ്ടാക്കുമെന്നും രജീഷ ചൂണ്ടിക്കാണിക്കുന്നു. അതൊഴിവാക്കാന്‍ എല്ലാവരും കഴിവിന്റെ പരമാവധി ശ്രമിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും രജിഷ പറയുന്നു.

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company