മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഹിമ നമ്പ്യാർ. ഒരുപാട് വർഷങ്ങൾക്കു മുൻപ് തന്നെ താരം സിനിമ മേഖലയിൽ എത്തിയിട്ടുണ്ട് എങ്കിലും ആർ ഡി എക്സ് എന്ന സിനിമയിലെ നായിക കഥാപാത്രമാണ് ഇവരെ കൂടുതൽ സുപരിചിതയാക്കി മാറ്റിയത്. ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ സിനിമയാണ് ലിറ്റിൽ ഹാർട്ട്സ്. ഈ പരിപാടിയുടെ പ്രമോഷൻ പരിപാടികളിൽ
ആണ് താരം ഇപ്പോൾ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ഇതിൻറെ പ്രമോഷൻ പരിപാടിയിൽ താരം പറഞ്ഞ ചില വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ആവശ്യമില്ലാത്ത സൗഹൃദങ്ങൾ ആരോടും സൂക്ഷിക്കാറില്ല എന്നാണ് താരം ഇപ്പോൾ പറയുന്നത്. സിനിമയ്ക്ക് അപ്പുറം ആരോടും അധികം സൗഹൃദം ഇല്ല എന്നും താരം വ്യക്തമാക്കുന്നു. എന്നു കരുതി താൻ ഒരു പുരുഷ വിരോധി
അല്ല എന്നും ഈ കാര്യത്തിൽ താൻ പെൺ വ്യത്യാസം നോക്കാറില്ല എന്നുമാണ് താരം പറയുന്നത്. മൂവി വേൾഡ് മീഡിയ ഗ്ലോബൽ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു സിനിമ കഴിയുന്ന സമയത്ത് പൊതുവേ ആളുകളുമായി ഡിറ്റാച്ഡ് ആകുന്ന ഒരു സ്വഭാവം തനിക്കുണ്ട് എന്നും കാണുമ്പോൾ വലിയ സൗഹൃദത്തിൽ ഒക്കെ സംസാരിക്കുമെങ്കിലും
ഒരു സിനിമയ്ക്ക് ശേഷം അനാവശ്യമായി സൗഹൃദങ്ങൾ സൂക്ഷിക്കാറില്ല എന്നാണ് ഇപ്പോൾ താരം പറയുന്നത്. എന്നാൽ അത് പ്രത്യേകിച്ച് ആരെയും മാറ്റിനിർത്തുന്നത് അല്ല എന്നും ഇത് തന്റെ പൊതുവേ ഉള്ള സ്വഭാവമാണ് എന്നുമാണ് താരം ഇപ്പോൾ പറയുന്നത്. സിനിമയിൽ ആൾക്കാരുമായി സൗഹൃദം വേണമെന്ന് നിർബന്ധമുണ്ടോ? ഞാൻ ആരോടും ബഹളം വയ്ക്കുകയും മുഖം ചുളിച്ച്
സംസാരിക്കുകയും അല്ലെങ്കിൽ വേറെ ആരോടെങ്കിലും ദേഷ്യപ്പെട്ട് സംസാരിക്കുകയും ഒന്നും ചെയ്യാറില്ല. അത്രയും ചെയ്താൽ പോരേ? അല്ലാതെ എന്തിനാണ് നമ്മൾ ഒരാളോടുമായി ഫ്രണ്ട്ഷിപ്പ് ഒക്കെ കാണിച്ചു നിൽക്കുന്നത്? എന്തിനാണ് നമ്മുടെ കാര്യങ്ങളിലേക്ക് ഓവറായി ഇടപെടാൻ മറ്റൊരാൾക്ക് ഒരു സ്പേസ് കൊടുക്കുന്നത്, വേദനിപ്പിക്കാനുള്ള ഒരു സാഹചര്യം നമ്മളായിട്ട്
ഉണ്ടാക്കി കൊടുക്കുന്നത് എന്തിനാണ്? അതിന്റെ ഒന്നും ആവശ്യമുണ്ടെന്ന് കരുതുന്നുമില്ല. ഓവർ ആയിട്ട് മറ്റൊരാൾ നമ്മുടെ പേഴ്സണൽ സ്പെയ്സിൽ ഇടപെടുമ്പോൾ നമ്മുടെ സമാധാനമാണ് നഷ്ടപ്പെടുന്നത്. എന്നെ ഞാൻ മനസ്സിലാക്കി വേറെയാരും മനസ്സിലാക്കിയിട്ടില്ല, വേറെ ഒരാൾക്കും എന്നെ അതിൽ കവിഞ്ഞ സന്തോഷിപ്പിക്കാനും സാധിക്കില്ല – മഹിമ കൂട്ടിച്ചേർക്കുന്നു.