Special Report
സുരേഷ് ഗോപിക്ക് ആശംസകളുമായി ശോഭന.. കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ജനങ്ങളെ സേവിക്കുന്നതിനുള്ള അചഞ്ചലമായ സമർപ്പണത്തിന്റെ തെളിവാണ് ഈ വിജയം, കാണുക..
\
മോദി സർക്കാരിന്റെ മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി അധികാരമേറ്റ സുരേഷ് ഗോപിയ്‌ക്ക് ആശംസയുമായി നടി ശോഭന. ഇൻസ്റ്റഗ്രാമിൽ സുരേഷ് ഗോപിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ശോഭന ആശംസകൾ അറിയിച്ചത്.
നിങ്ങളുടെ സവിശേഷമായ ഈ നേട്ടത്തിന് അഭിനന്ദനങ്ങളെന്ന് ശോഭന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ജനങ്ങളെ സേവിക്കുന്നതിനുള്ള അചഞ്ചലമായ സമർപ്പണത്തിന്റെ
തെളിവാണ് ഈ വിജയം. നിങ്ങളുടെ നേതൃത്വത്തിൽ പുരോഗതിയുടെയും ക്ഷേമത്തിന്റെയും പുതിയ വഴികൾ പ്രകാശിക്കുമെന്ന് എനിക്ക് ഉറപ്പാണ്. മികച്ച നേതൃത്വത്തിലൂടെ സത്യസന്ധവും പ്രചോദനവുമായി മാറ്റങ്ങൾ കൊണ്ടുവരട്ടെയെന്ന് ആശംസിക്കുന്നു-
ശോഭന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാത്രി ഒമ്പത് മണിയോടെയാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഏത് വകുപ്പാണ് കൈകാര്യം ചെയ്യുന്നതെന്ന് സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട് പുറത്തുവരും.
സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി അധികാരമേറ്റതോടെ വലിയ ആഘോഷങ്ങളാണ് തൃശൂർ നഗരത്തിൽ അരങ്ങേറുന്നത്. മധുരം പങ്കിട്ടും മുദ്രാവാക്യം മുഴക്കിയും ഈ ചരിത്ര നിമിഷത്തെ പൂരനഗരി സ്വാഗതം ചെയ്യുകയാണ്.