സൂപ്പര്‍ താരങ്ങളായ നടന്മാര്‍ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തിട്ടുണ്ട്, എന്റെ വളര്‍ച്ച അവര്‍ ഇഷ്ടപ്പെടുന്നില്ല: നോറ ഫത്തേഹി

in Special Report

സൂപ്പര്‍ താരങ്ങളില്‍ നിന്നും താന്‍ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടിയും മോഡലും നര്‍ത്തകിയുമായി നോറ ഫത്തേഹി. ചില നടന്‍മാര്‍ തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ ഇടപഴലുകള്‍ തനിക്ക് പലപ്പോഴും

അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് നോറ ഫത്തേഹി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
”അവര്‍ നിങ്ങളുടെ പിന്നില്‍ നിന്നും നിങ്ങള്‍ക്കെതിരെ സംസാരിക്കും. അത് നിങ്ങള്‍ക്ക് മനസിലാകുമ്പോള്‍ അത് പറയാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് പറയും.

അവരെ കുറിച്ച് ആരും പുറത്തു പറയില്ല. അവള്‍ എങ്ങനെയാണ് വന്നത്, നമ്മുടെ പെണ്‍കുട്ടി ഇത് സംഭവിക്കുമോ എന്നൊന്നും ആരും ചിന്തിക്കുന്നില്ല.” എന്റെ ആത്മാര്‍ത്ഥ അവര്‍ ഇഷ്ടപ്പെടുന്നില്ല, അതുകൊണ്ട് അവര്‍ ദേഷ്യപ്പെടുന്നു. എന്തെങ്കിലും കുഴപ്പം

തോന്നിയാല്‍ ഞാന്‍ അത് പറയും, എന്നാല്‍ അത് ചിലര്‍ക്ക് ഇഷ്ടമല്ല. നിശബ്ദരും വിധേയത്വമുള്ള ജോലി ആവശ്യമാണെന്ന് തോന്നുന്നവരുമായ പെണ്‍കുട്ടികളെയാണ് ചിലര്‍ ഇഷ്ടപ്പെടുന്നത്.” ”അങ്ങനെ എന്നെ ഇഷ്ടപ്പെടാനുള്ള അധികാരം ഞാന്‍ ആര്‍ക്കും

കൊടുക്കുന്നില്ല. എന്നിട്ട് അവര്‍ പറയും അവള്‍ ഒന്നുമല്ല, അവള്‍ ആരുമല്ല, അവള്‍ക്ക് കഴിവില്ല, എന്തിനാണ് അവള്‍ അവിടെ? എന്നൊക്കെ പറയും. ചില പരിപാടികളില്‍ വീണ്ടും കണ്ടാല്‍ നിങ്ങളെ തളര്‍ത്താന്‍ നോക്കും.” ”അതിന് കഴിയുന്നില്ലെന്ന് തോന്നിയാല്‍ നിങ്ങള്‍

എവിടെ പോയാലും അവര്‍ അവിടെയുണ്ടാകും. ഇത് അവരെ കൂടുതല്‍ പ്രകോപിപ്പിക്കും. നിങ്ങള്‍ പതുക്കെ മുകളിലേക്ക് കയറുന്നത് അവര്‍ക്ക് ഇഷ്ടമല്ല. അവര്‍ നിങ്ങളെ ഭീഷണിപ്പെടുത്തും. നിങ്ങളോ കുറിച്ച് മോശം പറയുകയും ചെയ്യും” എന്നാണ് നോറ ഫത്തേഹി പറയുന്നത്.