സൂപ്പർ സ്റ്റാർ ആകുമെന്ന് ഞങ്ങൾ എല്ലാവരും വിചാരിച്ച നടനായിരുന്നു അബി.. ആറ് സിനിമകൾ ചെയ്തിട്ടും എന്നെ ഇതുവരെ ഒരു സംവിധായനായി ആരും അംഗീകരിച്ചിട്ടില്ല ! നാദിർഷാ പറയുന്നു !

in Special Report


മലയാള സിനിമ മിമിക്രി രംഗത്ത് ഏറെ സജീവമായ ആളാണ് നാദിർഷ, നടനായും ഗായകനായും സംവിധായകനായും സംഗീത സംവിധായകനായും എല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുള്ള നാദിർഷ ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ പ്രൊമോഷൻ തിരക്കിലാണ്, എന്നാൽ താൻ ആറോളം സിനിമകൾ ചെയ്തിട്ടും തന്നെ ഇതുവരെ ആരും ഒരു സംവിധായകനായി കണക്കാക്കിയിട്ടില്ലെന്ന് പറയുകയാണ് നാദിർഷ. മിമിക്രി

എന്നതിന് അപ്പുറത്തേക്ക് തന്നെ ആളുകൾ അംഗീകരിക്കുന്നില്ലെന്നും നാദിർഷ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, സാധാരണ താന്‍ ഒരു സിനിമ കാണുന്ന സമയത്ത് ആദ്യം അതിന്റെ ടെക്‌നിക്കല്‍ സൈഡ് ഒന്നും നോക്കാറില്ല. ആദ്യം വളരെ നോര്‍മല്‍ ആയി ഒരു കപ്പലണ്ടി ഒക്കെ കൊറിച്ചു കൊണ്ട് വെറുതേ കണ്ടുകൊണ്ടിരിക്കും. അത് കഴിഞ്ഞ് ആ സിനിമ ആസ്വദിച്ച് അത് ഗംഭീരമാണെന്നൊക്കെ തോന്നുന്ന സമയത്ത്

ഒന്നോ രണ്ടോ തവണ ടെക്‌നിക്കല്‍ സൈഡ് കൂടി മനസിലാക്കാന്‍ പറ്റുന്ന തരത്തില്‍ കാണും. ഒരു സംവിധായകൻ ആണെങ്കിൽ കൂടിയും ഇപ്പോഴും സിനിമയുടെ പല കാര്യങ്ങളും എനിക്ക് അറിയില്ല, ചിലപ്പോള്‍ ഒരു ഫൈറ്റ് സീന്‍ എങ്ങനെയാണ് അങ്ങനെ ചെയ്തത് എന്നൊക്കെ എനിക്ക് മനസിലായില്ലെങ്കില്‍ ഞാന്‍ ആ ഡയറക്ടറെ വിളിച്ച് ചോദിക്കും. ഓരോ പുതിയ സബ്ജക്ട് കിട്ടുമ്പോഴും അതിന്റെ പുതുമയുണ്ട്. ഓരോ

എഴുത്തുകാരെ കിട്ടുമ്പോഴും അതിന്റെ പുതുമയുണ്ട്. അതുപോലെ ഒരു അഭിമുഖത്തിൽ അദ്ദേഹം നടൻ അബിയെ കുറിച്ചും പറയുന്നുണ്ട്, ആ വാക്കുകൾ ഇങ്ങനെ, അബി അന്ന് ശെരിക്കും സിനിമയിൽ ഒരു താരമായി മാറുമെന്ന് കരുതിയവരായിരുന്നു ഞങ്ങൾ, അബി വേറൊരു ട്രൂപ്പിലായ സമയത്ത് കൊച്ചിൻ ഓസ്കാർ എന്ന ഞങ്ങളുടെ ട്രൂപ്പിലേക്ക് അബിയെ എടുത്ത ആളാണ് ഞാൻ. അടുത്ത ജയറാമെന്നാണ് ഞങ്ങൾ വിചാരിച്ചത്.

മിമിക്രിയിൽ നിന്നും അടുത്ത സ്റ്റാറായി അബിയെയാണ് ഞങ്ങളെല്ലാം കണ്ടിരുന്നത്. അന്ന് മിമിക്രി വേദികളിലെ മിന്നുന്ന സ്റ്റാറായിരുന്നു അബി. അബി അമിതാഭ് ബച്ചന്റെയോ മമ്മൂക്കയുടെയോ വേഷമിട്ട് സ്റ്റേജിൽ വന്ന് നിന്നാൽ ഒരു സൂര്യനായിരുന്നു. അത്ര ഭം​ഗിയുള്ള, നന്നായി പ്രസന്റ് ചെയ്യുന്ന ആർട്ടിസ്റ്റ്
വേറെ ഉണ്ടായിരുന്നില്ല. അബി മിമിക്രിയിലെ സൂപ്പർസ്റ്റാറായിരുന്നു. ഹീറോയാകുമെന്ന് എല്ലാവരും

അന്ന് പ്രതീക്ഷിച്ചത് ദിലീപിനെയൊന്നുമല്ല. അബിയെയായിരുന്നു എന്നും നാദിർഷ പറയുന്നു. നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’. റാഫിയുടെ മകൻ മുബിൻ റാഫി, അർജുൻ അശോകൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ദേവിക സഞ്ജയ് ആണ് നായിക, മെയ് 31നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.