സെക്സ് എന്താണെന്നും എങ്ങിനാണെന്നും വിവാഹിതർക്കുപോലും ശരിക്ക് അറിയില്ല – കനി പറയുന്നത് മുഖം പോലെ തന്നെയാണ് ശരീരവും

in Special Report


മലയാള സിനിമാ നടിയും മോഡലുമായ കനി കുസൃതിയെ അറിയാത്ത മലയാളികൾ ആരും തന്നെയില്ല. 2020 ൽ റിലീസ് ആയ ബിരിയാണി എന്ന മലയാള ചിത്രത്തിലെ ഖദീജ എന്ന കനി കുസൃതിയുടെ കഥാപാത്രം അറിയപ്പെടുകയും ചെയ്തിരുന്നു. കുട്ടിക്കാലം തൊട്ട് അഭിനയത്തോടും നാടകത്തോടും ഒക്കെ കനി കുസൃതിക്ക് വളരെയധികം താല്പര്യമുള്ളതിനാൽ ബാലതാരമായി തന്നെ വിവിധ തെരുവ് നാടകങ്ങളിൽ ഒക്കെ അഭിനയിച്ചിട്ടുണ്ടായിരുന്നു കനി.

പതിനഞ്ചാമത്തെ വയസ്സിൽ തന്നെ കുടുംബ സുഹൃത്ത് നാടകത്തിൽ ഒരു വേഷം ഓഫർ ചെയ്തിരുന്നു കനിക്ക്. കൗമാര പ്രായത്തിൽ കനിക്ക് അഭിനയത്തോട് അത്ര താല്പര്യം ഇല്ലായിരുന്നു. ഒരുപാട് അഭിനയിക്കാനുള്ള ഓഫർ വന്ന സമയത്ത് അത് ഇഷ്ടമില്ലാത്തതുകൊണ്ട് സ്വന്തം വീട്ടിൽ നിന്നും മുത്തശ്ശിയുടെ വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തിരുന്നു കനി. ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നായികയ്ക്കുള്ള പുരസ്കാരവും കനിക്ക് ലഭിച്ചിരുന്നു.

മലയാളം സിനിമകളിൽ വളരെയധികം കഥാപാത്രങ്ങൾ ഒന്നും കനി ചെയ്തിട്ടില്ലാത്തത് കൊണ്ടുതന്നെ മലയാള സിനിമയെ തന്നെ അത്ഭുതപ്പെടുത്തി കൊണ്ടാണ് ഇത്തരത്തിൽ ഒരു പുരസ്കാരം കനി നേടിയെടുത്തത്. കനി സോഷ്യൽ മീഡിയകളിൽ അധികം സജീവമല്ലാത്തത് കൊണ്ട് തന്നെ താരത്തിൻ്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ആർക്കും അധികം അറിവൊന്നും തന്നെയില്ല. അഭിമുഖങ്ങളിലും തൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളും ചിന്തകളും ഒക്കെ കനി വെട്ടിത്തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ ഒരു അഭിമുഖത്തിനിടെ കനി പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. കനി പറയുന്നത് താൻ ചെറുപ്പത്തിൽ ഭയങ്കര നാണം കുണുങ്ങിയായിരുന്നു എന്നാണ്. ഡ്രസ്സ് മാറ്റണമെങ്കിൽ പോലും ലൈറ്റ് ഓഫ് ആക്കിയിരുന്നു ചെയ്യാറ് എന്നും സ്വതന്ത്ര ചിന്താഗതിയുള്ള മാതാപിതാക്കളുടെ മകൾ ആയിട്ട് പോലും തൻ്റെ കുട്ടിക്കാലം വളരെയധികം ഒതുങ്ങിപ്പോയെന്നും കനി പറഞ്ഞു.

തൻ്റെ മുഖം പോലെ തന്നെയാണ് ശരീരം എന്നത് മനസ്സിലാക്കാൻ വളരെയധികം സമയം വേണ്ടിവന്നു എന്നും നടി പറഞ്ഞു. കനി പറയുന്നത് ലൈംഗിക വിദ്യാഭ്യാസം കുട്ടികൾക്ക് വേണ്ടത്ര രീതിയിൽ ലഭിക്കാത്തതിനാൽ വ്യക്തിജീവിതത്തെ ബാധിക്കും എന്നും പിതാക്കൾ കുട്ടികളിൽ നിന്നും എന്തെങ്കിലും മറച്ചുവയ്ക്കുവാൻ ശ്രമിക്കുമ്പോൾ അത് അറിയാനുള്ള ജിജ്ഞാസ കുട്ടികൾക്ക് കൂടും എന്നും അത് സ്വഭാവത്തെ മോശമായി ബാധിക്കും എന്നും പനി പറഞ്ഞു.


കനി പറയുന്നത് സെക്സിനെ കുറിച്ച് വിവാഹിതരായവർക്ക് പോലും കാര്യമായിട്ട് ഒന്നും തന്നെ അറിയില്ല എന്നും സെക്സ് എങ്ങിനെ ചെയ്യണം എന്നുപോലും അറിയില്ലെന്നുമാണ്. സെക്സ് എന്ന് പറയുന്നത് ഒരു മോശം കാര്യമാണ് എന്നാണ് പലരും ചിന്തിക്കുന്നത് എന്നും. കുറച്ചുകാലം വരെ താനും ഇത്തരത്തിൽ ചിന്തിച്ച ഒരാളായിരുന്നെന്നും കനി പറഞ്ഞു.