Special Report
സെൽഫിയ്ക്കിടെ കാജൽ അഗർവാളിന്റെ അരക്കെട്ടിൽ പിടിച്ചും ഒട്ടി നിന്നും ആരാധകൻ, പ്രതികരിച്ച് തട്ടിമാറ്റി കാജൽ, വീഡിയോ
ഹൈദരാബാദിലെ ഒരു സ്റ്റോര്‍ ഉദ്ഘാടനത്തിന് എത്തിയ സിനിമാ താരം കാജല്‍ അഗര്‍വാളിനോട് മോശം പെരുമാറ്റവുമായി യുവാവ്. നടി പ്രതികരിച്ചതിന്റെ പിന്നാലെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അച്ഛന്‍ വിനയോടൊപ്പമാണ് കാജല്‍ പരിപാടിയില്‍ പങ്കെടുത്തത്. സെല്‍ഫി എടുക്കാന്‍
വന്ന യുവാവ് കാജലിന്റെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു. സ്റ്റോര്‍ ഉദ്ഘാടനത്തിന് എത്തിയ യുവാവ് കാജലിന്റെ അരക്കെട്ടിലൂടെ കൈയ്യിട്ട് പിടിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ പ്രതികരിച്ച കാജല്‍ അത് തടുത്തു. ഉടന്‍ തന്നെ അയാളില്‍ നിന്നും നടി ദൂരം പാലിച്ചു. യുവാവിന്റെ പ്രവര്‍ത്തിയെ രൂക്ഷമായാണ്
സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. സെല്‍ഫി എടുക്കാന്‍ നല്‍കുന്ന അവസരം ഏതെങ്കിലും ഒരു വ്യക്തിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാനുള്ള അവസരമല്ലെന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ അസ്വസ്ഥത പ്രകടിപ്പിക്കാതെ കാജല്‍ വളരെ നന്നായി തന്നെ ചടങ്ങില്‍ പങ്കെടുത്തു. 2022 ല്‍ മകന്‍ നീലിന്റെ
ജന്മത്തിന് ശേഷം കാജല്‍ സിനിമ രംഗത്ത് നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. അവസാനമായി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരി എന്ന ചിത്രത്തിലാണ് കാജല്‍ അഭിനയിച്ചത്. കാജല്‍ ശക്തയായ പൊലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്ന സത്യഭാമ എന്ന ചിത്രം ഉടന്‍ റിലീസാകാന്‍ ഒരുങ്ങുകയാണ്. അടുത്തിടെ
എന്‍ഡിടിവിയോട് സംസാരിക്കവെ തന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍ സംബന്ധിച്ച് കാജല്‍ പ്രതികരിച്ചു. ശക്തമായ കഥാപാത്രങ്ങളുള്ള സിനിമകള്‍ എനിക്ക് എന്നും താല്‍പ്പര്യമാണ്. എന്റെ വരാനുള്ള രണ്ട് വമ്പന്‍ റിലീസുകള്‍ വരാനിരിക്കുന്നുണ്ട്. സത്യഭാമ അതുപോലെ തന്നെ ഇന്ത്യന്‍ 2. രണ്ടിലും എന്റെ വേഷം മികച്ചതാണെന്ന് കരുതുന്നു- കാജല്‍ പറഞ്ഞു.
Fan/random Guy Misbehaving with actress #KajalAggarwal in a event🙄🙄 pic.twitter.com/I68WdTbxLl
— Movies & Entertainment (@Movies_Ent_) March 6, 2024