സ്വന്തം എളാപ്പ ഹോട്ടലിലേക്ക് ക്ഷണിച്ചത് ആരും വിശ്വസിച്ചിട്ടില്ല… ഞങ്ങളെ പിന്തിരിക്കാൻ പല വഴികളും വീട്ടുകാർ നോക്കി.. ആദിലയും നൂറയും…

in Special Report


പുതിയ തലമുറയെ ഉൾക്കൊള്ളാൻ പറ്റാത്ത രൂപത്തിലുള്ള വാർത്തകൾ പുറത്തു വന്നാൽ അതിനെതിരെ സദാചാര ആക്രമണങ്ങൾ സമൂഹ മാധ്യമങ്ങളിൽ സർവ്വ സാധാരണയായി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. പ്രത്യേകിച്ചും എൽജി ബിടി ക്യു ആർ റിലേറ്റഡ് വാർത്തകൾ സോഷ്യൽ മീഡിയയിൽ പുറത്തു വന്നാൽ അതിന് രണ്ട് രീതിയിൽ സമീപിക്കുന്ന വ്യക്തികളെ നമുക്ക് കാണാൻ സാധിക്കും. അനുകൂലിക്കുന്ന ഒരു വിഭാഗവും

പ്രതികരിക്കുന്ന മറ്റൊരു വിഭാഗവും. കുറച്ചു മുമ്പ് സോഷ്യൽ മീഡിയയിൽ ഏറ്റവും വലിയ ചർച്ചയായിരുന്നു വാർത്തയായിരുന്നു നൂറ ആദില എന്നിവരുടെ പ്രണയം. സമൂഹത്തിന്റെ ചങ്ങലകൾ വലിച്ചെറിഞ്ഞു അവർ ഒന്നിക്കാൻ തീരുമാനിച്ചപ്പോൾ പല രീതിയിൽ അവരെ സോഷ്യൽ മീഡിയ സമീപിക്കുകയുണ്ടായി. ലെസ്ബിയൻ പ്രണയത്തെ അനുകൂലിക്കുന്നവർ അവരെ പൂർണ്ണമായി പിന്തുണച്ചു. അതേ അവസരത്തിൽ അവർക്കെതിരെ

ഒരുപാട് വിമർശനങ്ങൾ ഉയർന്നു. പലരും അവർക്കെതിരെ സദാചാര ആക്രമണങ്ങൾ അഴിച്ചുവിട്ടു. അതേപോലെ സ്വന്തം കുടുംബത്തിലെ അംഗങ്ങളെ എതിർത്തു കൊണ്ടാണ് ഇവർ കല്യാണം കഴിച്ചത്, ഇതിന്റെ പരിണിതഫലം പിന്നീട് ഇവർ അനുഭവിക്കും എന്ന തരത്തിലുള്ള ഒരുപാട് കമന്റുകൾ ഇവരുടെ വാർത്തകൾക്ക് താഴെ വരാൻ തുടങ്ങി. പക്ഷേ വിമർശനങ്ങളെ പൂമാലയായി സ്വീകരിച്ചു കൊണ്ട് അവർ ജീവിതം മുന്നോട്ടു

കൊണ്ടു പോവുകയായിരുന്നു. ഇന്ത്യ അനുശാസിക്കുന്ന നിയമ വഴിയിലൂടെ അവർ ഒന്നിക്കുകയും ചെയ്തു. കുടുംബത്തിന്റെ എതിർപ്പുകൾ മാനിക്കാതെ അവർ ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇവരുടെ വാർത്തകൾ ഒട്ടുമിക്ക മാധ്യമങ്ങൾ പുറത്തു വിടുകയും ചെയ്തു. ഒരുപാട് അഭിമുഖങ്ങളിൽ ഇവർ പ്രത്യക്ഷപ്പെടുകയും ചെയ്തു. ബന്ധുക്കള്‍ ബലമായി വേര്‍പ്പെടുത്താന്‍ നോക്കിയ ഇവര്‍ക്കു 2022 മെയ്യിലാണ് കേരള

ഹൈക്കോടതി ഒരുമിച്ച് ജീവിക്കാനുളള അനുമതി നല്‍കുന്നത്. പ്ലസ്ടുവിനു സൗദിയില്‍ പഠിക്കുന്ന നാളുകളിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇപ്പോള്‍ ഇവര്‍ ചെന്നൈയിലാണ് താമസമാക്കിയിട്ടുളളത്. ഇപ്പോൾ തങ്ങൾ ലെസ്ബിയൻ ആണ് എന്ന് ആദ്യമായി കുടുംബത്തിൽ പറഞ്ഞപ്പോൾ അവർ എങ്ങനെയായിരുന്നു പ്രതികരിച്ചത് എന്ന അവതാരകന്റെ ചോദ്യത്തിന് ഒരു അഭിമുഖത്തിൽ ഇരുവരും മറുപടി നൽകിയത് വൈറൽ ആവുകയാണ്.

ഒരാളുടെ വീട്ടിൽ നിന്ന് ഉസ്താദുമാരുടെ അടുത്തേക്ക് കൊണ്ടുപോയി കൂടോത്രം പോലോത്ത സംഭവങ്ങൾ ചെയ്യിപ്പിച്ച് മനസ്സ് മാറ്റാൻ ശ്രമിച്ചു എന്നാണ് പറഞ്ഞത്. എന്നാൽ മറ്റേയാൾക്ക് നേരിടേണ്ടി വന്നത് അതിനേക്കാൾ ഗൗരവപരമായ കാര്യമാണ്. മാതൃ സഹോദരിയുടെ ഭർത്താവ് നിങ്ങൾക്ക് ഇങ്ങനെ തോന്നുന്നത് ഒരു ആണിന്റെ സുഖം ലഭിക്കാത്തത് കൊണ്ടാണ് എന്നും നമുക്ക് ഹോട്ടലിലേക്ക് പോകാം എന്നും പറഞ്ഞു എന്നാണ് ഇവർ

പറയുന്നത്. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഉണ്ടായിരുന്ന സമയത്ത് ആണ് ഞങ്ങളോട് അയാൾ അങ്ങനെ സംസാരിച്ചത് എന്നും ആ സമയത്ത് ഞങ്ങൾ സ്തഭ്ധരാവുകയാണ് ചെയ്തത് എന്നും ഒന്നും പ്രതികരിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല എന്നും ഇരുവരും വ്യക്തമാക്കി. എന്നാൽ ഇക്കാര്യം വീട്ടിൽ പറഞ്ഞിരുന്നു എന്നും പക്ഷേ അവർ ആരും ഇതുവരെയും അത് വിശ്വസിച്ചിട്ടില്ല എന്നും ആതിലയും നൂറയും പറയുന്നുണ്ട്..