“” സ്വയം പൊങ്ങി”” എന്ന് സോഷ്യൽ മീഡിയയിൽ കമന്റ്സ്.. ‘ദൈവം അനുഗ്രഹിച്ചു സ്വന്തമായി തന്നെ പൊങ്ങുന്നുണ്ട്.’ കാരണത്തടിച്ചപ്പോലെ മറുപടി നല്കി അഖിൽ.. സംഭവം ഇങ്ങനെ

in Special Report

ബിഗ് ബോസ് മലയാളത്തിൻ്റെ അവസാന സീസണിലെ വിജയിയായി മാറിയ താരമാണ് അഖിൽ മാരാർ. ബിഗ് ബോസിൽ എത്തുന്നതിന് മുമ്പ് അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിരുന്നുവെങ്കിലും, ബിഗ് ബോസിൽ എത്തിയതോടെയാണ് മിക്ക മലയാളികളും താരത്തെ തിരിച്ചറിഞ്ഞു തുടങ്ങിയത്.

ആദ്യ ചിത്രം വിജയിച്ചില്ല. ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെയും അഖിലിന് ലഭിച്ചു. ഇപ്പോൾ ഒരു സെലിബ്രിറ്റി ലെവലിൽ എത്തിയിട്ടുള്ള ഒരു സാധാരണക്കാരനാണ് അഖിൽ. അഖിൽ പറയുന്നതും ചെയ്യുന്നതും കാണാൻ ഒരുപാട് പേരുണ്ട്. ബിഗ് ബോസിൻ്റെ പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ അഖിൽ അടുത്തിടെ

നിരവധി പ്രസ്താവനകൾ നടത്തിയിരുന്നു. ഇതിന് പുറമെ ബിഗ് ബോസിൽ എത്തിയ സ്ത്രീകളെ കുറിച്ചും അഖിൽ മാരാർ മോശം പരാമർശം നടത്തി. അത് വലിയ വിവാദമായി. അഖിൽ മാരാർക്ക് ഇപ്പോൾ അൽപ്പം ജാഡ കൂടുതലാണെന്ന് പലരും ഇതിനോടകം അഭിപ്രായപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തന്റേതായി

നിലപാടുകൾ തുറന്നു പറയാൻ മടികാണിക്കാത്ത അഖിലിന്റെ ഒരു പോസ്റ്റിന് കഴിഞ്ഞ ദിവസം വന്നൊരു കമന്റും അതിന് കൊടുത്ത മറുപടിയും ശ്രദ്ധനേടുകയാണ്. ബി​ഗ് ബോസുമായി ബന്ധപ്പെട്ട് ആയിരുന്നു കമന്റ് സ്വയം പൊങ്ങി എന്നായിരുന്നു കമന്റ്. ദൈവം അനുഗ്രഹിച്ചു സ്വന്തമായി തന്നെ പൊങ്ങുന്നുണ്ട്…

സഹോദരൻ വിഷമിക്കണ്ട പാർശ്വ ഫലങ്ങൾ ഇല്ലാത്ത മരുന്നുകൾ ഉണ്ട്.. എന്നിട്ടും പൊങ്ങുന്നില്ലെങ്കിൽ നിന്റെ വിധി എന്ന് കരുതി ആശ്വസിക്കുക. എന്നായിരുന്നു കമന്റിന് മറുപടി കൊടുത്തത്. ഇതിനോടകം ഈ കമന്റ് വലിയ രീതിയിലാണ് വൈറൽ ആവുന്നത്. അതേ സമയം ഏറെ നെ​ഗറ്റീവ്സുമായി

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ എത്തിയ ആളായിരുന്നു അഖിൽ മാരാർ. എന്നാൽ ഷോ കഴിഞ്ഞിറങ്ങിയപ്പോൾ നെ​ഗറ്റീവിനെ പോസിറ്റീവ് ആക്കി, ഒട്ടനവധി പേരുടെ ഇഷ്ടവും അഖിൽ പിടിച്ചു പറ്റിയിരുന്നു. ബി​ഗ് ബോസിന് പറ്റിയ മെറ്റീരിയൽ ആണ് അഖിൽ എന്നാണ് പ്രേക്ഷകർ പറഞ്ഞതും.