സൗന്ദര്യം എന്നാൽ നിറമല്ല, കോടികൾ തരാമെന്ന് പറഞ്ഞാലും ഇനി അത്തരം കാര്യങ്ങൾ ചെയ്യില്ല ; തുറന്ന് പറഞ്ഞ് രമ്യ നമ്പീശൻ

ടെലിവിഷൻ അവതരികയായി അഭിനയ ലോകത്തെത്തി ഇന്ന് മലയത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ താരമാണ് രമ്യനമ്പീശൻ. സിനിമയിൽ സജീവമായ താരത്തിന് തുടക്ക കാലത്ത് കൈനിറയെ ചിത്രങ്ങളായിരുന്നു. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടാനും രമ്യ നമ്പീശന് സാധിച്ചു.

സ്വകാര്യ ചാനലിൽ ഹലോ ഗുഡ് ഈവിനിംഗ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ അവതാരകയായി എത്തിയ താരം സായാഹ്നം എന്ന മലയാള ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്.
സായാഹ്നഹത്തിന് ശേഷം ജയറാമിന്റെ നായികയായി ആന ചന്തത്തിലൂടെ നായികയായി പ്രേക്ഷകർക്ക് മുന്നിലെത്തിയ താരം കരിയറിയന്റെ തുടക്ക കാലത്തുള്ള ചിത്രങ്ങളിലെല്ലാം സഹനടിയായിട്ടായിരിന്നു

അഭിനയിച്ചത്. ഗ്രാമഫോൺ, പെരുമഴക്കാലം, പന്തയ കോഴി, ചോക്ലേറ്റ്, ട്രാഫിക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച താരം മികച്ച ഗായിക കൂടിയാണ്. ഓം ശാന്തി ഓശാന, ഇവൻ മേഘ രൂപൻ, അച്ചായൻസ്, അണ്ടർ വേൾഡ് തുടങ്ങിയ ചിത്രങ്ങളിൽ താരം പാടിയിട്ടുണ്ട്.


സോഷ്യൽ മീഡിയയിൽ സജീവമായ താരം സ്ത്രീകൾക്ക് വേണ്ടി നിരവധി വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞിട്ടുണ്ട്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രമ്യ നമ്പീശൻ പറഞ്ഞ അഭിപ്രായങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. .സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായി പ്രതികരിക്കാറുണ്ട് താരം. കൂടാതെ നൃത്തത്തിൽ കഴിവ് തെളിയിച്ച

താരം നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. സിനിമ കൂടാതെ നിരവധി പരസ്യ ചിത്രങ്ങളിലും രമ്യ നമ്പീശൻ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തന്റെ നിലപാടുകൾ വ്യക്താക്കി രംഗത്തെത്താറുള്ള താരം നിരവധി സൈബർ അക്രമണങ്ങൾക്കും വിധേയയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പരസ്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സൗന്ദര്യ വസ്തുക്കളുടെ പരസ്യത്തിൽ അഭിനയിക്കാൻ

താല്പര്യമില്ല എന്നാണിപ്പോൾ താരം പറയുന്നത്. ആദ്യമൊക്കെ നിറമായിരുന്നു സൗന്ദര്യം എന്നാൽ ഇന്ന് അതിന് മാറ്റം വന്നിരിക്കുന്നു എന്നാണ് താരം പറയുന്നത്. അതൊകൊണ്ടുത്തന്നെ എത്ര കോടികൾ ഓഫർ ചെയ്താലും സൗന്ദര്യ വസ്തുക്കളെ പരിജയപെടുത്തുന്ന അത്തരം പരസ്യങ്ങളിൽ താൻ അഭിനയിക്കില്ല എന്നും താരം പറയുന്നു.