Connect with us

Special Report

നമ്മുടെ താൽപര്യം അദ്ദേഹം മനസിലാക്കും! മോഹൻലാലിനൊപ്പമുള്ള സ്ക്രീൻകെമിസ്ട്രിക്ക് പിന്നിലെ രഹസ്യം പരസ്യമാക്കി മീനനമ്മുടെ താൽപര്യം അദ്ദേഹം മനസിലാക്കും! മോഹൻലാലിനൊപ്പമുള്ള സ്ക്രീൻകെമിസ്ട്രിക്ക് പിന്നിലെ രഹസ്യം പരസ്യമാക്കി മീന

Published

on










വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി മലയാളികളുടെ പ്രിയനടിയായി മാറിയ താരമാണ് മീന. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം താരം അഭിനയിച്ചിരുന്നു. സൂപ്പര്‍താരങ്ങളുടെ മകളായും നായികയായും അഭിനയിക്കാനുള്ള അവസരവും മീനയെ തേടിയെത്തിയിരുന്നു. മോഹന്‍ലാലിന്റെ മികച്ച നായികമാരിലൊരാളായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. മോഹന്‍ലാലുമായുള്ള സ്‌ക്രീന്‍കെമിസ്ട്രിയെക്കുറിച്ച് എല്ലാവരും ചോദിക്കാറുണ്ടെന്നും മീന പറയുന്നു. പണം തരും പടത്തിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു മീന തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.




മോഹൻലാലിനെക്കുറിച്ച്
പൊതുവെ എല്ലാവരുമായി വര്‍ക്ക് ചെയ്യാനും ഞാന്‍ കംഫര്‍ട്ടാണ്. കുറച്ച് പേരോട് കൂടുതല്‍ കംഫര്‍ട്ടാണ്. അങ്ങനെയൊരാളാണ് മോഹന്‍ലാല്‍. എന്താണ് നമ്മുടെ കഴിവ്, താല്‍പര്യങ്ങള്‍ എല്ലാം അദ്ദേഹത്തിനറിയാം. നമ്മളെ നല്ല കൂളാക്കും അദ്ദേഹം. വര്‍ണ്ണപ്പകിട്ട് എന്ന ചിത്രം തന്നെ വിജയമായിരുന്നു. ലക്കി പെയര്‍ എന്ന പേരും വന്നു. എന്റെ കരിയറില്‍ കൂടുതല്‍ സിനിമകള്‍ ഞാന്‍ ചെയ്തതും ലാല്‍ സാറിനൊപ്പമാണ്.




ജയറാമും കമൽഹാസനും
ജയറാമിനൊപ്പം അഭിനയിച്ച് ഫ്രണ്ട്‌സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവ്വൈ ഷണ്‍മുഖിയും ഏറെ സ്‌പെഷലാണ്. എങ്ങനെയാണ് അദ്ദേഹം ഇറങ്ങിവരുന്നതെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയായിരുന്നു എല്ലാവരും. ഞാന്‍ സ്റ്റണ്ടായിപ്പോയി, എനിക്ക് എന്താണ് പറയേണ്ടതെന്ന് പോലും മനസിലായിരുന്നില്ല. അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ച് നടന്നുനീങ്ങുകയായിരുന്നു. രജനി സാറിനേയും കുടുംബത്തേയും എനിക്ക് ചെറുപ്പം മുതലേ അറിയാമായിരുന്നു. അദ്ദേഹവുമായി അഭിനയിക്കാനും കംഫര്‍ട്ടാണ്.








Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company