30 വയസ്സിന് മേലെയായി, പണ്ട് ഭാവി വരനെ കുറിച്ച് പറഞ്ഞ ഡിമാന്റുകളൊന്നും ഇപ്പോഴില്ല, പങ്കാളി അങ്ങനെയായിരിക്കണം, ഇങ്ങനെയായിരിക്കണം എന്ന് പറഞ്ഞ് നടക്കാൻ ഞാനിപ്പോൾ ഇരുപതുകൾ അല്ല- നിത്യ മേനോൻ

in Special Report

ബാലതാരമായി അഭിനയ രംഗത്ത് എത്തി പിന്നീട് നായികയായി തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ ഒഴിച്ചു കൂടാനാകാത്ത താരമായി മാറിയ നടിയാണ് നിത്യാ മേനോന്‍. വര്‍ഷങ്ങള്‍ നീണ്ട സിനിമാ ജീവിതത്തില്‍ നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ താരത്തിന്


സാധിച്ചിരുന്നു. ആകാശഗോപുരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നടി കേരള കഫേ, എയ്ഞ്ചല്‍ ജോണ്‍, അപൂര്‍വ്വ രാഗം, അന്‍വര്‍, ഉറുമി, തത്സമയം ഒരു പെണ്‍കുട്ടി, ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക്

മുമ്പിലെത്തിയിട്ടുണ്ട്. പിന്നണി ഗായിക കൂടിയാണ് നടി.മുപ്പത് വയസ്സ് കഴിഞ്ഞ നിത്യ എന്തുകൊണ്ട് ഇപ്പോഴും അവിവാഹിതയായി തുടരുന്നു എന്ന ചോദ്യം നിരന്തരം വരാറുണ്ട്. ഈ ചോദ്യത്തിന് നടി നേരത്തെ മറുപടി പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും വിവാഹത്തെ കുറിച്ചാണ്

നടി പറയുന്നത്. വിവാഹ സങ്കല്‍പങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍, അതെല്ലാം ഇപ്പോള്‍ മാറി എന്നാണ് നിത്യ പറഞ്ഞത്. എന്റെ പങ്കാളി അങ്ങനെയായിരിക്കണം, ഇങ്ങനെയായിരിക്കണം എന്നൊക്കെ പറഞ്ഞ ഇരുപതുകള്‍ അല്ല എനിക്കിപ്പോള്‍. മുപ്പതിലേക്ക് കടന്നപ്പോള്‍ അന്ന്

പറഞ്ഞതൊന്നുമല്ല എന്ന് തോന്നുന്നു. ജെനുവിനായിരിക്കണം, കൈന്റ് ആയിരിക്കണം എന്നൊക്കെയായിരുന്നു അന്ന് പറഞ്ഞത്. പക്ഷെ അതിനപ്പുറവും ചിലതുണ്ട്. അതൊക്കെ സംഭവിക്കുമ്പോള്‍ മാത്രമേ തിരിച്ചറിയാനായി സാധിക്കൂ നിത്യ മേനോന്‍ പറഞ്ഞു.