Connect with us

Special Report

90’s കാലങ്ങളിൽ യുവാക്കളുടെ മനംകവർന്ന നായിക.. അമേരിക്കയിലെ മിയാമി ബീച്ചിൽ എൻജോയ് ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുന്നു..

Published

on

തൊണ്ണൂറുകളുടെ തുടക്കത്തിൽ പുറത്തിറങ്ങിയ നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി സുചിത്ര മുരളി. അതിന് മുമ്പ് കുറച്ചു സിനിമകളിൽ ബാലതാരമായിട്ട്

സുചിത്ര അഭിനയിച്ചിട്ടുണ്ട്. നായികയായുള്ള ആദ്യ സിനിമ തന്നെ മലയാളത്തിൽ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറി. പിന്നീട് തൊണ്ണൂറുകളിൽ സ്ഥിരം നായികയായിരുന്നു സുചിത്ര. ജഗദീഷ്, സിദ്ധിഖ് എന്നിവരുടെ നായികയായിട്ടാണ് സുചിത്ര മലയാളത്തിൽ


കൂടുതൽ അഭിനയിച്ചിട്ടുള്ളത്. കൂടുതലും കോമഡി വേഷങ്ങളായിരുന്നു. 2001-ൽ വരെ സുചിത്ര സിനിമയിൽ സജീവമായിരുന്നു. ആ സമയത്ത് തന്നെ താരസംഘടന ‘അമ്മ’യുടെ ജോയിന്റ് സ്ക്രെട്ടറിയായും സുചിത്ര പ്രവർത്തിച്ചിട്ടുണ്ട്.



2002-ൽ സുചിത്ര വിവാഹിതയായി. അതിന് ശേഷം സുചിത്ര സിനിമ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. കുടുംബത്തിന് ഒപ്പം അമേരിക്കയിലാണ് സുചിത്ര താമസിക്കുന്നത്. ഒരു മകളാണ് താരത്തിനുള്ളത്. മുരളി എന്നാണ് ഭർത്താവിന്റെ പേര്.

നേഹ എന്നാണ് മകളുടെ നാമം. ഇടയ്ക്ക് നാട്ടിൽ വരാറുണ്ടെങ്കിലും സിനിമകളിൽ ഒന്നും അഭിനയിക്കാറില്ല. ഓൺ സ്‌ക്രീനിൽ ഇപ്പോൾ ഒതുങ്ങി നിൽക്കുകയാണ് താരം. ടെലിവിഷൻ ഷോകളിൽ പോലും സുചിത്രയെ കണ്ടിട്ട് വർഷങ്ങളായി.

ആകെയുള്ളത് സമൂഹ മാധ്യമങ്ങളിലാണ്. ഇപ്പോഴിതാ കുടുംബത്തിന് ഒപ്പം അമേരിക്കയിലെ മിയാമി ബീച്ചിൽ ആസ്വദിക്കുന്ന ചിത്രങ്ങൾ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സുചിത്ര. തൊണ്ണൂറുകളിൽ എന്റെ മനസ്സ് കീഴടക്കിയ നായിക എന്നായിരുന്നു ഒരു ആരാധകൻ ചിത്രത്തിന് നൽകിയ കമന്റ്. ഈ പ്രായത്തിലും ഈ സൗന്ദര്യം എങ്ങനെ കാത്തുസൂക്ഷിക്കുന്നുവെന്നും ചിലർ ചോദിക്കുന്നുണ്ട്. ഒരു ഫോട്ടോയിൽ മകളെയും ഭർത്താവിനെയും കാണാം.