Connect with us

Entertainments

ദയവുചെയ്ത് മൂഡ് കളയല്ലേ… ഗോപിസുന്ദർ അമൃത ബന്ധത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അഭയ ഹിരണ്മയി…

Published

on

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലായിടത്തും ഗോപി സുന്ദറും അമൃത സുരേഷും തമ്മിലുള്ള വിവാഹ വാർത്തകളും അതിനെ തുടർന്നുണ്ടായ അഭിവാദ്യ പരാമർശങ്ങളും ചർച്ചകളും മാത്രമാണ് കാണാൻ സാധിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകനും ഇന്റർനാഷണൽ ലെവലിൽ അറിയപ്പെടുന്ന സെലിബ്രേറ്റിയുമാണ് ഗോപി സുന്ദർ.

ഗോപിസുന്ദറിന്റെ ആദ്യ ഭാര്യയിൽ രണ്ട് ആൺകുട്ടികൾ ഉണ്ട്. വിവാഹം വേർപെടുത്താതെ അഭയ ഹിരണ്മയി എന്ന ഗായികയുമൊത്ത് 10 വർഷത്തോളമായി ഗോപിസുന്ദർ ലിവിങ് ടുഗദറിലായിരുന്നു. അതിനുശേഷം പെട്ടെന്നൊരു സുപ്രഭാതത്തിൽ ആണ് അമൃതസുരേഷ് മായുള്ള വിവാഹം നടക്കുന്നത്. അമൃതകൊപ്പം ഉള്ള ഫോട്ടോകൾ പങ്കുവെച്ചതോടു കൂടിയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ആകെ കോളിളക്കം സൃഷ്ടിച്ചത്.

ഗോപിസുന്ദറിന്റെ ആദ്യ ഭാര്യയും രണ്ടു മക്കളുടെയും വിശേഷങ്ങളും ഫോട്ടോകളും അവരുടെ വർത്തമാനങ്ങളും എല്ലാം ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയ ഇടങ്ങളിൽ പുറത്തു വന്നിരുന്നു. പഴയ കാലത്ത് വന്ന പബ്ലിഷ് ചെയ്ത് വാർത്തകൾ പോലും വീണ്ടും പ്രേക്ഷകർ കുത്തിപ്പൊക്കുകയാണ്. അതു പോലെ തന്നെ അഭയ ഹിരണ്മയി ഒപ്പമുള്ള ഫോട്ടോകളും പോസ്റ്റുകളും എല്ലാം ഇപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

ഒരുപാട് അധിക്ഷേപങ്ങളും പരിഹാസങ്ങളും എല്ലാം അഭയക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്നും കേൾക്കേണ്ടി വന്നിട്ടുണ്ട് ഗോപീസുന്ദറും ഭാര്യ അമൃതയും വിവാദങ്ങൾക്കെതിരെ പ്രതികരിച്ചത് ഒരു പണിയുമില്ലാതെ മറ്റുള്ളവരുടെ കാര്യങ്ങളിലേക്ക് എത്തിനോക്കുന്നവർക്ക് പുട്ടും മുട്ടക്കറിയും എന്ന ക്യാപ്ഷനോടൊപ്പം പങ്കുവെച്ച് ഫോട്ടോ പോസ്റ്റിലൂടെയാണ്.

ഇപ്പോൾ ഒമർലുലു സംവിധാനം ചെയ്യുന്ന നല്ല സമയം എന്ന പുതിയ സിനിമയുടെ ഓഡിയോ റെക്കോർഡിങ്ങിന് വേണ്ടി അഭയ ഹിരണ്മയി എത്തിയപ്പോൾ മാധ്യമങ്ങളിൽ നിന്നും ഗോപിസുന്ദർ അമൃത ബന്ധത്തെക്കുറിച്ച് എന്താണ് പ്രതികരിക്കാനുള്ളത് എന്ന ചോദ്യത്തിന് അഭയ ഹിരണ്മയി പ്രതികരിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാൻ താൽപര്യമില്ല എന്നാണ് അഭയ പറഞ്ഞത്.

വിവാദങ്ങളെക്കുറിച്ച് ഞാനെന്ത് പറയാനാണ്, സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്നവർ അങ്ങനെ ചെയ്യട്ടെ,എനിക്ക് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ കുറിച്ച് യാതൊരു അഭിപ്രായവും ഇല്ല എന്നും അഭയ ഹിരണ്മയി പറഞ്ഞു. വിവാദങ്ങൾക്ക് കമന്റ് ലഭിച്ചാൽ മാത്രമാണ് മാധ്യമങ്ങൾക്ക് റീച്ച് ആവുകയുള്ളൂ എന്നും പാട്ടുപാടാൻ ആണ് വന്നത് എന്നും മൂഡ് കളയല്ലേ എന്നും പറഞ്ഞത് കൂടെയുള്ള സംവിധായകൻ ഒമർ ലുലു ആണ്.

Abhaya
Abhaya
Abhaya
Abhaya
Abhaya
Click to comment

Leave a Reply

Your email address will not be published. Required fields are marked *