Entertainments
ഫോട്ടോഷൂട്ടിനായി അഭയ ഹിരന്മയിയെ ഒരുക്കുന്ന വീഡിയോ.. സോഷ്യൽ മീഡിയയിൽ വൈറൽ

പ്ലേബാക്ക് സിംഗർ എന്ന നിലയിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ച താരമാണ് അഭയ ഹിരണ്മയി. ഒപ്പം മോഡൽ എന്ന നിലയിലും അഭയ തിളങ്ങി നിൽക്കുന്നുണ്ട്. 2014 ൽ കരിയർ ആരംഭിച്ച താരം ഒരുപാട് മികച്ച ഗാനങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ചിട്ടുണ്ട്. തന്റെ ശബ്ദമാധുര്യം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.



പ്രശസ്ത മ്യൂസിക് ഡയറക്ടർ ആയ ഗോപീസുന്ദറാണ് താരത്തിന്റെ ജീവിതപങ്കാളി. 2018 ൽ ഇവർ ഒമ്പത് വർഷമായി ലിവിംഗ് ടുഗതറിലാണ് എന്ന് ഗോപിസുന്ദർ വെളിപ്പെടുത്തുകയുണ്ടായി. ഗോപിസുന്ദർ തന്നെയാണ് അഭയ ഹിരണ്മയി ക്ക് പ്ലേബാക്ക് സിംഗർ എന്ന നിലയിൽ കരിയർ ഒരുക്കി കൊടുത്തത്. ഗോപി സുന്ദറിന്റെ പാട്ടുകളാണ് താരം ഇതുവരെ പാടിയിരിക്കുന്നത്.



സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ് ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പല മോഡൽ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. അതേപോലെ വിവാദമായി ചർച്ചചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.



താരം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരുന്നു. അന്ന് താരം കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഗ്ലാമർ ഫോട്ടോകളാണ് പങ്കുവെച്ചിരുന്നത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരത്തിന്റെ അന്ന് നടത്തിയ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിരിക്കുന്നത്.



2014 ൽ ഇന്ദ്രജിത്ത് ഭാമ മുരളി ഗോപി തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ നാക്കു പെന്റ നാക്കു ടാക്ക എന്ന സിനിമയിലെ ടൈറ്റിൽ സോങ്ങ് പാടിക്കൊണ്ടാണ് താരം കരിയർ ആരംഭിച്ചത്. ഗോപി സുന്ദറാണ് ഈ ഗാനം കമ്പോസ് ചെയ്തത്. പിന്നീടങ്ങോട്ട് ഒരുപാട് സിനിമകളിൽ മികച്ച ഗാനങ്ങൾ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു.



മലയാളത്തിനു പുറമെ തെലുങ്ക് ഭാഷയിലും താരം പാടിയിട്ടുണ്ട്. ഇന്ദി പോപ്പ്, ഫോക്ക് റോക്ക് എന്നി വിഭാഗത്തിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗോപി സുന്ദർ കമ്പോസ് ചെയ്ത ഗൂഢാലോചന എന്ന സിനിമയിലെ താരത്തിന്റെ ഗാനത്തിന് മികച്ച ഗായികക്കുള്ള ഏഷ്യാവിഷൻ അവാർഡ് താരത്തിന് ലഭിക്കുകയുണ്ടായി.





