Connect with us

Entertainments

കറുപ്പിൽ ഹോട്ട് ഫോട്ടോകളുമായി അഭയ ഹിരണ്മയി…. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു…

Published

on

തെലുങ്ക് മലയാളം ചലച്ചിത്ര മേഖലയിൽ പിന്നണി ഗാനാലാപന രംഗത്ത് പ്രശസ്തയായ ഗായികയാണ് അഭയ ഹിരണ്മയി. സംഗീതത്തിൽ ബിരുദാനന്തര ബിരുദ ധാരിയായ അമ്മയിൽനിന്ന് ബാലപാഠങ്ങളും അതിനുശേഷം സ്വാതി തിരുനാൾ സംഗീത കോളേജിൽ പ്രൊഫസർ ആയ താരത്തിനെ പിതൃസഹോദരനിൽ നിന്നും ആണ് താരം സംഗീത പഠനം നടത്തിയത്. തുടക്കം മുതൽ ഇതുവരെയും വിജയങ്ങൾ ആണ് താരം പാടിയതെല്ലാം.

ഇൻഡി പോപ്പ് , ഫോക്ക് , ഫോക്ക് റോക്ക് എന്നീ വിഭാഗങ്ങളിൽ ആണ് താരം പരിശീലനം നേടിയിട്ടുള്ളത്. 2014 മുതൽ ചലച്ചിത്ര പിന്നണി ഗാനാലാപന മേഖലയിൽ താരം സജീവമാണ്. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് താരം തന്റെ കരിയർ ആരംഭിക്കുന്നതിനു മുമ്പ് എൻജിനീയറിങ്ങിൽ താരം ബിരുദം നേടി. 2014 മലയാള ചലച്ചിത്ര മേഖലയിൽ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. നാക്കു പെന്റ, നാകു ടാക്ക എന്ന ഗാനത്തിലൂടെയാണ് താരം പാടി തുടങ്ങുന്നത്.

ദിലീപ് – മംമ്ത മോഹൻദാസ് അഭിനയിച്ച ടു കൺട്രീസിൽ നിന്നുള്ള തന്നെ തന്നെ എന്ന ഗാനത്തിലൂടെ താരം രണ്ടാമതും വിജയക്കൊടി പാറിച്ചു. 2015 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. അതേ വർഷം മല്ലി മല്ലി ഇഡി റാണി റോജു എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടി താരം ചോട്ടി സിന്ദഗി എന്ന ഗാനം ആലപിച്ചു. മൂന്ന് പാട്ടുകൾ ഹിറ്റായതോടെ സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ തന്നെ താരം അറിയപ്പെടാൻ തുടങ്ങി.

2016-ൽ ജെയിംസ് & ആലീസ് എന്ന ചിത്രത്തിന് കാർത്തിക്കിനൊപ്പം മഴയെ മഴയേ എന്ന ഗാനത്തിലൂടെ താരം വലിയ ആരാധക വൃന്തത്തെ നേടി. അടുത്ത വർഷമാണ് കോയിക്കോട് പാട്ടുണ്ടായത്. അത് മലബാർ മേഖലയിൽ ഒരാളും പാടാത്തതുണ്ടാകില്ല. കോയിക്കോട് പാട്ടിനാണ് താരത്തിന് ഏഷ്യാവിഷൻ അവാർഡ് ലഭിച്ചത്. സ്വന്തമായ ശൈലിയിലാണ് താരം ഗാനങ്ങൾ ആലപിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് ആരാധകർക്ക് ഇഷ്ടപ്പെടുന്നതും.

എന്തായാലും ഈ ചുരുങ്ങിയ സമയത്തിൽ പത്തോളം ഗാനങ്ങൾ ആലപിക്കാനും പാടിയ പാട്ടുകളെല്ലാം ഹിറ്റ് ആവാനും താരത്തിന് ഭാഗ്യ ഉണ്ടായി. നിലവിൽ താരം സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ലിവ്-ഇൻ ടുഗതറിലാണ്. ഗോപി സുന്ദർ കമ്പോസ് ചെയ്ത ഗാനങ്ങളാണ് താരം ഇതുവരെയും പാടിയിട്ടുള്ളത്. ഇപ്പോൾ തെലുങ്ക് മലയാളം ഭാഷയിൽ പാടുന്ന ലോകത്തോട്ടാകെ അറിയപ്പെടുന്ന ഗായികയായി താരം മാറിക്കഴിഞ്ഞു.

ഇപ്പോൾ താരം ഗാനലാപന രംഗത്തോടൊപ്പം മോഡലിംഗ് രംഗത്തും താരം വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. ഈ അടുത്തായി ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടുകളിലാണ് താരം പങ്കെടുത്തത്. കൂടുതലും ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ പ്രത്യക്ഷപ്പെട്ട ഫോട്ടോ ഷൂട്ട്ടുകളും ഹിറ്റാണ്.

ഇതുവരെയുള്ള താരത്തിന് ഓരോ ഫോട്ടോഷൂട്ടുകൾ ഉം വളരെ പെട്ടന്ന് തന്നെ താരത്തിന്റെ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച ആരാധക അഭിപ്രായങ്ങളാണ് ഫോട്ടോകൾക്ക് താഴെ വരാറുള്ളത്. ഇപ്പോഴും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. കറുപ്പിൽ ഹോട്ട് ആയാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്തായാലും ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തു കഴിഞ്ഞു.

Abhaya
Abhaya
Abhaya
Abhaya
Click to comment

Leave a Reply

Your email address will not be published. Required fields are marked *