സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളിൽ തിളങ്ങി അദിതി രവി…😍 ഫോട്ടോകൾ പൊളി എന്ന് ആരാധകർ…

0
0

മലയാള സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ് അതിഥി രവി. 2014 ആണ് താരം സിനിമ അഭിനയ രംഗത്ത് തന്റെ കരിയർ ആരംഭിക്കുന്നത്. തുടക്കം മുതൽ മികച്ച രൂപത്തിൽ ഓരോ കഥാപാത്രങ്ങൾക്കും ജീവൻ നൽകിയത് കൊണ്ട് തന്നെ വളരെ പെട്ടന്നായിരുന്നു താരത്തിന്റെ വളർച്ച.

സിനിമ അഭിനയവും മോഡലിംഗും ഒരു പോലെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ താരത്തിന്റെ കഴിവു ശ്രദ്ധേയമാണ്. എല്ലാവരും അഭിനയ മികവിനോപ്പം ഇക്കാര്യം എടുത്തു പറയുകയും പ്രശംസിക്കുകയും ചെയ്യാറുണ്ട്. ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയാണ് തരത്തിന്റെ ആദ്യചിത്രം. 2014 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ മറിയ എന്ന കഥാപാത്രം അതി മനോഹരമായി താരം അവതരിപ്പിച്ചു.

ആദ്യ സിനിമയിൽ മികവിൽ അഭിനയിച്ചത് കൊണ്ടാണ് ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സന്നിധ്യമാകാൻ തരത്തിൽ ഒരുപാട് വേഷങ്ങൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ താരത്തെ തേടിയെത്തിയത്. 2017 ൽ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിലൂടെയാണ് താരം നായിക വേഷം ചെയ്തു തുടങ്ങുന്നത്.

കോളേജിൽ പഠിക്കുന്ന സമയത്ത് ആണ് മോഡലിങ്ങിൽ താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മോഡലിംഗിലും അഭിനയത്തിലും തിളങ്ങി നിൽക്കുന്ന താരം പഠന മേഖലയിലും മികവോടെയാണ് ഓരോ ഘട്ടവും പൂർത്തിയാക്കിയത്. തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ ഉള്ള ക്രൈസ്റ്റ് കോളേജിൽ നിന്നാണ് താരം ബിരുദമെടുത്തത്.

സിനിമകൾക്ക് പുറമേ പരസ്യങ്ങളിലും താരം അഭിനയിക്കുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യ എന്ന വാണിജ്യ പരസ്യത്തിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം ഒന്നിനുപുറകെ ഒന്നായി പരസ്യങ്ങളിൽ അഭിനയിച്ചു. മേഖല ഏതാണെങ്കിലും വിജയമാക്കാൻ താരത്തിനൊരു പ്രത്യേക കഴിവുണ്ട്.

അഭിനയിച ചില വേഷങ്ങൾ പ്രേക്ഷക ഹൃദയങ്ങളിൽ വലിയ തോതിൽ സ്പർശിച്ചവയായിരുന്നു. 2014-ൽ സിദ്ധാർത്ഥ മേനോനുമൊത്ത് യെലോവ് എന്ന സംഗീത വീഡിയോയിൽ ശ്രേയ ഘോഷാലിന്റെ ശബ്ദത്തിൽ അഭിനയിച്ചത് ശ്രദ്ധേയമാണ്. തേർഡ് വേൾഡ് ബോയ്സ് , ബിവേർ ഓഫ് ഡോഗ്സ് എന്നീ ചിത്രങ്ങളിലെ കഥാപാത്രവും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി.

ഉദാഹരണം സുജാത,  ലവകുശ, കുട്ടനാടൻ മാർപാപ്പ തുടങ്ങിയ ചിത്രങ്ങളും മികച്ച പ്രതികരണങ്ങൾ ആണ് താരത്തിന് നേടിക്കൊടുത്തത്. താരം അഭിനയിച്ച പരസ്യങ്ങളും പോപ്പുലർ ആയിരുന്നു. രാംരാജ്,  ക്രിസ്ത്യൻ മാട്രിമോണി പരസ്യങ്ങൾ വളരെയധികം ജനകീയമായി. ഓപ്പോ ക്യാമറ ഫോണുകൾ, വർണ്ണ ഹോം ഡിസൈൻ, പോത്തീസ്, ഡീ ഫാബ്,  കെ കെ ഇന്റർനാഷണൽ എന്നിവയാണ് മറ്റു പരസ്യങ്ങൾ.

സമൂഹ മാധ്യമങ്ങളും സജീവമായി ഇടപഴകുന്ന താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ  പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് ഇപ്പോൾ താരം ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത്. വളരെ ആകർഷനീയത തോന്നുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Aditi
Aditi
Aditi
Aditi
Aditi
Aditi
Aditi
Aditi
Aditi
Aditi

LEAVE A REPLY

Please enter your comment!
Please enter your name here