സ്റ്റൈലിഷ് ലുക്കിൽ കയ്യടി നേടി അഹാന കൃഷ്ണ… പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം…

0
0

ചുരുങ്ങിയ കാലയളവിൽ ചുരുക്കം ചില സിനിമകൾ കൊണ്ട് മലയാള മനസ്സുകളിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് അഹാന കൃഷ്ണ. മികവുള്ള അഭിനയമാണ് താരത്തിന്റെ ഹൈലൈറ്റ്. ഏത് വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിനൊരു പ്രത്യേക കഴിവുണ്ട്.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ മേഖലയിൽ എത്തിയത് എങ്കിലും പിന്നീട് മലയാള സിനിമയിൽ തന്റെതായ സ്ഥാനമുറപ്പിക്കാൻ താരത്തിന് സാധിച്ചു. ചെയ്തു വെച്ച കഥാപാത്രങ്ങളിലൊരൊന്നും മികവ് പുലർത്തിയത് കൊണ്ട് തന്നെയാണിത്. ചില ഡയലോഗുകൾ അല്ലെങ്കിൽ ചെറിയ മൂളലുകൾ പോലും ആരാധകർ ഏറ്റെടുക്കാറുണ്ട്.

2014 ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പക്ഷേ താരം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ടോവിനോ നായകനായി പുറത്തിറങ്ങിയ ലുക്ക എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. മികച്ച അഭിപ്രായം ആണ് ലൂക്കാ എന്ന സിനിമയിലെ അഭിനയം താരത്തിന് നൽകിയത്.

നല്ല ഗായികയും കൂടിയാണ് താരം. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ വൈഭവത്തിന് ഒപ്പം സമൂഹ മാധ്യമങ്ങളിൽ താരം കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് നിലപാടുകൾ കൊണ്ടാണ്. രാഷ്ട്രീയ നിലപാടുകൾ കൊണ്ട് താരം ആരാധകരെ പോലെ ഒരുപാട് വിമർശനങ്ങളും നേരിട്ടു.

തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നു പറയുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ താരത്തിന്റെ പേര് സോഷ്യൽ മീഡിയകളിൽ നിറയാറുണ്ട്. താരം സോഷ്യൽ മീഡിയയിലെ ഒരു സെലിബ്രിറ്റി കൂടിയാണ്. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിൽ താരം നിരന്തരമായി ആരാധകരോട് സംവദിക്കാറുണ്ട്.

തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി താരം നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ടു മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana

LEAVE A REPLY

Please enter your comment!
Please enter your name here