Connect with us

News

തെരുവ് തോറും സോപ്പ് വിറ്റാണ് ഇപ്പോൾ ജീവിക്കുന്നത്, നരസിംഹം നായികയുടെ വെളിപ്പെടുത്തൽ…

Published

on

തമിഴ് , മലയാളം , കന്നഡ , തെലുങ്ക് സിനിമകളിലും നിരവധി മലയാളം , തമിഴ് ടെലിവിഷൻ മേഖലയിലും അഭിനയിച്ചിട്ടുള്ള ഒരു നടിയാണ് ഐശ്വര്യ ഭാസ്കർ. 1989 മുതൽ 1995 വരെ പ്രമുഖ നായിക കഥാപാത്രങ്ങളിലൂടെ താരം ഒരുപാട് ആരാധകരെ കൈയിലെടുത്തിട്ടുണ്ട്. പക്ഷേ 1999 ന് ശേഷം താരത്തിന് ലഭിച്ചതെല്ലാം ക്യാരക്ടർ റോളുകൾ ആയിരുന്നു. ഏത് കഥാപാത്രമാണെങ്കിലും വളരെ അനായാസം താരം കൈകാര്യം ചെയ്യുകയും നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്തിരുന്നു.

ഒളിയാമ്പുകൾ, മാമഗാരു , രാസുക്കുട്ടി, മീര, താരം അഭിനയിച്ച ആദ്യ സമയങ്ങളിലെ പ്രധാന ചിത്രങ്ങൾ. ആദ്യസമയത്ത് ആണെങ്കിലും വളരെ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെയാണ് നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് വളരെ പെട്ടെന്ന് തന്നെ താരത്തിന് ക്ഷണം ലഭിച്ചത്. ഓരോ കഥാപാത്രങ്ങളിലൂടെയും വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് നേടാൻ സാധിച്ചത്.

ബട്ടർഫ്ലൈസ് , കിരീടം എന്ന മലയാള സിനിമയുടെ റീമേക്ക് ആയ ഗാർദിഷ് എന്നീ സിനിമകളിലെ താരത്തിന്റെ കഥാപാത്രങ്ങൾ വളരെ മികച്ച രൂപത്തിലാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഓരോ കഥാപാത്രങ്ങളിലൂടെയും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചിരുന്നത്.

1994-ലെ വിവാഹത്തിന് ശേഷം താരം സിനിമാ മേഖല ഉപേക്ഷിക്കുകയും കുടുംബത്തിന് മുൻഗണന നൽകുകയും ചെയ്തു. പക്ഷേ താരം 1996-ൽ വിവാഹ മോചിതയാവുകയായിരുന്നു. ശേഷം സിനിമയിൽ വീണ്ടും പ്രവേശിക്കുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. വിവാഹം, പ്രസവം, വിവാഹമോചനം എന്നിവയുടെ ഫലമായി സിനിമയിൽ നിന്ന് നാല് വർഷത്തെ ഇടവേളയാണ് താരത്തിന് മേഖലയിൽ നിന്നും എടുക്കേണ്ടി വന്നത്.

വിദ്യാഭ്യാസ രംഗത്തും താരത്തിന് തിളക്കമേറെയാണ്. കമ്പ്യൂട്ടർ സയൻസിൽ താരം വിദ്യാഭ്യാസം നേടി. 1997-ൽ NIIT- യിൽ ചേർന്ന് ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ എന്ന ജോലിക്ക് മുൻഗണന നൽകുകയും ചെയ്തു. താരത്തിന് രണ്ടാം വരവിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. പാർത്ഥിബന്റെ ഹൗസ്ഫുൾ എന്ന സിനിമയിൽ ഒരു ഇൻസ്പെക്ടറായി രണ്ടാം വരവിൽ താരം ആദ്യമായി അഭിനയിച്ചത്.

സ്വയംവരം , സത്യമേവ ജയതേ, നരസിംഹം തുടങ്ങിയ ചിത്രങ്ങളിൽ സഹ കഥാപാത്രങ്ങളെ ആണ് താരം അവതരിപ്പിച്ചത് എങ്കിലും തന്റെ ഇടം അടയാളപ്പെടുത്താനും ശ്രദ്ധേയമായ രൂപത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. മുൻനിര നായിക നടിമാരുടെ കൂട്ടത്തിൽ അഭിനയിച്ച താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പ്രേക്ഷകർക്കിടയിൽ വലിയതോതിൽ ചർച്ചയായിരിക്കുകയാണ്.

ഒരു ജോലിയും ചെയ്യാൻ ഇല്ലാത്തതിനാൽ ഇപ്പോൾ തെരുവിലൂടെ സോപ്പ് വിറ്റ് ജീവിക്കുകയാണെന്നും ആ വിഷയത്തിൽ ഞാൻ സന്തോഷവതിയാണ് എന്നും താരം പറയുന്നുണ്ട്. എനിക്ക് ജോലിയില്ല സാമ്പത്തികമായി ഒന്നുമില്ല എങ്കിലും കടങ്ങൾ ഇല്ലാതെ ജീവിച്ചുപോകുന്നു കുടുംബത്തിൽ ഞാൻ മാത്രമാണ് ഉള്ളത് എന്നും മകൾ വിവാഹം കഴിഞ്ഞു പോയി എന്നും ഏത് ജോലിയും വളരെ സന്തോഷത്തോടെയാണ് ഞാൻ ചെയ്യുന്നത് എന്നും താരം വെളിപ്പെടുത്തുന്നു.

നിങ്ങളുടെ ഓഫീസിൽ ഒരു ജോലി തന്നാൽ ഞാൻ സ്വീകരിക്കുമെന്നും അവിടെ എല്ലാം അടിച്ചുവാരി വൃത്തിയാക്കി കക്കൂസും കഴുകി ഞാൻ സന്തോഷത്തോടെ തിരിച്ചു പോകും എന്നും താരം കൂട്ടിച്ചേർക്കുന്നുണ്ട്. അത് ഏത് ജോലി ചെയ്യാനും തനിക്ക് സന്തോഷം മാത്രമാണ് ഉള്ളത് എന്ന് താരം പിന്നെയും പിന്നെയും പറയുകയാണ്. കൂട്ടത്തിൽ സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷയുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *