ലഹങ്കയിൽ അഴകായി അക്ഷയ പ്രേംനാഥ്. ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ വൈറലാകുന്നു…

0
0

നടിയായും ഫാഷൻ ഡിസൈനർ ആയും തിളങ്ങി നിൽക്കുന്ന താരമാണ് അക്ഷയ പ്രേംനാഥ്. ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങളാണ് കയറിച്ചെല്ലുന്ന എല്ലാ മേഖലയിലും താരം പ്രകടിപ്പിക്കുന്നത്.

അഭിനയത്തിനൊപ്പം പഠന മേഖലയിലും താരം തിളങ്ങി നിൽക്കുന്ന താരകം തന്നെയാണ്. താരം ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്ന് ഫാഷൻ ടെക്നോളജിയിൽ മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കിയിട്ടുണ്ട്. ഒരുപാട് അംഗീകാരങ്ങൾ വിദ്യാഭ്യാസ മേഖലയിൽ നിന്നും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

തന്റെ ഇരുപത്തിമൂന്നാം വയസ്സ് മുതൽ താരം സിനിമ ലോകത്ത് സജീവമാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരുപാട് ആരാധകരെ താരം വളരെ പെട്ടെന്ന് നേടിയെടുക്കുകയും മികച്ച പ്രകടനങ്ങൾ കൊണ്ട് ഇതുവരെയും അവരെ നിലനിർത്തുകയും ചെയ്യുകയാണ്.

നിവിൻ പോളി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് റൊമാന്റിക് സിനിമയായ ഓം ശാന്തി ഓശാനയിൽ ആണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്താൻ താരത്തിന്റെ പ്രകടനത്തിന് സാധിച്ചിട്ടുണ്ട് എന്നുള്ളത് സത്യമായ വസ്തുതയാണ്.

ഇതിനെല്ലാം അപ്പുറം ആൽബങ്ങളിലും ഷോട്ട് ഫിലിമുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതു പോലെ തന്നെ ഒരുപാട് പരസ്യങ്ങളിലും താരം അഭിനയിച്ചു. തമിഴ് നടൻ പൃഥ്വിരാജനോടൊപ്പമുള്ള താരത്തിന്റെ എൻഗേജ്മെന്റ് വാർത്തകൾ ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. സോഷ്യൽ മീഡിയയിൽ ഒരുപാട് ഫോളോവേഴ്സ് ഉണ്ടായതുകൊണ്ട് തന്നെ താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും വൈറലാണ്.

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഫാഷൻ ഡിസൈനർ ആയതുകൊണ്ട് തന്നെ തന്റെ പല ഡിസൈനിങ് ഫോട്ടോകളും താരം ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. പങ്കുവെക്കുന്നതെല്ലാം വൈറൽ ആകാറുമുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ റീൽസ് ആയാണ് താരം വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അതീവ സുന്ദരിയായി ട്രെൻഡി ലഹങ്കയിൽ ഡാൻസ് ചെയ്യുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Akshaya
Akshaya
Akshaya
Akshaya
Akshaya
Akshaya
Akshaya
Akshaya
Akshaya
Akshaya

LEAVE A REPLY

Please enter your comment!
Please enter your name here