Connect with us

Entertainments

മലയാളികളുടെ ക്യൂട്ട് നായിക.. സ്റ്റൈലിഷ് മേക്കോവറിൽ അനശ്വര രാജൻ…

Published

on

അഭിനയ മികവുകൊണ്ട് സിനിമാമേഖലയിൽ വളരെ പെട്ടെന്ന് തന്നെ ജനകീയ അഭിനേത്രിയായി മാറിയ താരമാണ് അനശ്വര രാജൻ. ബാലതാരമായാണ് താരം മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നത്. പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരു പാട് മികച്ച കഥാപാത്രങ്ങൾ മലയാളി സിനിമാ പ്രേമികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് താരം.

2017 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പത്തോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.2017 ൽ മഞ്ജു വാരിയർ മമ്ത മോഹൻദാസ് നെടുമുടി വേണു ജോജി ജോർജ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച ഉദാഹരണം സുജാത എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രധാനകഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. തുടക്കം ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചത്.

താരം കൂടുതലും ശ്രദ്ധ നേടിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. പിന്നീട് ആദ്യരാത്രി, മൈ സാന്ത, വാങ്ക് തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. സൂപ്പർ ശരണ്യ എന്ന സിനിമയിലൂടെ താരം മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയും ചെയ്തു. തന്റെ അഭിനയ മികവിലൂടെ താരം സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾക്കിടയിൽ താരം ഇപ്പോൾ ശ്രദ്ധനേടുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ തമിഴിൽ വരെ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു. സിനിമയിലെന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും താരം നിറസാന്നിധ്യമാണ്. ആരാധകരുമായി നിരന്തരം ഇടപെടുന്ന താരം അവരുടെ താൽപര്യാർത്ഥം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ബോൾഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു ബോൾഡ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ക്യൂട്ട് ബോൾഡ് വേഷത്തിലാണ് താരം പുതിയ ഫോട്ടോകളിൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെട്ടു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Anaswara
Anaswara
Anaswara
Anaswara
Click to comment

Leave a Reply

Your email address will not be published. Required fields are marked *