Connect with us

Entertainments

ഇന്ത്യയിലെ ഒരു സക്സസ് ഫുൾ ഇൻഡസ്ട്രിയാണ് മലയാളം സിനിമ… മറ്റു ഭാഷകളിൽ ഇല്ലാത്ത പല പ്രത്യേകതകളും മലയാളത്തിലുണ്ട്.. ആൻഡ്രിയ…

Published

on

സിനിമ അഭിനേത്രി, ഗായിക, കമ്പോസർ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന താരമാണ് ആൻഡ്രിയ ജെർമിയ. അഭിനയ മേഖലയിലും ഗാനാലാപന രംഗത്തും തന്റെ തായ കഴിവുകൾ പ്രകടിപ്പിച്ചു മികവു പുലർത്തിയും ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നത് സംശയമന്യേ പറയാൻ കഴിയും. പിന്നണി ഗാന രംഗത്ത് ആണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷമാണ് താരം അഭിനയം ആരംഭിക്കുന്നത്.

തമിഴ് ഭാഷയിലെ ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. 2007 പുറത്തിറങ്ങിയ പച്ചക്കിളി മുത്തുചരം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. 2013 പുറത്തിറങ്ങിയ അന്നയും റസൂലും എന്ന മലയാള സിനിമയിലൂടെയാണ് മലയാളികൾക്കിടയിൽ താരം പ്രശസ്തയായത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

സിനിമാ മേഖലയിൽ വളരെ സെലക്ടീവ് ആയ അഭിനേത്രിയാണ് ആൻഡ്രിയ. അതുകൊണ്ടുതന്നെ ഒരുപാട് സിനിമകളിൽ താരത്തെ കാണാൻ സാധിച്ചിട്ടില്ല. എങ്കിലും അഭിനയിച്ച സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അന്നയും റസൂലും , വിശ്വരൂപം, തദാഖ, എന്ദ്രേന്ദ്രം പുന്നഗൈ, അരന്മനൈ, ലോഹം , തോപ്പിൽ ജോപ്പാൻ , തരമണി, അവൽ, വട ചെന്നൈ , അരന്മനൈ 3 എന്നിവ താരത്തിന്റെ പ്രധാന സിനിമകളാണ്.

ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അഭിനേത്രിയായും ഡബ്ബിംഗ് ആർട്ടിസ്റ്റായും പിന്നണി ഗാനരചയിതാവ് ആയും ഗായികയായും എല്ലാം ഒരുപാട് സിനിമകളിൽ താരം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമ മേഖലയെക്കുറിച്ച് താരത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധ നേടുകയാണ്. മലയാള ഭാഷാ സിനിമകളെ പുകഴ്ത്തി കൊണ്ടാണ് താരം തന്നെ പ്രസ്താവന നടത്തിയിരിക്കുന്നത്.

ഇതര ഭാഷകളിൽ നിന്നും വ്യത്യസ്തമായി മലയാള സിനിമ ഒരു വിജയകരമായ ഇൻഡസ്ട്രിയാണ് എന്നാണ് താരത്തിന്റെ അഭിപ്രായം. സിനിമയുടെ ക്വാളിറ്റിയുടെ കാര്യത്തിൽ മലയാള ഭാഷാ മുന്നിൽ നിൽക്കുന്നു എന്നും മികച്ച കഥകൾ മലയാളത്തിൽ സിനിമകൾ ആകുന്നു എന്നും താരം പറയുന്നുണ്ട്. ലോക്ക് ഡൗൺ സമയങ്ങളിൽ എല്ലാം ഒരുപാട് പേർ കണ്ടത് മലയാളം സിനിമകളായിരുന്നു എന്നും താരം എടുത്തു പറയുന്നുണ്ട്.

നല്ല സ്ക്രിപ്റ്റ് സെൻസ് മലയാളികൾക്കുണ്ട് എന്നതിനൊപ്പം താരം എടുത്തുപറഞ്ഞത് മലയാളികൾ തിരക്കഥാകൃത്തുക്കൾക്ക് ബഹുമാനം കൊടുക്കുന്നു എന്നതാണ്. ഇത് മറ്റൊരു ഭാഷയിലും ഞാൻ കണ്ടിട്ടില്ല എന്നും മലയാളത്തിൽ തിരക്കഥാകൃത്തും ഡയറക്ടറും എല്ലാദിവസവും ഷൂട്ടിങ്ങിന് സമയത്തും ഉണ്ടാകുമെന്നും അവർ കൃത്യമായ അഭിപ്രായങ്ങൾ കൊണ്ട് നമ്മെ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും എന്നും താരം വെളിപ്പെടുത്തുന്നു.

Andrea
Andrea
Andrea
Andrea
Click to comment

Leave a Reply

Your email address will not be published. Required fields are marked *