ആള് പുലിയാണ് കേട്ടോ, ഇടിച്ച് തെറിപ്പിക്കും… ബോക്സിങ് വീഡിയോ പങ്കുവെച്ച് അഞ്ചു കുര്യൻ…

0
0

മലയാളം , തമിഴ് സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ചലച്ചിത്ര നടിയാണ് അഞ്ജു കുര്യൻ. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി ഇതിനോടകം തന്നെ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഓരോ വേഷങ്ങളിലും വളരെ പക്വമായും മനോഹരമായും ആണ് താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ ഒരുപാട് വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന സിനിമയിലെ സഹ കഥാപാത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ തന്റെ കരിയർ ആരംഭിച്ചത്. തൊട്ടടുത്ത വർഷം ഓം ശാന്തി ഓശാന എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം താരം ചെയ്തു. ജാക്ക് & ഡാനിയൽ എന്ന സിനിമയിലെ താരത്തിന്റെ വേഷവും ശ്രദ്ധേയമായി.

2019-ൽ, കാർത്തിക്കിനെ നായകനാക്കി അർജുനും ഗോകുലും ചേർന്ന് സംവിധാനം ചെയ്ത ഷിബു എന്ന സിനിമയിൽ നായികയായി താരം അഭിനയിച്ചു. അതു പോലെ തന്നെ 2019-ൽ പുറത്തിറങ്ങിയ ഇഗ്ലൂ എന്ന തമിഴ് ചിത്രത്തിലെ രമ്യ എന്ന കഥാപാത്രത്തിന് താരത്തിന് ഒരുപാട് പ്രശംസകളും പ്രേക്ഷകപ്രീതിയും ലഭിച്ചിരുന്നു. നിരവധി ഷോർട്ട് ഫിലിമുകളിലും മ്യൂസിക്കൽ വീഡിയോകളിലും അവർ അഭിനയിച്ചിട്ടുണ്ട്.

2016-ലെ മലയാളം സിനിമയായ കവി ഉദ്ദേശിച്ചത്, 2018-ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശൻ എന്നീ സിനിമകളിലൂടെയാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരമായി പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച് ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ബോക്സിങ് റിങ്ങിൽ എതിരാളിയെ അടിച്ചു വീഴ്ത്തിയ താരത്തിന്റെ പ്രകടനം ആരാധകർ വലിയ അത്ഭുതത്തോടെ ആണ് കാണുന്നത്. ഇൻസ്റ്റഗ്രാമിൽ താരം തന്നെയാണ് ബോക്സിങ്ങിൽ വിജയിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താരത്തിന് ഇങ്ങനെയൊരു കഴിവുള്ള കാര്യം അറിയില്ല, സീൻ ആണല്ലോ ഇടി കിട്ടുമോ’ എന്നേല്ലാം കമന്റുകൾ വരുന്നുണ്ട്. താരം ഇതിനുമുമ്പും യോഗാ, വർക്കൗട്ട്, ഫിറ്റ്നസ് വീഡിയോകളും ബോക്സിങ് വീഡിയോകളും പങ്കുവെച്ചിട്ടുണ്ട് എങ്കിലും ഇത് കാഴ്ചക്കാർക്ക് പുതുമ നൽകുന്നതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് വൈറൽ ആയിട്ടുണ്ട്.

Anju Kurian
Anju Kurian
Anju Kurian
Anju Kurian
Anju Kurian

LEAVE A REPLY

Please enter your comment!
Please enter your name here