Entertainments
“ഫറാ… നിനക്ക് ഈ വീഡിയോക്ക് എന്തായാലും ഓവർ ആക്ടിങ്ങിനുള്ള അവാർഡ് ലഭിക്കും”… ചങ്കി പാണ്ഡ്യയുടെ മുഖത്തടിച്ച മറുപടി നൽകി ഫറ ഖാൻ…

സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്നവർ പരസ്പരം പറയുന്ന കമന്റുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ എപ്പോഴും വാർത്ത ആവാറുണ്ട്. പ്രശംസകൾ ആണെങ്കിലും പാര വെക്കലുകൾ ആണെങ്കിൽ എന്തായാലും. അങ്ങിനെ ഒരു കമന്റും അതിന്റെ മറുപടിയുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഫറ ഖാനെതിരെ ചങ്കി പാണ്ഡ്യയാണ് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.



ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായികയും, ചലച്ചിത്ര നിർമ്മാതാവും, നടിയും, നർത്തകിയും, നൃത്തസംവിധായകയുമാണ് ഫറാ ഖാൻ കുന്ദർ. താരം പ്രധാനമായും ഹിന്ദി സിനിമകളിലാണ് പ്രവർത്തിക്കുന്നത്. 80ലധികം സിനിമകളിലായി നൂറിലധികം ഗാനങ്ങൾക്ക് താരം നൃത്ത സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. കൊറിയോഗ്രാഫി മേഖലയിലും സിനിമയിൽ സംവിധാന രംഗത്തും എല്ലാം മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.



ചലച്ചിത്ര സംവിധായക, നടി, ടെലിവിഷൻ അവതാരക, നൃത്തസംവിധായക, നിർമ്മാതാവ്, നർത്തകി എന്നീ നിലകളിലെല്ലാം താരം 1992 മുതൽ സജീവമാണ്. താര ത്തിന്റെ ഒരു വീഡിയോ താഴെയാണ് ചങ്കി പാണ്ഡ്യ കമന്റ് ചെയ്തത്. “ഫറാ… നിനക്ക് ഈ വീഡിയോക്ക് എന്തായാലും ഓവർ ആക്ടിങ്ങിനുള്ള അവാർഡ് ലഭിക്കും” എന്നാണ് ചങ്കി പാണ്ഡ്യ രേഖപ്പെടുത്തിയ കമന്റ്. അതിന് കുറിക്കു കൊള്ളുന്ന മറുപടി താരം പോസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു.



“തന്റെ മോളെ കാര്യം ആദ്യം നോക്ക്” എന്നാണ് ഫറ ഖാൻ ചങ്കി പാണ്ഡ്യക്ക് നൽകിയ മറുപടി. അനന്യ പാണ്ഡ്യയെയാണ് താരം ആ വാക്കുകളിൽ ഉദ്ദേശിച്ചിരിക്കുന്നത്. ചങ്കി പാണ്ഡേയുടെ മകളാണ് അനന്യ പാണ്ഡ്യ. ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് അനന്യ പാണ്ഡെ എന്നത് എടുത്തു പറയേണ്ടതാണ്. നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം.



സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നു വന്ന താരം പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. 2019 ൽ പുറത്തിറങ്ങിയ സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ലിഗർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം സൗത്ത് ഇന്ത്യൻ സിനിമയിലും അരങ്ങേറാൻ പോകുന്നുണ്ട്.



എന്തായാലും താരങ്ങൾ തമ്മിലുള്ള കമന്റുകൾ ഉം അതിനുള്ള മറുപടികളും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. chunky പണ്ടേ, അനന്യ പാണ്ഡ്യ, ഫറ ഖാൻ എന്നീ മൂന്നു പേർക്കും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് ആരാധകരും ഫോളോവേഴ്സും സപ്പോർട്ട് ഉണ്ടായതു കൊണ്ട് തന്നെയാണ് അവരുടെ സംസാരങ്ങളും മറ്റും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാനുള്ള വലിയ കാരണം.





