യോഗയും പൂളിലെ കുളിയും വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് ഐഷു.. കാണാം

0
34

മലയാളത്തിലെ ഭാഗ്യ നായിക എന്ന വിളിപ്പേര് വളരെ പെട്ടെന്ന് സ്വന്തമാക്കാൻ സാധിച്ച അഭിനേതൃയാണ് ഐശ്വര്യ ലക്ഷ്മി. മലയാളം തമിഴ് എന്നീ ഭാഷകളിൽ ആണ് താരം കൂടുതൽ ആയി പ്രവർത്തിക്കുന്നത്. 2017 ലാണ് താരം സിനിമകളിൽ അഭിനയം ആരംഭിക്കുന്നത്. 2017 പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിൽ തുടക്കം കുറിച്ചത്.

2014 നാണ് താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിക്കുന്നത്. അഭിനേത്രി ആകുന്നതിനു മുൻപ് തന്നെ താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ചിട്ടുണ്ട്. തുടക്കം മുതൽ തന്നെ മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും താരം അഭിനയിച്ച സിനിമകളെല്ലാം ഒന്നിനൊന്നു ഹിറ്റാവുകയും ചെയ്തതോടെയാണ് മലയാളത്തിലെ ഭാഗ്യ നായിക എന്ന പേര് താരത്തിന് വന്നത്.

2017 മുതൽ നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. ഇപ്പോൾ അഭിനേത്രി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം സജീവമാണ്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരാണ് താരം നേടിക്കൊണ്ടിരിക്കുന്നത്. മായാനദി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമാവുകയും ഈ സിനിമയിലെ താരത്തിന്റെ കഥാപാത്രം കരിയറിലെ തന്നെ വൺ ഓഫ് ദി ബെസ്റ്റ് ആവുകയും ചെയ്തു.

മായാനദി , വരത്തൻ , വിജയ് സൂപ്പറും പൗർണമിയും , അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ജഗമേ തന്ധിരം എന്നിവയെല്ലാം താരം അഭിനയിച്ച പ്രധാന സിനിമകൾ ആണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ വേഷവും കൈകാര്യം ചെയ്യുന്നു. പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ചെമ്മണൂർ ജ്വല്ലേഴ്‌സ് , കരിക്കിനേത്ത് സിൽക്‌സ് , ലാ ബ്രെൻഡ , ഈസ്വ ബോട്ടിക് , അക്ഷയ ജ്വല്ലറി , ശ്രീ ലക്ഷ്മി ജ്വല്ലറി തുടങ്ങിയവ അതിൽ ചിലതാണ്.

കൂടാതെ പ്രശസ്തമായ മാസികകളുടെ കവർ ഗേൾ ആയും പ്രശസ്തമായ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫ്ലവർ വേൾഡ് , സാൾട്ട് സ്റ്റുഡിയോ , വനിത , എഫ്‌ഡബ്ല്യുഡി ലൈഫ് തുടങ്ങിയ മാസികകളുടെ കവർ പേജുകളിൽ താരത്തെ കണ്ടിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. താരം ഒരു എംബിബിഎസ് ബിരുദധാരിയാണ്. ഡോക്ടർ പ്രൊഫഷൻ മാറ്റി വച്ചു കൊണ്ടാണ് താരം അഭിനയ മേഖല സെലക്ട് ചെയ്തത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം തന്നെ അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സജീവമായ ആരാധകരെ ഉണ്ടാക്കിയതു കൊണ്ടു തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വൈറൽ ആണ്.

ഇപ്പോൾ താരതിന്റെതായി ഒരു വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. യോഗ ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് പ്രേക്ഷകർ നൽകുന്നത്. യോഗ ദിനവുമായി ബന്ധപ്പെട്ടാണ് താരം ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്തായാലും വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറൽ ആവുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.

Aishwarya Lekshmi
Aishwarya Lekshmi
Aishwarya Lekshmi
Aishwarya Lekshmi

LEAVE A REPLY

Please enter your comment!
Please enter your name here