ഐഎപിഎല്ലിൽ ഇന്ന് ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സിന് രാജസ്ഥാൻ റോയൽസ് ആതിഥേയത്വം വഹിക്കും.TATA IPL 2023-ന്റെ ആദ്യ മത്സരങ്ങളിലെ വിജയങ്ങളുടെ പിൻബലത്തിലും.
ചില മികച്ച പ്രകടനങ്ങളുടെ പിൻബലത്തിലുമാണ് ഇരു ടീമുകളും വരുന്നത്. പഞ്ചാബിന്റെ ക്യാപ്റ്റൻ ശിക്കാർ ധവാനെപ്പോലുള്ള ഒരു പരിചയസമ്പന്നനായ താരത്തിനെതിരെ യുവ ആർആർ ക്യാപ്റ്റൻ സഞ്ജു സാംസൺ തമ്മിലുള്ള പോരാട്ടം.
കളിയെ കൂടുതൽ മികച്ചതാക്കുന്നു.രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ അഭിനന്ദിച്ച് ഓസ്‌ട്രേലിയൻ സ്റ്റീവ് സ്മിത്ത് രംഗത്ത് വന്നിരിക്കുകയാണ്.
“സഞ്ജു സാംസൺ ഒരു യുവ കളിക്കാരനാണ്, എന്നാൽ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ഒരു ചെറുപ്പക്കാരനല്ല, അദ്ദേഹം ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നു, അദ്ദേഹം റോയൽസിനെ നയിച്ചു. കഴിഞ്ഞ വർഷം വളരെ നന്നായി ടീം ഫൈനലിലെത്തി.
കഴിഞ്ഞ സീസണിലെ പ്രകടനത്തിൽ നിന്നും അദ്ദേഹം ആത്മവിശ്വാസം വീണ്ടെടുത്തു.സഞ്ജു ശക്തനാണ്, ഗെയിം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നു.അത് തുടർന്നുകൊണ്ടിരുന്നാൽ ഈ സീസണിലും RR മികച്ച പ്രകടനം തുടരുമെന്ന് ഞാൻ കരുതുന്നു”.
ടാറ്റ ഐപിഎല്ലിന്റെ ഔദ്യോഗിക ടിവി ബ്രോഡ്കാസ്റ്ററായ സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിച്ച സ്റ്റീവ് സ്മിത്ത് പറഞ്ഞു. 2023 ഐപിഎല്ലിൽ സഞ്ജു സാംസണ് വളരെ മികച്ച തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ.
മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ സഞ്ജുവിന് സാധിച്ചു. 2023ൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഐപിഎല്ലിലെ ഓരോ ഇന്നിംഗ്സുകളും സഞ്ജുവിന് വളരെ നിർണ്ണായകമാണ്. ആദ്യ മത്സരത്തിൽ ഹൈദരാബാദിനെതിരെ.
32 പന്തുകളിൽ 55 റൺസാണ് സഞ്ജു സാംസൺ നേടിയത്. ആദ്യമത്സരത്തിൽ പൂർണമായും ആധിപത്യം പുലർത്തിയാണ് രാജസ്ഥാൻ റോയൽസ് വിജയം കണ്ടത്. ബാറ്റിംഗിൽ മുൻനിരയും ബോളിങ്ങിൽ ചാഹലിന്റെ തന്ത്രങ്ങളും രാജസ്ഥാന് ആദ്യ മത്സരത്തിൽ രക്ഷയായി.