post
ഭീമൻ രഘു എയറിൽ കേറിയത് എന്തുകൊണ്ടാണ്.. മുഖ്യമന്ത്രി എവിടെ എഴുന്നേറ്റ് നിന്നാലും താൻ എഴുന്നേറ്റ് നിൽക്കും, ഏതെങ്കിലും ഭരണ സംവിധാനത്തിന്റെ ഭാഗമാക്കിയാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ചലച്ചിത്രതാരം ഭീമൻ രഘു ..
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിനിടെ എഴുനേറ്റ് നിന്നത് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ആദരവ് മൂലമെന്ന് ചലച്ചിത്രതാരം ഭീമൻ രഘു. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ എഴുന്നേറ്റ് നിന്നത് സോപ്പ് ഇടാൻ വേണ്ടിയല്ലെന്നും ഭീമൻ രഘു വ്യക്തമാക്കി. മുഖ്യമന്ത്രി സംസാരിക്കാൻ ആരംഭിച്ചപ്പോൾ എഴുന്നേറ്റു നിന്നു.
പിന്നീട് ഇരിക്കാൻ തോന്നിയില്ലെന്നും പുറകിലുള്ളവരോട് ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചു അവർക്കാർക്കും ബുദ്ധിമുട്ട് ഉണ്ടായില്ലെന്നും ഭീമൻ രഘു പറഞ്ഞു. ചലച്ചിത്ര പുരസ്‌കാര ചടങ്ങിനിടെ ഭീമൻ രഘു എഴുന്നേറ്റ് നിന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി ട്രോളുകളും വിമർശനങ്ങളും ഭീമൻ രഘുവിനെതിരെ ഉയർന്നിരുന്നു.
ബിജെപിയിൽ നിന്നും സിപിഎം ലേക്ക് വന്നത് വഴി നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളൂ. ഏതെങ്കിലും ഭരണസംവിധാനത്തിന്റെ ഭാഗമാക്കിയാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്നും ഭീമൻ രഘു പറഞ്ഞു. മുഖ്യമന്ത്രി എവിടെ എഴുന്നേറ്റ് നിന്നാലും താൻ കൂടെ എഴുന്നേറ്റ് നിൽക്കുമെന്നും ഭീമൻ രഘു വ്യക്തമാക്കി.