Category archive

Special Report - page 3

ഇതെന്താണ് അപ്സരസോ അതോ ദേവതയോ.. മില്‍ക്കി വൈറ്റ് നിറത്തിലുള്ള ചിക്കന്‍കാരി സാരിയില്‍ ദേവതയെ പോലെ തിളങ്ങി നടി മാളവിക മോഹനന്‍..

in Special Report


ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ നടിയാണ് മാളവിക മോഹനൻ. ബോളിവുഡിൽ ഛായാഗ്രാഹകനായ മലയാളിയായ കെയു മോഹനന്റെ മകൾ കൂടിയായ മാളവികയുടെ സിനിമ

പ്രവേശനത്തിന്റെ തുടക്കം അത്ര ഗംഭീരമായിരുന്നില്ല. അഭിനയിച്ച ആദ്യ സിനിമ തന്നെ തിയേറ്ററുകളിൽ വമ്പൻ പരാജയമായി മാറി. അത് കഴിഞ്ഞ് മലയാളത്തിലും ഹിന്ദിയിലും കന്നഡയിലും ഓരോ സിനിമ വീതം ചെയ്ത ശേഷം മാളവിക മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ്

ഫാദറിലൂടെ മലയാളത്തിൽ ശ്രദ്ധപിടിച്ചുപറ്റി. അതിന് ശേഷം തമിഴിൽ പേട്ട, മാസ്റ്റർ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചു. മാസ്റ്ററിൽ വിജയിയുടെ നായികയായി അഭിനയിച്ചു. സമൂഹ മാധ്യമങ്ങളിൽ മാളവികയ്ക്ക് ധാരാളം

ആരാധകരുള്ള ഒരാളാണ്. അതിന് പ്രധാനകാരണം മാളവിക ഗ്ലാമറസ് വേഷങ്ങളിൽ പലപ്പോഴും ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട് എന്നതാണ്. ഈ തവണ ആരാധകർക്ക് മുന്നിൽ ഒരു വെറൈറ്റി ഫോട്ടോഷൂട്ട് കൊണ്ടുവന്നിരിക്കുന്നത്. മില്‍ക്കി വൈറ്റ്

നിറത്തിലുള്ള ചിക്കന്‍കാരി സാരിയില്‍ ദേവതയെ പോലെ തിളങ്ങി നടി മാളവിക മോഹനന്‍. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. പ്ലെയിന്‍ സാരിക്കൊപ്പം ഡീപ് നെക്കിലുള്ള സ്ലീവ്ലെസ് ബ്ലൗസാണ് പെയര്‍

ചെയ്തിരിക്കുന്നത്. മുത്തുകള്‍ തുന്നിപ്പിടിപ്പിച്ച സാരിയിലും ബ്ലൗസിലും അതീവ ഗ്ലാമറസ് ലുക്കിലാണ് താരം. ആക്സസറിയായി ആഭരണങ്ങളൊന്നും അണിഞ്ഞിട്ടില്ല. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം..

സിൽകി ആന്റ് സ്റ്റൈലിഷ് ഔട്ട് ഫിറ്റ്.. ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി കീർത്തി സുരേഷ്, എന്തൊരു സൗന്ദര്യമെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

in Special Report


സിനിമ മേഖലയിൽ താരങ്ങളുടെ മക്കളുടെ സിനിമയിലേക്ക് എത്തുന്നത് പതിവ് കാഴ്ചയാണ്. സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ വേണ്ടി അവർ ശ്രമിക്കാറുണ്ട്. ചിലർ പരാജയപ്പെടുമ്പോൾ ചിലർക്ക് സിനിമയിൽ പിടിച്ചുനിൽക്കാൻ പറ്റാറുണ്ട്. മലയാള സിനിമയിലെ ബാലതാരമായി അഭിനയിച്ച് ഇന്ന്

തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികാ നടിയായി മാറിയ ഒരാളാണ് നടി കീർത്തി സുരേഷ്. നിർമാതാവ് സുരേഷ് കുമാറിന്റെയും പഴയകാല നായികനടിയായിരുന്ന മേനകയുടെയും മകളായ കീർത്തി മാതാപിതാക്കളുടെ പാതയിൽ സിനിമയിലേക്ക് എത്തുകയായിരുന്നു. ദിലീപിന്റെ കുബേരൻ എന്ന

സിനിമയിൽ ബാലതാരമായി പ്രേക്ഷകർക്ക് സുപരിചിതയായ കീർത്തി പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം ഗീതാഞ്ജലി എന്ന സിനിമയിലൂടെ നായികയായി തുടക്കം കുറിച്ചു. ദിലീപിന്റെ തന്നെ നായികയായി തൊട്ടടുത്ത സിനിമയിൽ അഭിനയിക്കുകയും ചെയ്തു. തമിഴിലും തെലുങ്കിലുമൊക്കെ നായികയായി


തിളങ്ങാൻ കീർത്തിക്ക് സാധിച്ചു. ഇപ്പോഴിതാ ആദ്യമായി ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് കീർത്തി. 2018-ന് ശേഷമാണ് ഒരു അഭിനയത്രി എന്ന നിലയിൽ കീർത്തിയിൽ കാര്യമായ മാറ്റങ്ങളുണ്ടായത്. മികച്ച സിനിമകളുടെ ഭാഗമാവുന്നതിന് ഒപ്പം സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ

നായികയായും കീർത്തി തിളങ്ങി. മികച്ച നടിക്കുള്ള ദേശീയ അവാർഡും നേടി. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് കീർത്തി. ഇപ്പോഴിതാ പുത്തൻ ഫോട്ടോസ് പങ്കുവെച്ച് വൈറൽ ആവുന്നു. സിൽക്ക് ഫാബ്രിക്കിലുള്ള സ്റ്റീലിഷ് ഔട്ട്ഫിറ്റിൽ ഗ്ലാമറസ് ലുക്കിൽ തിളങ്ങി പ്രിയതാരം


കീർത്തി സുരേഷ്. താരത്തിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് സ്റ്റീലിഷ് ചിത്രങ്ങൾ പങ്കുവെച്ചത് ചെറിയ ഗോൾഡൻ പോൾ വർക്കുള്ള ടാങ്ക് ടോപ്പും ബ്ലെസറും സ്കർട്ടുമാണ് താരം ധരിച്ചിരിക്കുന്നത് ബൺ ഹെയർ സ്റ്റീലിലും മിനിമൽ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം ചിത്രങ്ങൾ കാണാം..

ഉമ്മയുടെ ഈ മകന്‍ വലിയൊരു വീട് വെക്കുമെന്ന് സുരേഷേട്ടൻ എന്നെ ചേർത്ത് നിർത്തി പറഞ്ഞു.. സുരേഷ് ഗോപിയുടേത് വെറും വാക്ക് അല്ലെന്ന് ബോധ്യമായി,- ആസീസ് നെടുമങ്ങാട്

in Special Report

ടെലിവിഷന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് അസീസ് നെടുമങ്ങാട്. മിമിക്രി വേദികളിലൂടെയും കേമാഡി പരിപാടിയകളിലൂടെയും തിളങ്ങി ഇന്ന് സിനിമാ ലോകത്തേയ്ക്ക് എത്തിയിരിക്കുകയാണ് നടന്‍. ആദ്യകാലങ്ങളില്‍ കോമഡി വേഷമായിരുന്നെങ്കിലും മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡെന്ന ചിത്രം അസീസിലെ അഭിനയ പ്രതിഭയെ കൂടുതല്‍ തുറന്ന് കാട്ടുന്നതായിരുന്നു.

സുരേഷ് ഗോപിയെക്കുറിച്ച് അസീസ് നെടുമങ്ങാട് പറഞ്ഞ വാക്കുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുരേഷ് ഗോപിയോടൊപ്പം അമേരിക്കന്‍ പര്യടനത്തിനിടെയാണ് പാചകക്കാരനായ തന്റെ പിതാവിന്‍റെ മാസ്റ്റർ പീസ് ഐറ്റമായ മട്ടന്‍ കറിയെക്കുറിച്ച് അസീസ് സുരേഷ് ഗോപിയോട് പറയുന്നത്. അപ്പോള്‍ തന്നെ ” അസീസേ.. എനിക്കും കഴിക്കണം ആ മട്ടന്‍ കറി,

ബാപ്പയോട് ചോദിക്കണം ഉണ്ടാക്കിത്തരുമോയെന്ന്” എന്നാണത്രേ സുരേഷ് ഗോപി പറഞ്ഞത്.അന്ന് സുരേഷ് ഗോപി പറഞ്ഞത് വെറും വാക്ക് ആണെന്ന് കരുതിയെങ്കിലും പിന്നാലെ നാട്ടില്‍ വന്ന് ഒരാഴ്ച കഴിഞ്ഞതിന് ശേഷം വന്ന ആ ഫോണ്‍ കോള്‍ അസീസിനെ ഞെട്ടിക്കുന്നതായിരുന്നു. ഞാന്‍ എന്നാണ് മട്ടന്‍ കഴിക്കാന്‍ വീട്ടിലേക്ക് വരേണ്ടത് എന്നാണ് സുരേഷ് ഗോപി വിളിച്ച് ചോദിച്ചത്.


അതോടെ ആകെ പരിഭ്രാന്തിയിലായിപ്പോയെന്നാണ് അസീസ് പറയുന്നത്. അദ്ദേഹത്തെപ്പോലെയൊരു സൂപ്പർ താരത്തെ സ്വീകരിക്കാനുള്ള സൗകര്യങ്ങള്‍ തന്റെ വീട്ടിലുണ്ടോ എന്നായിരുന്നു പ്രധാന ആശങ്ക. പിന്നെ കറിയെങ്ങാനും അദ്ദേഹത്തിന് ഇഷ്ടമായില്ലെങ്കിലോയെന്ന പേടിയുമുണ്ടായിരുന്നുവെന്നും അസീസ് പറയുന്നു. എന്തായാലും രണ്ടും കല്‍പ്പിച്ച് സുരേഷേട്ടന്‍ സൗകര്യമുള്ള


ഏത് സമയത്ത് വരാമെന്നും മറുപടി നല്‍കി. ചേട്ടന്‍ വീട്ടിലെത്തിയപ്പോള്‍ ‘ഞങ്ങളുടെ വീട് ചെറുതാണ് ഇഷ്ടമാകുമോ എന്തോ’ എന്നായിരുന്നു ഉമ്മ പറഞ്ഞത്. അത് കേട്ടതും സുരേഷേട്ടന്‍ എന്നെ ചേർത്തുപിടിച്ചു കൊണ്ട് ഉമ്മയുടെ ഈ മകന്‍ വലിയൊരു വീട് വെക്കും. ഒരു സംശയവും വേണ്ട എന്ന് പറഞ്ഞു. അതാണ് പുതിയൊരു വീടെന്ന മോഹം മനസ്സില്‍ മൊട്ടിട്ടതെന്നും അസീസ് അഭിമുഖത്തില്‍ പറയുന്നു.

അനുപമയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കിട്ട് റിമി ടോമി, രണ്ടു പേരോടുമുള്ള സ്നേഹം അറിയിച്ച് സോഷ്യൽ മീഡിയ.. നമ്മുടെ മേരി ഇന്ന് വേറെ ലെവൽ,

in Special Report

മലയാള സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച അനുപമ പരമേശ്വരൻ ഇന്ന് തെലുങ്കിലെ തിളങ്ങുന്ന നായികമാരിൽ ഒരാളാണ്. കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് അനുപമ. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘ പ്രേമം’ ആണ് അനുപമയുടെ

ആദ്യ ചിത്രം. പ്രേമത്തിലെ മേരി എന്ന കഥാപാത്രവും ‘ആലുവ പുഴയുടെ തീരത്ത്’ എന്ന ഗാനവും മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. അനുപമയ്ക്ക് ഒപ്പമുള്ള ഏതാനും ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് ഗായികയും അവതാരകയും

നടിയുമായ റിമി ടോമി. നമ്മുടെ മേരി ഇന്ന് വേറെ ലെവൽ എന്നാണ് റിമി കുറിച്ചത്.കരിയര്‍ തുടങ്ങിയിട്ട് ഏഴു വര്‍ഷമായെങ്കിലും മലയാളത്തില്‍ അധികം സിനിമകള്‍ അനുപമ ചെയ്തിട്ടില്ല. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമായെത്തിയ ‘കുറുപ്പ്’ ആണ്

അനുപമയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. അതേസമയം, ഒടുവിൽ തിയേറ്ററുകളിലെത്തിയ അനുപമയുടെ തെലുങ്ക് ചിത്രം ടില്ലു സ്‍ക്വയര്‍ സൂപ്പർഹിറ്റായിരുന്നു. തമിഴില്‍ അനുപമ പരമേശ്വരന്റേതായി എത്തിയ ഒടുവിലെ ചിത്രം സൈറണാണ്.

ജയം രവിയാണ് നായകനായി എത്തിയത്. അനുപമ പരമേശ്വരൻ നായികയാകുന്ന തമിഴ് ചിത്രം ലോക്ക്ഡൗണ്‍ റിലീസിനൊരുങ്ങുകയാണ്. സംവിധാനം എ ആര്‍ ജീവയാണ്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചിത്രങ്ങൾ ഇതാ..

അഖിലുമായി മൂകാംബികയിൽ പോയപ്പോൾ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി സുചിത്ര.. ബി​ഗ്ബോസിൽ വെച്ച് തീരുമാനിച്ചു, സൂരജും അന്ന് കൂട്ടായി, യാത്ര നടത്തിയതിന്റെ പേരിൽ വന്ന ​ഗോസിപ്പുകളെ കുറിച്ച് പറഞ്ഞത്.

in Special Report


ബിഗ് ബോസ് നാലാം സീസണിൽ മത്സരാർത്ഥിയായി എത്തി മിന്നും പ്രകടനം കാഴ്ച വെച്ചവരാണ്‌ സുചിത്ര, കുട്ടി അഖിൽ, സൂരജ് എന്നിവർ. ഇവരുടെ ഫ്രണ്ട്ഷിപ്പ് കോമ്പോ ചർച്ചയായിരുന്നു. ഇപ്പോഴിതാ ബി​ഗ് ബോസിനുശേഷം പുത്തൻ വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് സുചിത്രയും, കുട്ടി അഖിലും, സൂരജും.

ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മൂകാംബിക ക്ഷേത്രത്തിലേക്ക് യാത്ര നടത്തിയതിന്റെ പേരിൽ വന്ന ​ഗോസിപ്പുകളെ കുറിച്ച് പറഞ്ഞത്. മൂകാംബികയിൽ പോയപ്പോൾ തങ്ങൾക്കൊപ്പം സൂരജുമുണ്ടായിരുന്നുവെന്നും പക്ഷെ പ്രചരിച്ചത് തങ്ങളുടെ കല്യാണം കഴിഞ്ഞുവെന്നാണെന്നും

സുചിത്രയും അഖിലും പറയുന്നു. ബിഗ്‌ബോസ് ഹൗസിൽ ആയിരിക്കുമ്പോൾ തന്നെ ഞങ്ങൾ മൂന്ന് പേരും മൂകാംബിക യാത്ര പ്ലാൻ ചെയ്തിരുന്നു. ഹൗസിനുള്ളിൽ വെച്ച് വൻ പ്ലാനിങ് നടത്തിയ ആരുടെ പ്ലാനും വർക്കൗട്ടായില്ലെന്നും ഞങ്ങളുടെ മൂകാംബിക യാത്ര പ്ലാൻ മാത്രമാണ് വിജയിച്ചതെന്നും

സുചിത്ര പറഞ്ഞു. അതേസമയം മൂകാംബികയിൽ പോയപ്പോൾ ഒരു ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തു. ആ ഫോട്ടോയിൽ സൂരജുമുണ്ടായിരുന്നെങ്കിലും കഥകൾ പ്രചരിച്ചത് ഞ​ങ്ങളുടെ കല്യാണം കഴിഞ്ഞുവെന്നത് മാത്രമാണ്. സൂരജിനെ ആരും മൈന്റ് ചെയ്തില്ല. മാത്രമല്ല ഇത്തരത്തിൽ

എവിടെ എങ്കിലും ഒരുമിച്ചൊന്ന് യാത്ര പോയാൽ കല്യാണം കഴിഞ്ഞുവെന്ന തരത്തിൽ ഉ‍ടൻ വാർത്ത വരാറുണ്ടെന്നും തുടക്കത്തിൽ ഇത്തരം വാർത്തകൾ വരുന്നത് ഞങ്ങളെ വിഷമിപ്പിച്ചിരുന്നെങ്കിലും പിന്നീട് അത് നെവർ മൈന്റ് രീതിയിൽ എടുത്ത് തുടങ്ങിയെന്നും സുചിത്ര പറഞ്ഞു.


മലയാളികളുടെ പ്രിയ ലേഡി സൂപ്പർ സ്റ്റാർ ബൈക്കുമായി ചെളിയിൽ വീണു.. പരിക്കൊന്നും പറ്റിയില്ലല്ലോ.. കാരണം അന്വേഷിച്ച് മലയാളികൾ.. തന്റെ 28 ലക്ഷം രൂപയുടെ ബൈക്കിൽ ചെളിയിൽ പൂണ്ടിരിക്കുന്ന ചിത്രങ്ങളുമായി മഞ്ചു വാര്യർ

in Special Report

തിരിച്ചുവരവില്‍ മഞ്ജു വാര്യര്‍ വേറെ ലെവലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അത്രയധികം അപ്‌ഡേറ്റഡ് ആയ മഞ്ജു അഭിനയത്തില്‍ മാത്രമല്ല, മറ്റ് സാമൂഹിക കാര്യങ്ങളിലെല്ലാം തുടക്കത്തില്‍ സജീവമായി. പിന്നീട് വിദേശ യാത്രകളും അന്യഭാഷ ചിത്രങ്ങളുമൊക്കെയായി തിരിക്കിലായ മഞ്ജുവിന് എന്തിനും ഏതിനും കൂട്ടായി ബിനീഷ് ചന്ദ്രയും ഉണ്ടായിരുന്നു. മഞ്ജുവിന്റെ ഈ മാറ്റങ്ങള്‍ക്കെല്ലാം കാരണം മഞ്ജുവിന്റെ പി എയും

സഹോദര തുല്യനുമായ ബിനീഷ് ചന്ദ്രയാണ് എന്ന് നടി തന്നെ സമ്മതിച്ചതാണ്. ആ മാറ്റത്തിന്റെ മറ്റൊരു തെളിവ് കൂടെയാണ് ഇപ്പോള്‍ മിനിട്ടുകള്‍ക്ക് മുന്‍പ് മഞ്ജു വാര്യര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ചിത്രങ്ങള്‍. മാസങ്ങള്‍ക്ക് മുന്‍പാണ് മഞ്ജു ഒരു ബി എം ഡബ്ല്യു ബൈക്ക് എടുത്തത്. ബൈക്ക് റൈഡര്‍ കൂടെയായ തല അജിത്തിനൊപ്പം അഭിനയിച്ചതില്‍ പിന്നെ മഞ്ജുവിനും ബൈക്കിനോടും റൈഡിങിനോടും

താത്പര്യം തോന്നുകയായിരുന്നു. അതിന് മുന്‍പേ എന്നോ ബക്കറ്റ് ലിസ്റ്റിലുള്ള ആഗ്രഹങ്ങളിലൊന്നായിരുന്നു ബൈക്ക് റൈഡ് എന്ന് മഞ്ജു അടുത്തിടെ ഒരു ടിവി ഷോയില്‍ പറഞ്ഞിട്ടുണ്ട്. അജിത്തിനൊപ്പമുള്ള ബൈക്ക് റൈഡ് തന്റെ ആ ആഗ്രഹത്തിന് കൂടുതല്‍ പ്രചോദനം നല്‍കി. അതുകൊണ്ടാണ് ലക്ഷങ്ങള്‍ മുടക്കി ബി എം ഡബ്ല്യു ബൈക്ക് വാങ്ങിയത് എന്ന് മഞ്ജു പറഞ്ഞിരുന്നു. ആ ബൈക്കില്‍ മഞ്ജു കയറി യാത്ര ചെയ്യുന്ന

വീഡിയോകളും ഫോട്ടോകളും എല്ലാം നേരത്തെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ലേറ്റസ്റ്റ് റൈഡിന്റെ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. ചെളിയില്‍ പുരണ്ടു നില്‍ക്കുന്ന ആ ചിത്രങ്ങള്‍ കണ്ടാല്‍ അറിയാം മഞ്ജു എത്രത്തോളം ആസ്വദിച്ചാണ് ഐ റൈഡിങ് ചെയ്തത് എന്ന്. ‘വീഴുന്നു, ചെളിയില്‍ പുരളുന്നു, പഠിച്ചുകൊണ്ടേയിരിക്കുന്നു’ എന്നാണ്

ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇങ്ങനെ ഒരു തമാശ നിറഞ്ഞ റൈഡിന് കമ്പനി തന്ന ബിനീഷ് ചന്ദ്രയ്ക്ക് നന്ദി പറയാനും മഞ്ജു മറന്നില്ല. അബ്രു ആണ് ഈ റൈഡില്‍ മഞ്ജുവിനും ബിനീഷ് ചന്ദ്രയ്ക്കും കമ്പനി കൊടുത്ത മറ്റൊരാള്‍. അന്ന ബെന്‍, ഗീതു മോഹന്‍ദാസ്, ശോഭിത ധുലിപാല, റിമ കല്ലിങ്കല്‍, ശിവദ തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് ചിത്രങ്ങള്‍ക്ക് താഴെ ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.

ആരതിയോട് രക്ഷപ്പെട്ടോ രക്ഷപ്പെട്ടോ എന്നാണ് ജനങ്ങൾ‌ പറയുന്നത്… ആളുകള്‍ക്ക് മുമ്പില്‍ ഫേക്ക് ആയി നിന്നിരുന്നുവെങ്കില്‍ ഇത്രയും വിമർശനങ്ങള്‍ നേരിടേണ്ടി വരില്ലായിരുന്നു… റോബിന്‍ രാധാകൃഷ്ണന്‍

in Special Report

ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസിന് മുമ്പ് മലയാളികള്‍ക്ക് അത്ര പരിചിതനായിരുന്നില്ല റോബിന്‍. എന്നാല്‍ ബിഗ് ബോസിലൂടെ റോബിന്‍ നേടിയെടുത്ത സ്വീകാര്യതയും ആരാധകവൃന്ദവും

സമാനതകളില്ലാത്തതായിരുന്നു. ഷോയില്‍ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണില്‍ ഏറ്റവും വലിയ ചര്‍ച്ചയായി മാറാന്‍ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസിന് ശേഷവും റോബിന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാദങ്ങളും

എന്നും റോബിന് പിന്നാലെയുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതി പൊടിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. സോഷ്യല്‍ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍

റോബിന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആളുകള്‍ക്ക് മുമ്പില്‍ ഫേക്ക് ആയി നിന്നിരുന്നുവെങ്കില്‍ ഇത്രയും വിമർശനങ്ങള്‍ താന്‍ നേരിടേണ്ടി വരില്ലായിരുന്നുവെന്നാണ് റോബിന്‍ പറയുന്നത്. എല്ലാവരോടും ചിരിച്ചും കളിച്ചും നല്ലകുട്ടിയെന്ന നിലയില്‍ മുന്നോട്ട്

പോകാമായിരുന്നു. എന്നാല്‍ ഞാന്‍ അത് ചെയ്തില്ല. ഞാന്‍ എന്താണോ അങ്ങനെ തന്നെയായി നിന്നുകൊണ്ടാണ് മുന്നോട്ട് പോയതെന്നും റോബിന്‍ രാധാകൃഷ്ണന്‍ പറയുന്നു. അഞ്ച് പേർക്ക് അല്ലാതെ വേറെ ആർക്കാണ് എന്നോട് പ്രശ്നമുള്ളത്. ചിലരൊക്കെ ചോദിക്കാറുണ്ട് ഇവരെ അവോയ്ഡ്

ചെയ്താല്‍ പോരായിരുന്നുവോ എന്ന്. ഇത്തരത്തിലുള്ള പത്ത് മൂന്നൂറോളം പേരെ ഞാന്‍ അവോയ്ഡ് ചെയ്തിട്ടുണ്ട്. ബിഗ് ബോസിന് മുമ്പും ശേഷവും എന്നിങ്ങനെ രണ്ട് ജീവിതമായിരുന്നു എനിക്ക്. ബിഗ് ബോസിന് മുമ്പ് എന്റേത് ചെറിയ ലോകമായിരുന്നു. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം

ഞാന്‍ പുറത്തേക്ക് വരുന്നത് പുതിയൊരു ലോകത്തേക്കാണ്. എനിക്ക് അത് കൈകാര്യം ചെയ്യാനെ പറ്റിയിട്ടില്ല. ഞാന്‍ ഒറ്റക്കായിരുന്നു. ഇനിയിപ്പോള്‍ ഏത് ഫ്രണ്ട്ഷിപ്പാണെങ്കിലും പതിനായിരം തവണ ആലോചിച്ചിട്ടേ അതിലേക്ക് പോകുകയുള്ളു. ഇനിയിപ്പോള്‍ ആര് വന്നാലും

അതിലൊരു ഡിസ്റ്റന്‍സ് ഞാന്‍ വെക്കും. ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും. അങ്ങനെ പേടിച്ചാലെ കാര്യമുള്ളുവെന്നും റോബിന്‍ രാധാകൃഷ്ണന്‍ പറയുന്നു. മാത്രമല്ല, തന്നേയും ആരതിയേയും തെറ്റിക്കാന്‍ ഇപ്പോഴും ആളുകള്‍ നോക്കുന്നുണ്ടെന്നും റോബിന്‍ പറഞ്ഞു.

ഒരു കടയിൽ പോയാൽ ഒരു സാധനം എങ്കിലും വാങ്ങാതെ ഇറങ്ങില്ല… ഇനി അവർക്ക് വിഷമം ആയാലോ എന്നാണ് പേടി.. ബാങ്കിലൊക്കെ ചെന്നാൽ എന്ത് ചെയ്യണം എന്നുപോലും അറിയില്ലായിരുന്നു..

in Special Report

മലയാള സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയാണ് മിയ ജോര്‍ജ്ജ്. വിവാഹശേഷം കുഞ്ഞിന്റെ ജനനത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത മിയ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും ഇതിലൂടെ പങ്കിടാറുണ്ട്.

ഇപ്പോഴിതാ ആദ്യമായി ഭർത്താവ് അശ്വിൻ മിയയെക്കുറിച്ചു പറയുന്ന വാക്കുകൾ ആണ് വൈറലായി മാറുന്നത്. മിയയിൽ മാറ്റം വേണം എന്ന് താൻ ആഗ്രഹിക്കുന്ന കാര്യത്തെക്കുറിച്ചാണ് അശ്വിൻ തുറന്നു സംസാരിച്ചത്. ചില കാര്യങ്ങളിൽ ഭയങ്കര ഹെൽപ്പ് ലെസ്സ് ആണ്. പ്രത്യേകിച്ചും ടെക്‌നോളജി.

ഒരു ബാങ്കിൽ ഒക്കെ കയറിച്ചെന്നാൽ എന്ത് ചെയ്യണം എന്നുപോലും അറിയാതെ നിന്നുകളയും. അതിലൊക്കെ കുറച്ചുകൂടി ബോൾഡ് ആകണം എന്ന് എനിക്ക് ഉണ്ട്. ഈ നാലുവർഷമായി മിയ അതിൽ ഒരു മാറ്റവും വരുത്തിയില്ല. എവിടെ പോയാലും എന്നെ കൂടെ കൊണ്ട് പോകും.

അതുകൊണ്ടുതന്നെ ചെയ്യാൻ ഉള്ളതൊക്കെ ഞാൻ ചെയ്യും. അശ്വിൻ പറയുന്നു. പറ്റില്ല എങ്കിൽ പറ്റില്ല എന്ന് തുറന്നു പറയണം എന്നാണ് അശ്വിൻ പറയുന്നത്. എപ്പോഴും അത് എന്നെ ഉപദേശിക്കാറുണ്ട്. ഒരു കടയിൽ പോയാൽ ഒരു സാധനം എങ്കിലും വാങ്ങാതെ ഇറങ്ങില്ല. ഇനി അവർക്ക് വിഷമം

ആയാലോ എന്നാണ് മിയയുടെ പേടി- അശ്വിൻ കൂട്ടിചേർക്കുന്നു. ഒരു കടയിൽ ചെന്നിട്ട് ഇഷ്ടം അല്ലാത്ത സാധനം പോലും ഞാൻ എടുത്തു കൊണ്ട് വരും. എന്നാൽ ഇതിലൊക്കെ എന്നെ അശ്വിൻ വഴക്ക് പറയും. നമ്മളുടെ പ്രൊഫെഷൻ ഇതാണ് എന്ന് മനസിലാക്കുന്ന ഒരാൾ ആണ് ഭർത്താവ്

എന്ന് ആഗ്രഹം ഉണ്ടായിരുന്നു. പിന്നെ കലാപരമായി ഒരു താത്പര്യം ഉണ്ടാകണം എന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ആലോചന വന്ന സമയത്തും ഡിമാൻഡ് എനിക്ക് അത് മാത്രമായിരുന്നു. പുറം ലോകവുമായി എന്റെ പാർട്ണറിനു ഒരു ബന്ധം വേണം എന്നും എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു.

എനിക്ക് വിദേശത്തു ഒന്നും പോകണം എന്നൊന്നും ഉണ്ടായിരുന്നില്ല. ആലോചന വരുമ്പോളും എന്റെ മനസ്സിൽ പാലായിൽ നിന്നും ഒരാളെ കീട്ടിയാൽ അത്രയും നല്ലത് എന്നുമാത്രമാണ് ചിന്തിച്ചതും അതായിരുന്നു ആഗ്രഹവും. അങ്ങനെ തന്നെ നടന്നതിൽ വലിയ സന്തോഷവും ഉണ്ട്.

നസ്രിയയുടെ കയ്യിലെ വാച്ചാണ് ഇപ്പോ താരം.. ആരാധകരുടെ കണ്ണുടക്കിയത് ആ ലക്ഷ്വറി വാച്ചിലേക്ക്!! വാച്ചിന്റെ പ്രത്യേകത അറിഞ്ഞാൽ കിളി പാറും

in Special Report

സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നസ്രിയ.കഴിഞ്ഞദിവസം താരം മീരാനന്ദൻറെ വിവാഹത്തിലെ ലുക്ക് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമ ക്യൂട്ട് നായിക എന്നാണ് താരത്തെ പൊതുവേ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്.

നസ്രിയയുടെ വിവാഹ ദിനത്തെ ക്യാമറ കണ്ണുകൾ എല്ലാം ശ്രദ്ധ കവറന്നിരുന്നു. ഫഹദിനൊപ്പം ആയിരുന്നു താരം വിവാഹ വേദിയിൽ എത്തിയത്. സാരിയാണ് ധരിച്ചത്. അതേസമയം താരത്തിന്റെ താരത്തിന്റെ ലുക്കിൽ ഏറ്റവും അധികം ശ്രദ്ധ നേടിയത്.

വാച്ചനായിരുന്നു റോലക്സ് ഡേറ്റ്ജസ്റ്റ്‌ സിക്സ് മോഡൽ വാച്ച് ആയിരുന്നു താരം ധരിച്ചത്. 118,4419 രൂപയാണ് വാച്ചിന്റെ വില വരുന്നത്. മീരാനന്ദൻറെ മെഹന്ദി ആഘോഷത്തിന് എത്തിയപ്പോഴും താരം ധരിച്ചത് ഇതേ വാച്ചായിരുന്നു. വിവാഹത്തിനുശേഷം

വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ.. അതേസമയം നിർമാതാവ് എന്ന നിലയിൽ താരം മലയാളത്തിലേക്ക്അരങ്ങേറ്റം നടത്തുകയും ചെയ്തിരുന്നു. ബേസിൽ ജോസഫ് നായകനാവുന്ന സൂക്ഷ്മദർശനി എന്ന ചിത്രത്തിലാണ്


താരം ഇപ്പോൾ നായികയാകുന്നത്. വിവാഹത്തിനുശേഷം താരം തെലുങ്ക് സിനിമയിലും തമിഴിലും ശ്രദ്ധ നേടാൻ ഒരുങ്ങിയിരുന്നു. ഒരു ഇടവേളക്ക് ശേഷം താരം വീണ്ടും മലയാളത്തിലെ നായികയെത്തുന്നതിന് ആവേശത്തിലാണ് ആരാധകർ.

സാനിയയുമായുള്ള സംസാരത്തിനിടെ അമളി പിണഞ്ഞ് നവ്യ നായർ.. ഇതെന്റെ അനിയനാ, അല്ല സോറി എന്റെ മോനാ, വീഡിയോ വൈറൽ

in Special Report

ഗോകുൽ സുരേഷ്- അനാർക്കലി മരിക്കാർ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ‘ഗഗനചാരി’ എന്ന ചിത്രത്തിന്റെ സ്പെഷ്യൽ ഷോയ്ക്ക് നവ്യ എത്തിയത് മകനും അമ്മയ്ക്കുമൊപ്പമാണ്.ഷോ കഴിഞ്ഞ് സാനിയ ഇയ്യപ്പനുമായി സംസാരിക്കുന്നതിനിടയിൽ മകനെ പരിചയപ്പെടുത്തുന്നതിനിടയിൽ നവ്യയ്ക്ക്

ഒരു അമളി പിണഞ്ഞു. ഇതെന്റെ അനിയനാ എന്നായിരുന്നു നവ്യ മകനെ സാനിയയ്ക്ക് പരിചയപ്പെടുത്തിയത്. അബദ്ധം പറ്റിയെന്നു കണ്ടപ്പാടെ തിരുത്തുകയും ചെയ്തു, ” അല്ല സോറി മോനാ”. നവ്യയുടെ വെപ്രാളം
കണ്ട് സാനിയ ചിരിക്കുന്നതും വീഡിയോയിൽ കാണാം. മലയാളികൾ നെഞ്ചിലേറ്റിയ

പ്രിയ നടിയാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണിയായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരം വലിയൊരു ബ്രേക്കിനു ശേഷം വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ്. ഒപ്പം ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ് താരം.

‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’യിൽ അഭിനയിക്കുകയാണ് നവ്യ ഇപ്പോൾ. സൗബിൻ ഷാഹിർ ആണ് നായകൻ. ഒരു രാത്രിയില്‍ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് പാതിരാത്രി പുരോഗമിക്കുന്നത്. ബെന്‍സി

പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസറാണ് ചിത്രത്തിന്റെ നിർമ്മാണം. ‘ഇലവീഴാ പൂഞ്ചിറ’ എന്ന ചിത്രത്തിന് ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ‘പാതിരാത്രി’. സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

Go to Top