Entertainments
മെഴുക് പ്രതിമ പോലെ സുന്ദരം… പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് ദീപ്തി സതി…

മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് ദീപ്തി സതി. മറാത്തി , കന്നഡ , തമിഴ് , തെലുങ്ക് സിനിമകളിലും താരം അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. 2015 മുതൽ ഇതുവരെയും താരം അഭിനയ മേഖലയിലും മോഡലിംഗ് രംഗങ്ങളിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ്. കടന്നുപോയ മേഖലകളിലൂടെ എല്ലാം ഒട്ടേറെ ഫോളോവേഴ്സിനെയും ആരാധകരെയും നേടാനും താരത്തിനു സാധിച്ചിട്ടുണ്ട്.



2015-ൽ നീ-ന എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്.
ജാഗ്വാർ , സോളോ , ലക്കി , ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ സിനിമകളിൽ താരം നായികയായി തിളങ്ങി. ഓരോ സിനിമകളിലൂടെയും നിറഞ്ഞ കൈയടിയും ലക്ഷക്കണക്കിന് ആരാധകരെയും നേടാനും താരത്തിന്റെ അഭിനയ വൈഭവത്തിന് സാധിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാൻ സാധിക്കും.



2019-ൽ പെർലിഷ് എന്ന ചിത്രത്തിലൂടെ വെബ് അരങ്ങേറ്റം കുറിച്ച താരം ടെലിവിഷൻ ഷോകളിലും വിധികർത്താവാണ്. തനി ലൂടെ കടന്നു പോയ ഓരോ മേഖലകളിലും വിജയം കൊയ്യാനും ഒട്ടേറെ ആരാധകരെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതിന്റെ പിന്നിൽ താരത്തിന്റെ അഭിനയ അവതരണ മികവും മോഹിപ്പിക്കുന്ന സൗന്ദര്യവും തന്നെയാണ് കാരണം.



മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്നാണ് താരം ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയത്. വിദ്യാഭ്യാസ മേഖലയിലും താരത്തിളക്കം ഉണ്ടായതു കൊണ്ട് തന്നെ ചലച്ചിത്ര മേഖലയിൽ താരത്തിനു ലഭിക്കുന്ന അംഗീകാരങ്ങൾക്ക് ആരാധകർക്കു മുന്നിൽ വലിയ സ്ഥാനം ലഭിക്കാൻ കാരണമായി. എന്തായാലും വളരെ പെട്ടെന്നാണ് താരത്തിന് കരിയറിൽ ഉയർച്ചകൾ ഉണ്ടായത്. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്.



2012ൽ ഇംപ്രസാരിയോ മിസ് കേരള, 2013ൽ നേവി ക്വീൻ, 2014-ൽ ഇന്ത്യൻ രാജകുമാരി – ഫസ്റ്റ് റണ്ണറപ്പ്, ഫെമിന മിസ് ഇന്ത്യ 2014 – മിസ് ടാലന്റഡ് 2014 & മിസ് അയൺ മെയ്ഡൻ 2014 അവയിൽ ചിലത് മാത്രം. സൗന്ദര്യം തന്നെയാണ് താരത്തിലെ ഹൈലൈറ്റ്. ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമായ കഥക് , ഭരതനാട്യം എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് എന്നതും പറയാതിരിക്കാൻ കഴിയില്ല. മൂന്ന് വയസ്സ് മുതൽ പരിശീലനം നേടിയിട്ടുണ്ട്. നൃത്തങ്ങൾക്ക് അനുസരിച്ച് ശാരീരിക ആരോഗ്യവും താരം മൈന്റയിൻ ചെയ്യാറുണ്ട്.



അക്കാര്യത്തിൽ താരത്തിന് ഒട്ടേറെ പ്രശംസകളും പ്രേക്ഷകർ നൽകാറുണ്ട്. കാരണം താരം യോഗ ഫിറ്റ്നസ് വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും എല്ലാം ഇടയ്ക്കിടെ പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തരം സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. മെഴുകു പ്രതിമ പോലെ ഭംഗിയാണ് എന്നത് ഒറ്റ നോട്ടത്തിൽ തന്നെ പറയാൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ ഒരുപാട് ആരാധകരാണ് ഫോട്ടോക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്.






