Entertainments
ബിഗ് ബോസ്സിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ ദിൽഷ… താരത്തിന്റെ മനം കവരുന്ന ഫോട്ടോസ് കാണാം…

മലയാളികൾ വളരെ ആകാംക്ഷയോടെ ആവേശത്തോടെ നോക്കിക്കാണുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോക്ക് ലോകമെമ്പാടും ഒരുപാട് ആരാധകരുണ്ട്. നാല് ആഴ്ച പിന്നിടുമ്പോൾ ബിഗ് ബോസ് വീട് മത്സര ചൂടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.



പക്ഷേ പ്രേക്ഷകർക്കിടയിൽ കഴിഞ്ഞ മൂന്നു സീസൻ നേക്കാൾ മോശമായ അഭിപ്രായമാണ് ബിഗ് ബോസ് ഹൗസ് ന് ഉള്ളത് എന്നത് ബിഗ് ബോസ് എതിരെയുള്ള ആരാധകരുടെ പ്രതികരണം കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എന്നിരുന്നാലും വളരെ മികച്ച രീതിയിലുള്ള മത്സരങ്ങളാണ് ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. വീരും വാശിയും കുശുമ്പും പാരവെപ്പും ഇപ്പോൾ ബിഗ് ബോസ് ഹൗസ് ലെ നിത്യകാഴ്ചയാണ്.



കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ ആണ് ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ ആയി എത്താറുള്ളത്. കഴിഞ്ഞ മൂന്ന് സീസനുകളും ഇത്തരത്തിലുള്ള പ്രമുഖ വ്യക്തികളാണ് മത്സരാർത്ഥികൾ ആയി എത്തിയിട്ടുള്ളത്. ഇപ്രാവശ്യവും അത് തെറ്റിച്ചില്ല എന്ന് വേണം പറയാൻ. പക്ഷേ കൂടുതൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ അറിയപ്പെടുന്നവരാണ്.



ഈ രീതിയിൽ മലയാളം ബിഗ് ബോസിലെ മത്സരാർത്ഥികളയി എത്തിയ താരമാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് സീസൺ നാലിലെ ഏറ്റവും മികച്ച മത്സരാർഥികളിൽ ഒരാളായാണ് താരത്തെ ആരാധകർ കാണുന്നത്. വളരെ നല്ല മത്സരമാണ് താരം ബിഗ് ബോസ് ഹൗസിൽ കാഴ്ചവയ്ക്കുന്നത്. മറ്റുള്ള മത്സരാർത്ഥികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് തരത്തിന്റെ സ്വഭാവവും ആറ്റിട്യൂട്.



എന്തൊരു പ്രശ്നം വന്നാലും അതിനെ വളരെ തന്മയത്തോടെ കൂടി ക്ഷമയോടുകൂടി സമീപിക്കുന്ന താരത്തിന്റെ സ്വഭാവവിശേഷമാണ് ആരാധകർക്ക് താരത്തോടുള്ള സ്നേഹവും പിന്തുണയും കൂടാനുള്ള കാരണം. അതുകൊണ്ടുതന്നെയാണ് താരം ഇതുവരെ ബിഗ് ബോസ് ഹൗസിൽ പിടിച്ചുനിന്നതും.



താരം ഒരു മികച്ച ഡാൻസർ കൂടിയാണ്. നടിയെന്ന നിലയിലും താരം അറിയപ്പെടുന്നു. ബിഗ് ബോസ് ഹൗസിലെ മത്സരാർഥി എന്നതിന് താരം ടെലിവിഷനിൽ മുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ഗ്ലോബൽ കനകനമണി എന്നതിലൂടെ ആണ് ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ഐഡിയ ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയിരുന്നു താരം. കാണാകണ്മണി എന്ന റിയാലിറ്റിഷോയിൽ മാനസ എന്ന കഥാപാത്രത്തെയും താരം അവതരിപ്പിച്ചിട്ടുണ്ട്.



